2010-03-26

ശശി തരൂര്‍ വോട്ടറായത് നിയമം ലംഘിച്ച് | Keralawatch

വരുണ്‍ രമേഷ്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത് നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചും ശരിയായ സത്യപ്രസ്താവന നടത്താതെയും രേഖകള്‍ വ്യാജമായി ഉപയോഗിച്ചുമാണ് യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതും അങ്ങനെ തിരുവനന്തപുരത്തിന്‍റെ ജനപ്രതിനിധിയായതും. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഒത്താശയും ഇക്കാര്യത്തില്‍ തരൂരിന് തുണയായി.

റേഷന്‍കാര്‍ഡിനുവേണ്ടി അപേക്ഷിക്കാന്‍ മാത്രമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷക്കൊപ്പം തരൂര്‍ സമര്‍പ്പിച്ചത്. ശശി തരൂരിന്‍റെ അപേക്ഷ അപൂര്‍ണമായതിനാലും മതിയായ അനുബന്ധരേഖകള്‍ സമര്‍പ്പിക്കാത്തതിനാലും തള്ളിക്കളയുകയാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നിയമപ്രകാരം അര്‍ഹതയില്ലാത്ത വി‌ഐപി പദവി നല്‍കി അപേക്ഷ സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമ്പോള്‍ വേണ്ടിവരുന്ന ഹിയറിംഗുംശശി തരൂരിന്‍റെ കാര്യത്തില്‍ നടത്തിയിട്ടില്ല.

please read full story published in www.keralawatch.com

http://www.keralawatch.com/investigation/2010/03/malayalampost1/


ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം

ഒരു ഹിറ്റിന്റെ തുടരന്‍ ഒരുക്കുകയെന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമ ആസ്വദിച്ചതിന്റെ ഓര്‍മ്മകളുമായി തിയറ്ററിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക ചില്ലറക്കാര്യമല്ല. അപ്പോള്‍ പന്നെ രണ്ട് ഹിറ്റുകളുടെ തുടരന്‍ ഒരുക്കുമ്പോഴുള്ള കാര്യം പറയേണ്ടതില്ല.

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ അണിയറയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ലാല്‍ അഭിമുഖീകരിച്ചത് ഈ വെല്ലുവിളി തന്നെയാണ്. ചിത്രം നന്നായാല്‍ മാത്രം പോര, വന്‍ പ്രതീക്ഷകളുമായെത്തുന്ന പ്രേക്ഷകരെ നിരാശരാക്കാതെ മടക്കുകയും വേണം. ഇക്കാര്യത്തില്‍ ലാല്‍ കഷ്ടിച്ചു കടന്നുകൂടിയെന്ന് പറയാം.

അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍ കുട്ടി, മഹാദേവന്‍ എന്നീ കഥാപാത്രങ്ങളും അവരുടെ വിഡ്ഡിത്തരങ്ങളുമാണ് ഹരിഹര്‍ നഗര്‍ സീരിന്റെ തുടര്‍ച്ചയാണ് ഗോസ്റ്റ് ഹൗസെന്ന കാര്യം പ്രേക്ഷകരെ ഓര്‍മ്മിപ്പിയ്ക്കുന്നത്. മറ്റൊരു താരതമ്യത്തിനും പുതിയ ചിത്രം അര്‍ഹമല്ലെന്ന് തുടക്കത്തില്‍ തന്നെ പറയട്ടെ..
In Ghost House Inn, Lal, Review, Jagadeesh, Mukesh, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ലാല്‍, നിരൂപണം, ജഗദീഷ്, മുകേഷ് - Oneindia Malayalam: "ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം"

ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചാനല്‍

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ മുസ്ലീം ചാനല്‍ ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം. ഇസ്ലാം എന്ന ചാനലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വൈവാഹിക ജീവിതത്തില്‍ ബലാല്‍സംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് ചാനല്‍ അന്വേഷണം നേരിടുകയാണ്.

ബ്രിട്ടനിലെ ടെലികാസ്റ്റ് നിരീക്ഷകരായ ഓഫ്‌കോമാണ് ചാനലിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിന് മുമ്പും നിയമങ്ങള്‍ ലംഘിച്ച ഇസ്ലാം ചാനല്‍ ഓഫ്‌കോമിന്റെ നോട്ടപ്പുള്ളിയാണ്. നിയമം ലംഘിച്ചതിന് പലവട്ടം ഇസ്ലാം പിഴയൊടുക്കിയിട്ടുണ്ട്.

ചാനലില്‍ പ്രത്യേക്ഷപ്പെടുന്ന അവതാരകരും അതിഥികളുമെല്ലാം നിരന്തരം സ്ത്രീകള്‍ വെറും ഉപഭോഗവസ്തുക്കളാണെന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്ന് ചാനലിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ലൈംഗികാധീശത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും വിവാഹബന്ധത്തിന്റെ സുരക്ഷയ്ക്ക് ലൈംഗികതയില്‍ പുരുഷന് മേല്‍ക്കൈ ആവശ്യമാണെന്നും ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നുവത്രേ.

Britain, Women, Muslim, Islam, Channel, OFCOM, London, Britain, ബലാല്‍സംഗം, ചാനല്‍, ഇസ്ലാം, ബ്രിട്ടന്‍, ഓഫ്‌കോം, ലണ്ടന്‍ - Oneindia Malayalam: "ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചാനല്‍"

Human, Species, Fossil, Evolution, Scientist, Siberia, Human Interest, മനുഷ്യന്‍, സ്പീഷിസ്, ഫോസില്‍, ശാസ്ത്രജ്ഞന്‍, പരിണാമം, സൈബീരിയ - Oneindia Malayalam

വാഷിങ്ടണ്‍: യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ഫോസില്‍ അറിയപ്പെടാത്ത മനുഷ്യ സ്പീഷിസിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. 2008ല്‍ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍നിന്നു കണ്ടുകിട്ടിയ 40000 വര്‍ഷം പഴക്കമുള്ള അസ്ഥിയിലെ ഡിഎന്‍എ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ജേണല്‍ നാച്വറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

Human, Species, Fossil, Evolution, Scientist, Siberia, Human Interest, മനുഷ്യന്‍, സ്പീഷിസ്, ഫോസില്‍, ശാസ്ത്രജ്ഞന്‍, പരിണാമം, സൈബീരിയ - Oneindia Malayalam

paint1.jpg (image)

paint1.jpg (image)