2013-12-22

സോറി, ഞായറാഴ്ചയോ അവധി ദിവസങ്ങളിലോ വാര്‍ത്തയില്ല

കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ന്യൂസ്‌പോര്‍ട്ടലിലാണ് ഈ വിചിത്രമായ കീഴ്‌വഴക്കം. ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ വാര്‍ത്ത അപ്‌ലോഡ് ചെയ്യാറില്ലെന്നതാണ് രസകരമായ കാര്യം.

എന്താണ് ഇതു എടുത്തുപറയാന്‍ കാരണമെന്നല്ലേ? ബാക്കിയെല്ലാ ദിവസങ്ങളിലും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഒരു പോര്‍ട്ടലാണിത്. അലക്‌സാ റാങ്കില്‍ 33454ാം സ്ഥാനത്തുള്ള ഈ പോര്‍ട്ടലിന്റെ പേര് livekeralanews.com എന്നാണ്. ഈ ചെറിയൊരു കുറിപ്പ് കൊണ്ട് ഞായറാഴ്ചയും അവധി ദിവസങ്ങളിലും അവര്‍ അപ് ചെയ്യുമെങ്കില്‍ കേരള എഡിറ്ററെ സംബന്ധിച്ചിടത്തോളം അത് സന്തോഷമുള്ള കാര്യമാണ്.


ഡൊമെയ്‌നിനെ കുറിച്ച്

2012 നവംബര്‍ അഞ്ചിനാണ് ഡൊമെയ്ന്‍ ബുക്ക് ചെയ്തിട്ടുള്ളത്. പ്രജീഷ് കെവി എന്നയാളുടെ പേരിലാണ് ഇപ്പോള്‍ ഡൊമെയ്ന്‍ കിടക്കുന്നത്. പക്ഷേ, ഡൊമെയ്ന്‍ കണ്‍ട്രോളില്‍ മറ്റൊരു ഇമെയിലിന്റെ സാന്നിധ്യമുണ്ട്. അത് ശരിയായ രീതിയല്ല. രജിസ്ട്രന്റ് ഇമെയില്‍ അഡ്രസ് വേറെയാണ്.

രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായിരുന്ന വിവരങ്ങളില്‍ കഴിഞ്ഞ നവംബര്‍ 20ല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്തത് ഏതോ ഡിസൈനിങ് കമ്പനിയുടെ പേരിലാണ്. പക്ഷേ, ഇപ്പോഴും ഇമെയില്‍ കണ്‍ട്രോള്‍ മാറ്റിയിട്ടില്ല.

പലപ്പോഴും ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത്. ഡൊമെയ്ന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പാര്‍ട്ടിയുടെ പേരില്‍ തന്നെയായിരിക്കണം. അതില്‍ മറ്റൊരു പേരുണ്ടാകരുത്.

ഹോസ്റ്റിങിനായാലും ഡിസൈനിങിനായാലും ഡൊമെയ്ന്‍ കണ്‍ട്രോളിന്റെ നിയന്ത്രണം കൈമാറി കൊടുക്കരുത്. കൊടുത്താല്‍ ഉടന്‍ പാസ്‌വേര്‍ഡ് മാറ്റി സ്വന്തമാക്കി വെയ്ക്കണം. അത്രയും നിര്‍ണായകമാണ് ഡൊമെയ്ന്‍ കണ്‍ട്രോള്‍.

ഹോസ്റ്റ് ചെയ്തിരിക്കുന്നത് 

സൈറ്റ് കിടക്കുന്നത് രാജസ്ഥാനിലെ ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൂപ് ബൈറ്റ് എന്ന കമ്പനിയുടെ സെര്‍വറിലാണ്. ഇവര്‍ ജര്‍മന്‍ ഹോസ്റ്റിങ് കമ്പനിയായ ഹെസ്‌നറില്‍ നിന്നുള്ള സെര്‍വറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇക്കോണമി ഹോസ്റ്റിങ് സാധ്യമാക്കുന്ന പ്ലാനുകളാണ് ഈ ജര്‍മന്‍ കമ്പനിയ്ക്കുള്ളത്.

കേരളത്തിലെ ചില കമ്പനികള്‍ ഈ ജര്‍മന്‍ സെര്‍വര്‍ നേരിട്ടെടുത്ത് വില്‍പ്പന നടത്തുന്നുണ്ട്. സെര്‍വര്‍ മാനേജ്‌മെന്റിനെ കുറിച്ച് വിവരമുള്ളവര്‍ മാത്രം ഇതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി. അല്ലെങ്കില്‍ ഡൗണായി കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. പ്രകടനം താരതമ്യേന തരക്കേടില്ലാത്തതാണ്. പക്ഷേ, വിസിറ്റേഴ്‌സ് കൂടിയാല്‍ സെര്‍വര്‍ സ്വഭാവം കാണിയ്ക്കും.

വാല്‍ക്കഷണം: വല്ല സായാഹ്ന പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണോ പോര്‍ട്ടലിനു പിന്നില്‍...ഞായറാഴ്ച വാര്‍ത്തയില്ലാത്തതുകൊണ്ടുള്ള സംശയമാണേ?

1 comment:

shajan said...

what is your interest in this ?