2013-12-23

ടിവി നൗ ചാനലിന്റെ വെബ്‌സൈറ്റ് എത്തി


കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള ടിവി നൗ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. നടന്‍ സുരേഷ് ഗോപിയാണ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.




വെബ്‌സൈറ്റിനെ കുറിച്ച്


വേര്‍ഡ് പ്രസില്‍ ഡിസൈന്‍ ചെയ്ത നല്ലൊരു ന്യൂസ് പോര്‍ട്ടല്‍. കസ്റ്റം ചെയ്ത തീമിന്റെ കോഡ് ചെക്കു ചെയ്യുമ്പോള്‍ എസ്ഇഒ ആംഗിളില്‍ കുറച്ചുകൂടി കാര്യങ്ങള്‍ ആഡ് ചെയ്യാമായിരുന്നുവെന്ന ചെറിയൊരു അഭിപ്രായം കേരള എഡിറ്റര്‍ക്കുണ്ട്. കാരണം ഈ ചാനലിന് ഒരു സ്‌പേസ് ഉണ്ട്. അതുമായി ബന്ധപ്പെട്ട വാക്കുകള്‍ കൂടുതല്‍ വേണം.

പ്രത്യേക ടെംപ്ലേറ്റ് കോള്‍ ചെയ്യാത്തതിനാല്‍ ജെക്വറി സ്ലൈഡുകള്‍ മൊബൈല്‍ വായന ചില സ്ഥലങ്ങളില്‍ ബുദ്ധിമുട്ടാക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിലൂടെ നോക്കുമ്പോള്‍  റെസ്‌പോണ്‍സീവ് തീം അല്ല ഉപയോഗിച്ചതെന്ന് സംശയം തോന്നുന്നു.

ഡൊമെയ്ന്‍

റിസെല്ലര്‍ ക്ലബ്ബിന്റെ ഉപകമ്പനിയായ ബിഗ്‌റോക്കില്‍ നിന്നാണ് ഡൊമെയ്ന്‍ വാങ്ങിയിരിക്കുന്നത്. 2012 സെപ്തംബര്‍ 30നാണ് ഡൊമെയ്ന്‍ ബുക്ക് ചെയ്തിട്ടുള്ളത്. 2015ലാണ് ഇനി പുതുക്കേണ്ടത്. പ്രൈവസി പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഡൊമെയ്ന്‍ ആരുടെ പേരിലാണെന്ന വിവരം ലഭ്യമല്ല. വേണ്ടത് ഇന്ത്യാ മിഡിള്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് എന്ന കമ്പനിയുടെ പേരിലാണ്.

ഹോസ്റ്റിങ്

ഹോസ്റ്റ് ചെയ്തിരിക്കുന്നത് ബിഗ്‌റോക്കിന്റെ തന്നെ സെര്‍വറിലാണ്. വിശദമായി പറയുകയാണെങ്കില്‍ കോണ്‍ഫഌവന്‍സ് നെറ്റ്‌വര്‍ക്‌സില്‍. റിസെല്ലര്‍ ക്ലബ്ബില്‍ ഓവര്‍ സെല്ലിങ് നടക്കുന്നുണ്ട്. ബിഗ് റോക്കും ഇതിന്റെ ഉപ കമ്പനിയാണ്. സെര്‍വറില്‍ എന്തെങ്കിലും ഇഷ്യുവന്നാല്‍ തിരിച്ച് അപ്പാകാന്‍ നാലാ അഞ്ചോ മണിക്കൂര്‍ എടുക്കാന്‍ സാധ്യതയുണ്ട്.
ഉദാഹരണത്തിന് അവരുടെ നിലവിലുള്ള പല സെര്‍വറുകളും മെയിന്റനന്‍സിനായി അടച്ചിടുമെന്ന ഇമെയില്‍ വന്നിട്ടുണ്ട്. ഷട്ട് ഡൗണ്‍ സമയം പറയുന്നത് 16 മുതല്‍ 18 മണിക്കൂര്‍ വരെയാണ്. ഒരു ന്യൂസ് പോര്‍ട്ടലിനെ സംബന്ധിച്ചിടത്തോളം ഇത് സ്വീകാര്യമായ ഒന്നായിരിക്കില്ല. വിപിഎസ്, ഡെഡിക്കേറ്റഡ് സെര്‍വര്‍ പാക്കേജുകളാണെങ്കില്‍ കുറച്ചു കൂടി വേഗം അപ് ഡേറ്റ് ആകും.

No comments: