2010-01-12

സൊറാബുദ്ദീന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കാന്‍ നിര്‍ദ്ദേശം




ന്യൂഡല്‍ഹി: വ്യാജഏറ്റുമുട്ടലില്‍ സൊറാബുദ്ദീന്‍ ശൈഖ്‌ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‌ സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. 2005ല്‍ സൊറാബുദ്ദീന്‍ ശൈഖിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുകയായിരുന്നു. നരേന്ദ്രമോഡി സര്‍്‌ക്കാറിന്‌ അനുകൂലമായ റിപോര്‍ട്ടാണ്‌ ഈ സംഭവത്തെ കുറിച്ച്‌ നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥസംഘം നല്‍കിയത്‌. ഇത്‌ ചോദ്യം ചെയ്‌തു സഹോദരന്‍ നല്‍കിയ ഹരജിയിലാണ്‌. ജസ്‌റ്റീസുമാരായ തരുണ്‍ ചാറ്റര്‍ജിയും അഫ്‌താബ്‌ ആലമും ചരിത്രപ്രധാനമായ ഈ വിധിപുറപ്പെടുവിച്ചത്‌.

ഇന്‍ഫോസിസിന്‌ മികച്ച ലാഭം


മുംബൈ: സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‌ മികച്ച പ്രവര്‍ത്തനലാഭം. 1599 കോടി രൂപയാണ്‌ കമ്പനി ഈ കാലയളവില്‍ നേട്ടമുണ്ടാക്കിയത്‌. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌ ഇത്‌ 1040 കോടി രൂപയായിരുന്നു.

വിവാദം നിര്‍ഭാഗ്യകരം; എത്രയും വേഗം പരിഹരിക്കണമെന്ന്‌ ഷാരൂഖ്‌



കൊല്‍ക്കത്ത: ഇന്ത്യന്‍ ഹോക്കിയില്‍ ഇപ്പോഴുണ്‌ടായ വിവാദങ്ങള്‍ നി ര്‍ഭാഗ്യകരമാണെന്നും എത്ര യും വേഗം ഇത്‌ പരിഹരിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍ അഭിപ്രായപ്പെ ട്ടു. ``ഹോക്കി വളരെ പ്രത്യേകതയുള്ള മ ല്‍സരവും നമ്മുടെ ദേശീയ കായിക വിനോദവുമാണ്‌. ഇപ്പോഴത്തെ സംഭവങ്ങ ള്‍ ഖേദകരമാണ്‌''- ചക്‌ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തില്‍ ഹോക്കി കോച്ചായി അഭിനയിച്ച ബോളിവുഡ്‌ ബാദ്‌ഷാ പറഞ്ഞു.

സദസ്സറിഞ്ഞു വേണം പ്രസംഗിക്കാനെന്ന്‌ സക്കറിയയോട്‌ പിണറായി

തിരുവനന്തപുരം: സദസ്സറിഞ്ഞു വേണം പ്രാസംഗികര്‍ യോഗങ്ങളില്‍ സംസാരിക്കാനെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു പ്രദേശത്തെ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ആരും സംസാരിക്കരുത്‌. ക്രിസ്‌തുവിനെ വിശ്വസിക്കുന്നവര്‍ പങ്കെടുക്കുന്ന സദസ്സില്‍ ക്രിസ്‌തുവിനെയും അല്ലാഹുവിനെ വിശ്വസിക്കുന്നവര്‍ പങ്കെടുക്കുന്ന സദസ്സില്‍ അല്ലാഹുവിനെയും ആക്ഷേപിച്ചാല്‍ എന്തു സംഭവിക്കും. അതാണു സക്കറിയയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും പിണറായി പറഞ്ഞു. ഡി.വൈ. എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ എം എസ്‌, എ കെ ജി, സുബ്രഹ്‌മണ്യ ഷേണായി എന്നീ മഹദ്‌വ്യക്തികളായിരുന്നു പയ്യന്നൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ഒളിവില്‍പ്പോയത്‌. അത്തരക്കാരെ ആക്ഷേപിക്കുന്ന നിലവന്നപ്പോഴാണ്‌ ഒരാള്‍ ഇതു ശരിയല്ലെന്നു പറഞ്ഞത്‌. എന്നാല്‍, സക്കറിയ അയാളോടു തട്ടിക്കയറുകയാണ്‌ ഉണ്‌ടായത്‌. ആളൊഴിഞ്ഞ വീട്ടില്‍ രാത്രി സ്‌ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വീടിനെ വ്യഭിചാരകേന്ദ്രമായി കണക്കാക്കും. അതാണു മഞ്ചേരിയിലും സംഭവിച്ചത്‌. സക്കറിയയുടെ ഒരു വരിപോലും കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ സക്കറിയ മഹാനാണെന്നു പറഞ്ഞാണു വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും പിണറായി പറഞ്ഞു.
സി.പി.എമ്മില്‍ വരുമ്പോള്‍ത്തന്നെ കെ എസ്‌ മനോജ്‌ അരപ്പാതിരിയായിരുന്നു. വിശ്വാസികളെ സ്ഥാനാര്‍ഥിയാക്കി ക്കൂടാ എന്ന്‌ സി.പി.എമ്മിനില്ല. പൊതുജനങ്ങള്‍ക്കു വിശ്വാസമുള്ളവരെ സ്ഥാനാര്‍ഥികളാക്കണമെന്നാണ്‌ പാര്‍ട്ടി നിലപാട്‌. മനോജിന്റെ പുതിയ വെളിപാടു കൊണ്‌ട്‌ സി.പി.എമ്മിന്റെ ജനവിശ്വാസം ഇടിയുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കും വേണെ്‌ടന്നും അദ്ദേഹം പറഞ്ഞു.
http://thejasnews.com/portal/index.jsp#9940

സക്കറിയക്കു നേരെ കൈയേറ്റം; കേസെടുത്തു

കണ്ണൂര്‍: സക്കറിയയെ പയ്യന്നൂരില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്തു. സംഭവം സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന്‌ പയ്യന്നൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എ പി നാരായണ ന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കണ്‌ടാലറിയാവുന്ന സംഘത്തിനെതിരേയാണ്‌ കേസ്‌.
കഴിഞ്ഞദിവസം `ഡിസംബര്‍ ബുക്‌സ്‌' സംഘടിപ്പിച്ച ചടങ്ങില്‍, ഇടതുപക്ഷം ലൈംഗികതയുടെ കാര്യത്തില്‍ യാഥാസ്ഥിതികത്വം അടിച്ചേല്‍പ്പിക്കുകയാണെന്നു സക്കറിയ പ്രസംഗിച്ചിരുന്നു. മഞ്ചേരിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും വീടുവളഞ്ഞു പിടികൂടിയ സംഭവത്തിലാണ്‌ സക്കരിയ ഡി.വൈ.എഫ്‌.ഐയെ വിമര്‍ശിച്ചത്‌. വി എസ്‌ പോലും പിടിക്കപ്പെടാമെന്ന അവസ്ഥയാണ്‌ കേരളത്തിലെന്നും സക്കരിയ പറഞ്ഞിരുന്നു. ഈ സമയത്തു വേദി നിയന്ത്രിച്ചത്‌ പു.ക. സ മുന്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍ മാസ്റ്ററായിരുന്നു.
പ്രസംഗം കഴിഞ്ഞു വേദി വിട്ട സക്കരിയയെ തടഞ്ഞുനിര്‍ത്തി പു.ക.സയുടെ ഏരിയാ നേതാവ്‌ പ്രതിഷേധം അറിയിച്ചു. ഇതിനുശേഷം താമസിച്ച ഹോട്ടലിലെത്തിയ സക്കരിയ ഇവിടെ നിന്നു തിരിച്ചുപോവാന്‍ കാറില്‍ കയറുമ്പോഴാണ്‌ സംഘം കൈയേറ്റത്തിനു ശ്രമിച്ചത്‌.
http://thejasnews.com/portal/index.jsp#9102

എറിക്‌ റോമര്‍ അന്തരിച്ചു


പാരിസ്‌: പ്രശസ്‌ത ഫ്രഞ്ച്‌ സംവിധായകന്‍ എറിക്‌ റോമര്‍(89) അന്തരിച്ചു. സിനിമാ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്‌, അധ്യാപകന്‍ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. 1969ല്‍ അക്കാദമി അവാര്‍ഡ്‌ നേടിയതോടു കൂടിയാണ്‌ ആഗോളശ്രദ്ധ നേടിയത്‌. ഫ്രഞ്ച്‌ ന്യൂ വേവ്‌ സിനിമയുടെ വക്താക്കളില്‍ പ്രമുഖനായ എറികിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ സിക്‌സ്‌ മോറല്‍ ടെയ്‌ല്‍ ആണ്‌.