2010-03-26

ശശി തരൂര്‍ വോട്ടറായത് നിയമം ലംഘിച്ച് | Keralawatch

വരുണ്‍ രമേഷ്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത് നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചും ശരിയായ സത്യപ്രസ്താവന നടത്താതെയും രേഖകള്‍ വ്യാജമായി ഉപയോഗിച്ചുമാണ് യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതും അങ്ങനെ തിരുവനന്തപുരത്തിന്‍റെ ജനപ്രതിനിധിയായതും. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഒത്താശയും ഇക്കാര്യത്തില്‍ തരൂരിന് തുണയായി.

റേഷന്‍കാര്‍ഡിനുവേണ്ടി അപേക്ഷിക്കാന്‍ മാത്രമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷക്കൊപ്പം തരൂര്‍ സമര്‍പ്പിച്ചത്. ശശി തരൂരിന്‍റെ അപേക്ഷ അപൂര്‍ണമായതിനാലും മതിയായ അനുബന്ധരേഖകള്‍ സമര്‍പ്പിക്കാത്തതിനാലും തള്ളിക്കളയുകയാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നിയമപ്രകാരം അര്‍ഹതയില്ലാത്ത വി‌ഐപി പദവി നല്‍കി അപേക്ഷ സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമ്പോള്‍ വേണ്ടിവരുന്ന ഹിയറിംഗുംശശി തരൂരിന്‍റെ കാര്യത്തില്‍ നടത്തിയിട്ടില്ല.

please read full story published in www.keralawatch.com

http://www.keralawatch.com/investigation/2010/03/malayalampost1/


ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം

ഒരു ഹിറ്റിന്റെ തുടരന്‍ ഒരുക്കുകയെന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമ ആസ്വദിച്ചതിന്റെ ഓര്‍മ്മകളുമായി തിയറ്ററിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക ചില്ലറക്കാര്യമല്ല. അപ്പോള്‍ പന്നെ രണ്ട് ഹിറ്റുകളുടെ തുടരന്‍ ഒരുക്കുമ്പോഴുള്ള കാര്യം പറയേണ്ടതില്ല.

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ അണിയറയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ലാല്‍ അഭിമുഖീകരിച്ചത് ഈ വെല്ലുവിളി തന്നെയാണ്. ചിത്രം നന്നായാല്‍ മാത്രം പോര, വന്‍ പ്രതീക്ഷകളുമായെത്തുന്ന പ്രേക്ഷകരെ നിരാശരാക്കാതെ മടക്കുകയും വേണം. ഇക്കാര്യത്തില്‍ ലാല്‍ കഷ്ടിച്ചു കടന്നുകൂടിയെന്ന് പറയാം.

അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍ കുട്ടി, മഹാദേവന്‍ എന്നീ കഥാപാത്രങ്ങളും അവരുടെ വിഡ്ഡിത്തരങ്ങളുമാണ് ഹരിഹര്‍ നഗര്‍ സീരിന്റെ തുടര്‍ച്ചയാണ് ഗോസ്റ്റ് ഹൗസെന്ന കാര്യം പ്രേക്ഷകരെ ഓര്‍മ്മിപ്പിയ്ക്കുന്നത്. മറ്റൊരു താരതമ്യത്തിനും പുതിയ ചിത്രം അര്‍ഹമല്ലെന്ന് തുടക്കത്തില്‍ തന്നെ പറയട്ടെ..
In Ghost House Inn, Lal, Review, Jagadeesh, Mukesh, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ലാല്‍, നിരൂപണം, ജഗദീഷ്, മുകേഷ് - Oneindia Malayalam: "ഗോസ്റ്റ് ഹൗസ് മണ്ടനായിരുന്ന് ചിരിയ്ക്കാം"

ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചാനല്‍

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ മുസ്ലീം ചാനല്‍ ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം. ഇസ്ലാം എന്ന ചാനലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വൈവാഹിക ജീവിതത്തില്‍ ബലാല്‍സംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് ചാനല്‍ അന്വേഷണം നേരിടുകയാണ്.

ബ്രിട്ടനിലെ ടെലികാസ്റ്റ് നിരീക്ഷകരായ ഓഫ്‌കോമാണ് ചാനലിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിന് മുമ്പും നിയമങ്ങള്‍ ലംഘിച്ച ഇസ്ലാം ചാനല്‍ ഓഫ്‌കോമിന്റെ നോട്ടപ്പുള്ളിയാണ്. നിയമം ലംഘിച്ചതിന് പലവട്ടം ഇസ്ലാം പിഴയൊടുക്കിയിട്ടുണ്ട്.

ചാനലില്‍ പ്രത്യേക്ഷപ്പെടുന്ന അവതാരകരും അതിഥികളുമെല്ലാം നിരന്തരം സ്ത്രീകള്‍ വെറും ഉപഭോഗവസ്തുക്കളാണെന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്ന് ചാനലിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ലൈംഗികാധീശത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും വിവാഹബന്ധത്തിന്റെ സുരക്ഷയ്ക്ക് ലൈംഗികതയില്‍ പുരുഷന് മേല്‍ക്കൈ ആവശ്യമാണെന്നും ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നുവത്രേ.

Britain, Women, Muslim, Islam, Channel, OFCOM, London, Britain, ബലാല്‍സംഗം, ചാനല്‍, ഇസ്ലാം, ബ്രിട്ടന്‍, ഓഫ്‌കോം, ലണ്ടന്‍ - Oneindia Malayalam: "ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചാനല്‍"

Human, Species, Fossil, Evolution, Scientist, Siberia, Human Interest, മനുഷ്യന്‍, സ്പീഷിസ്, ഫോസില്‍, ശാസ്ത്രജ്ഞന്‍, പരിണാമം, സൈബീരിയ - Oneindia Malayalam

വാഷിങ്ടണ്‍: യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ഫോസില്‍ അറിയപ്പെടാത്ത മനുഷ്യ സ്പീഷിസിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. 2008ല്‍ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍നിന്നു കണ്ടുകിട്ടിയ 40000 വര്‍ഷം പഴക്കമുള്ള അസ്ഥിയിലെ ഡിഎന്‍എ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ജേണല്‍ നാച്വറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

Human, Species, Fossil, Evolution, Scientist, Siberia, Human Interest, മനുഷ്യന്‍, സ്പീഷിസ്, ഫോസില്‍, ശാസ്ത്രജ്ഞന്‍, പരിണാമം, സൈബീരിയ - Oneindia Malayalam

paint1.jpg (image)

paint1.jpg (image)

2010-03-20

പുതിയ രണ്‌ട്‌ ഐ പി എല്‍ ടീമുകള്‍ക്കായുള്ള ലേലം നാളെ

പുതിയ രണ്‌ട്‌ ഐ പി എല്‍ ടീമുകള്‍ക്കായുള്ള ലേലം നാളെ: "ന്യൂഡല്‍ഹി:പുതിയ രണ്‌ട്‌ ഐ പി എല്‍ ടീമുകളെ തിരഞ്ഞെടുക്കുന്നതിഌള്ള ലേലം നാളെ നടക്കും."

2010-03-17

നോര്‍ക്ക-റൂട്ട്‌സ് ഗള്‍ഫിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തും

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയിലേക്ക് നോര്‍ക്ക-റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തും. നിര്‍മ്മാണമേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ 100ലധികം ഒഴിവുകളിലാണ് റിക്രൂട്ട്‌മെന്റ്. 
നോര്‍ക്ക-റൂട്ട്‌സും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മനുഷ്യവിഭവ ഏജന്‍സിയായ ഒ.എം.സി.എ.പിയും സംയുക്തമായി യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യു.എ.ഇയില്‍ ഇലക്ട്രീഷ്യന്‍ 40, പ്ലംബര്‍ 15, ഒമാനില്‍ 60 ഫിനിഷിങ് കാര്‍പെന്റര്‍മാര്‍ എന്നീ ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ടി.ഐ/പോളിടെക്‌നിക് യോഗ്യതയും തൊഴില്‍പരിചയവും വേണം. ഫിനിഷിങ് കാര്‍പെന്റര്‍ തസ്തികയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഫര്‍ണിച്ചര്‍ കാര്‍പെന്ററി, ഷട്ടറിങ്, വുഡ് ടര്‍ണിങ് പരിചയവും വേണം. പ്രായം 21നും 40നും മധ്യെ. 
സര്‍ട്ടിഫിക്കറ്റുകളും സാധുവായ പാസ്‌പോര്‍ട്ടുമായി മാര്‍ച്ച് 19ന് രാവിലെ 10ന് എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്റിന് സമീപം സി പി ഉമ്മര്‍ റോഡിലുള്ള നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരം 0471-2332416, 2332452, 0484-2371810, 2371830 നമ്പറുകളില്‍ അറിയാം.

2010-03-14

വെര്‍ച്വല്‍ റിയാലിറ്റി

കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു യഥാര്‍ഥം എന്നു തോന്നുന്ന 'അയഥാര്‍ഥ' രംഗങ്ങളും അനുഭവങ്ങളും സൃഷ്ടിക്കുന്നതാണു വെര്‍ച്വല്‍ റിയാലിറ്റി. അയഥാര്‍ഥം എന്നര്‍ഥമുള്ള വെര്‍ച്വല്‍ (ഢശൃൗേമഹ) എന്ന വാക്കും യഥാര്‍ഥം എന്നര്‍ഥമുള്ള 'റിയാലിറ്റി' എന്ന വാക്കും ചേര്‍ന്നുണ്ടായതാണ് ഈ വാക്ക്. കംപ്യൂട്ടര്‍ സ്റ്റിമുലേഷന്‍, മോഡലിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കൃത്രിമ ഇടം (ഠവൃലല ഉശാലിശെീിമഹ ടുമരല) സൃഷ്ടിക്കുകയും പ്രത്യേക തരം കണ്ണട (ഏീഴഴഹല)െ, ബോഡിസ്യൂട്ട്, കൈയുറ തുടങ്ങിയവ ഉപയോഗിച്ച് അതിനോടു പ്രതിപ്രവര്‍ത്തിക്കുന്നവര്‍ക്ക് ത്രിമാന അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംവിധാനമാണു വെര്‍ച്വല്‍ റിയാലിറ്റി. ഇതിന്റെ ചുരുക്കപ്പേരായി വി.ആര്‍. (ഢ.ഞ) എന്ന് ഉപയോഗിക്കുന്നു. 
വി.ആറിന്റെ കംപ്യൂട്ടര്‍ജന്യമായ മായികലോകത്ത് മുങ്ങിത്താഴുന്ന ആള്‍ക്ക് വളരെ യാഥാര്‍ഥ്യപ്രതീതി തോന്നുന്ന ഒരു മിഥ്യാനുഭവം ലഭിക്കുന്നു. ഈ മിഥ്യയെ ടെലിപ്രസന്‍സ് (ഠലഹലുൃലലെിരല) എന്നു വിളിക്കുന്നു. പുനസൃഷ്ടിക്കാന്‍ ചെലവേറിയ ഒരു സാഹചര്യത്തില്‍ പരിശീലനം നല്‍കേണ്ടവര്‍ക്ക് വി.ആര്‍. ഒരു അനുഗ്രഹമാണ്. ഉദാഹരണമായി ,വിമാനത്തിന്റെ കോക്പിറ്റിലോ മുങ്ങിക്കപ്പലിന്റെ കണ്‍ട്രോള്‍ റൂമിലോ പ്രാഥമിക പരിശീലനം നേടാന്‍ വി.ആര്‍. ഉപയോഗിച്ച് അതു സൃഷ്ടിക്കുകയാണ് സൗകര്യം. യഥാര്‍ഥ പരിശീലനത്തിനു വിലപിടിപ്പുള്ള ധാരാളം ഉപകരണങ്ങള്‍ ആവശ്യമുള്ളിടത്ത് വി.ആര്‍. ഉപയോഗിച്ചാല്‍ വളരെക്കുറച്ച് ഉപകരണങ്ങളും കുറേ സോഫ്റ്റ്‌വെയറും മതിയാവും. 
വി.ആര്‍. സിസ്റ്റത്തില്‍ സാധാരണയായി കണ്ടുവരുന്ന ഹാര്‍ഡ്‌വെയര്‍ ഇവയൊക്കെയാണ്: 1. ഓഡിയോ ബെഹ്് ഫോണും സ്റ്റീയോസ്‌കോപിക് കണ്ണടയും (ഏീഴഴഹല)െ അടങ്ങുന്ന ഹെല്‍മറ്റ്. (2) പ്രത്യേകതരം കൈയുറ. 'ഡാറ്റാ ഗ്ലൗസ്' എന്നാണിതിന്റെ പേര്. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന വയറുകളും മറ്റും വി.ആര്‍. മിഥ്യാപ്രതീതി സൃഷ്ടിക്കുന്ന യഥാര്‍ഥ ഉപകരണത്തിന്റെ സ്പര്‍ശാനുഭവം നമ്മില്‍ സൃഷ്ടിക്കുന്നു. (3) വയറുകളും മറ്റും ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ബോഡിസ്യൂട്ട്. ഇതു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്രതീതി ഉണര്‍ത്തുന്നു. (4) ധാരാളം വയറുകള്‍ ഘടിപ്പിച്ചിട്ടുള്ള ചലിക്കുന്ന പ്രത്യേകതരം പീഠം. വ്യായാമം ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന ട്രെഡ്മില്‍ ആണിത്. വി.ആര്‍. ഉപയോഗിക്കുന്ന ആള്‍ യഥാര്‍ഥ സാഹചര്യത്തില്‍ നടക്കുന്നതായി തോന്നിപ്പിക്കുന്നു. മിഥ്യാമനോഭാവം സൃഷ്ടിക്കാനും മറ്റും ഇതിനു കഴിയും. 
വി. ആറിനു ടൂറിസം രംഗത്തും വലിയ ഉപയോഗമുണ്ട്. ഉദാഹരണമായി, കോവളത്തേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി യൂറോപ്പിലോ അമേരിക്കയിലോ വച്ചുതന്നെ അവര്‍ക്ക് കോവളത്തു കൂടി നടക്കുന്ന അനുഭവം സൃഷ്ടിച്ചുകൊടുക്കാന്‍ കഴിയും. പ്രതിരോധരംഗത്താണു മറ്റൊരു ഉപയോഗം. മിസൈല്‍ ലോഞ്ചറും അണ്വായുധ പരീക്ഷണങ്ങളും നേരിട്ടു പരീക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണല്ലോ. വി.ആര്‍. അതിനു പകരമായി മിഥ്യാലോകം സൃഷ്ടിച്ചു പരീക്ഷണം സാധ്യമാക്കുന്നു; കുട്ടികള്‍ക്ക് ചില കളികള്‍ നടത്താനായും ഉപയോഗപ്പെടുത്താറുണ്ട്.
ഇന്ത്യയില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (ചകഇ) 1993ല്‍ ഒരു വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി സ്ഥാപിച്ചതു വി.ആര്‍. ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. പക്ഷേ, ഇതു വലിയ ഫലങ്ങള്‍ സൃഷ്ടിച്ചില്ല. ഒരു മുന്‍നിര കംപ്യൂട്ടര്‍ വിദ്യയായി ഇപ്പോഴുമിതു ലോകത്തു വ്യാപകമായിട്ടില്ല.
പാഠശാല

2010-03-02

വാര്‍ത്താ ഉറവിടം: യു.എസില്‍ പത്രത്തെ ഇന്റര്‍നെറ്റ്‌ പിന്തള്ളി

വാഷിങ്‌ടണ്‍: യു.എസില്‍ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റ്‌ മൂന്നാമത്തെ വാര്‍ത്താസ്രോതസ്സായി മാറിയെന്നു സര്‍വെ ഫലം. പത്രത്തെ പിന്തള്ളിയാണ്‌ ഈ നേട്ടം കൈവരിച്ചത്‌. പ്രാദേശിക ദേശീയ ടെലിവിഷന്‍ ചാനലുകളാണ്‌, ഒന്നും രണ്‌ടും സ്ഥാനങ്ങളില്‍. 2259 യുവാക്കളെ ഉള്‍പ്പെടുത്തി പ്യു റിസേര്‍ച്ച്‌ സെന്റര്‍ ആണ്‌ സര്‍വെ നടത്തിയത്‌. 78 ശതമാനം ആളുകള്‍ ദൈനംദിന വാര്‍ത്തകള്‍ക്കായി പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ ആശ്രയിക്കുമ്പോള്‍ 73 ശതമാനം ദേശീയ ടിവി ചാനലുകളെയാണ്‌ ആശ്രയിക്കുന്നത്‌.
ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവര്‍ 51 ശതമാനമാണ്‌. എന്നാല്‍ ദേശീയ പത്രങ്ങളെ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത്‌ കേവലം 17 ശതമാനം മാത്രമാണ്‌. 99 ശതമാനം ആളുകളും ദിവസവും വാര്‍ത്ത ശ്രദ്ധിക്കുന്നവരാണെന്നു സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്‌ട്‌.
33 ശതമാനം പേര്‍ സെല്‍ഫോണ്‍ വഴി വാര്‍ത്തകള്‍ അറിയുന്നവരാണ്‌. 54 ശതമാനം പേര്‍ ഇപ്പഴും റേഡിയോ സ്ഥിരമായി കേള്‍ക്കുന്നവരാണെന്നു സര്‍വേ വ്യക്തമാക്കുന്നു.