2010-01-18

നല്ലവനില്‍ ജയസൂര്യ ട്രിപ്പിള്‍ റോളില്‍

പുതുതലമുറ നായകന്‍മാരില്‍ ഏറ്റവുമധികം വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തേടുന്ന നടന്നെ വിശേഷണം ജയസൂര്യ അരക്കിട്ടുറപ്പിയ്ക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ നല്ലവനില്‍ ജയസൂര്യ മൂന്ന് വേഷങ്ങളിലാണ് അഭിനയിക്കുന്നത്. നവാഗതനായ അലി ജോണ്‍ ഒരുക്കുന്ന ചിത്രത്തില്‍ 18കാരനായ പയ്യന്‍, 25 വയസ്സുകാരനായ ചെറുപ്പക്കാരന്‍, 35 വയസ്സുള്ള മധ്യവയസ്സക്കന്‍ എന്നിങ്ങനെയുള്ള വിവിധ ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാലേരി മാണിക്യം ഫെയിം മൈഥിലി

View Original Article

വായാഗ്രയേക്കാള്‍ വേഗമേറിയ അവനാഫില്‍

വയാഗ്രയേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈംഗികോത്തേജന ഔഷധം വികസിപ്പിച്ചു. അവനാഫില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഔഷധം വെറും പതിനഞ്ചു മിനിറ്റുകൊണ്ട് ഫലം നല്‍കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ബയോടെക്‌നോളജി സ്ഥാപനമായ വൈവസ് ആണ് പുതിയ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷണങ്ങളുടെ അവസാനഘട്ടവും വിജയകരമായി പിന്നിട്ട ഔഷധത്തിന് ഇനി ഫുഡ് ആ്ന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് കൂടി ലഭിക്കേണ്ടതേയുള്ളു.

View Original Article

അമീര്‍ ഖാന്‍ ഇനി പിപ്‌ലി ലൈവില്‍

മൂന്ന് മണ്ടന്‍മാര്‍ ചേര്‍ന്ന് പണപ്പെട്ടി നിറച്ച വിശേഷങ്ങള്‍ മാത്രമേ ബോളിവുഡിന് ഇപ്പോള്‍ പറയാനുള്ളൂ. 18 ദിവസം കൊണ്ട് 315 കോടി വാരിയ ത്രീ ഇഡിയറ്റ്‌സിനെ ഹിന്ദി സിനിമാ ലോകം പുകഴ്ത്തുമ്പോള്‍ ഏറ്റവുമധികം സന്തോഷിയ്ക്കുന്നത് പെര്‍ഫെക്ഷനിസ്റ്റ് സ്റ്റാര്‍ അമീര്‍ ഖാന്‍ തന്നെയാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബോളിവുഡ് ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതിയ ചിത്രങ്ങളില്‍ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം

View Original Article

കശാപ്പുകാരന്‍ കോമയിലാണ്

ഏരിയല്‍ ഷിനര്മാന്‍ ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്‍ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്.
എന്നാല്‍ അല്പം സഹതാപം പ്രകടിപ്പിക്കാനായിരിക്കുമോ? അല്ല, അതിനുമല്ല.

View Original Article

ജെയിംസ് കാമറൂണിന് ഗോള്‍ഡന്‍ ഗ്ളോബ്

ലൊസാഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജെയിംസ്  കാമറൂണിന് 2010 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം. അവതാര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനത്തിനാണ് പുരസ്ക്കാരം. ദി ബൈ്ളന്‍ഡ് സൈസ് എന്ന ചിത്രത്തിലെ അഭിനയത്തിന് സാന്ദ്ര ബുള്ളോക്ക് മികച്ച നടിയായും ‘ക്രേസി ഹാര്‍ട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച

View Original Article

ഉണ്ണിത്താന്‍ സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള അനാശാസ്യക്കേസില്‍ എന്‍പി മൊയ്തീന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ ഉണ്ണിത്താന്‍ നിരപരാധിയാണെന്നാണ് കെപിസിസിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഉണ്ണിത്താനെതിരെയുള്ള ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോകാന്‍ കാരണമായി പറയുന്ന കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണ്

View Original Article

മാവോവാദികള്‍ എകെ 47 നിര്‍മ്മിക്കുന്നു

ദില്ലി: ഇന്ത്യയിലെ മാവോവാദികള്‍ അത്യാധുനിക ആയുധങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. എ.കെ 47 തോക്കിന്റെ പ്രദേശിക വകഭേദം നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ മാവോവാദികള്‍ കരസ്ഥമാക്കിയതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്‍. നേരത്തെ പിടിയിലായ മാവോവാദിയെ ചോദ്യം ചെയ്തപ്പോഴാണ് ആയുധനിര്‍മ്മാണകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ കഴിഞ്ഞ ആഴ്ച സിആര്‍പിഎഫ് പിടിച്ചെടുത്ത ആയുധശേഖരത്തില്‍നിന്നാണ് എ.കെ 47 തോക്കുകളും

View Original Article

അമര്‍ സിങിന് വൃക്ക നല്‍കിയത് മലയാളി

ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവായ അമര്‍സിംഗിന് വൃക്ക ദാനംചെയ്തത് മലയാളി. അമര്‍സിംഗ് തന്നെയാണ് ഈ വിവരം തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവും മലയാളിയുമായ ഒരു ക്രിസ്തുമത വിശ്വാസിയാണ് തനിക്ക് വൃക്ക ദാനംചെയ്തതെന്ന് അദ്ദേഹം പറയുന്നത്. എന്നാല്‍, ദാനം ചെയ്ത ആളിന്റെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജൂലായില്‍ സിംഗപ്പൂരില്‍ വച്ചായിരുന്നു അമര്‍

View Original Article

പ്രചരിക്കുന്നത്‌ വ്യാജ വീഡിയോ: മങ്ക മഹേഷ്‌‍

തന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡയോ വ്യാജമാണെന്ന്‌ സിനിമാ-സീരിയല്‍ താരം മങ്കാ മഹേഷ്‌. തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ്‌ ഇത്തരമൊരു വീഡിയോ സൃഷ്‌ടിച്ചതെന്ന്‌ മങ്കാമഹേഷ്‌ ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മങ്കാ മഹേഷിനോട്‌ സാദൃശ്യമുള്ള സ്‌ത്രീയുടെ കിടപ്പറ രംഗങ്ങളാണ്‌ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുന്നത്‌.
അടുത്തിടെ മരിച്ച ഒരു സീരിയല്‍ തിരക്കഥാകൃത്താണ്‌ ഈ വീഡിയോയ്‌ക്ക്

View Original Article

നയന്‍താര ഇനി ടോളിവുഡിലേക്ക്‌

തെന്നിന്ത്യയിലെ താരറാണി നയന്‍താര കന്നടമണ്ണിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. കന്നട സൂപ്പര്‍താരം ഉപേന്ദ്രയുടെ ചിത്രത്തിലാണ്‌ നായികയായി നയന്‍താര അരങ്ങേറുക. കോടികള്‍ മുടക്കി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞതായാണു വാര്‍ത്ത. 2009 അവസാനം കാര്യമായ ചിത്രങ്ങളൊന്നുമില്ലാതിരുന്ന നയന്‍സിന്‌ ഈ വര്‍ഷം തിരക്കുകളുടേതാണ്‌. ജൂനിയര്‍ എന്‍.ടി.ആറുമൊത്തുള്ള തെലുങ്കു ചിത്രം, ദിലീപുമൊത്തുള്ള മലയാളചിത്രം ബോഡി ഗാര്‍ഡ്‌ എന്നിവ ഈ മാസം

View Original Article

സംവൃത കളി പഠിപ്പിക്കുന്നു

പുട്ടിന്‌ പീരയെന്ന മട്ടിലാണ്‌ മലയാള സിനിമയില്‍ സംവൃത. പുതുമുഖ താരങ്ങളുടെ മുതല്‍ സൂപ്പര്‍താരങ്ങളുടെ വരെ ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്‌ ഈ നടി. ഇപ്പോള്‍ മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്‌ സംവൃതയെ തേടിയെത്തിയിരിക്കുന്നത്‌. ഒരു കായികാധ്യാപികയുടെ വേഷം. സ്‌കൂളിലെ കായികാധ്യപികയുടെ റോളില്‍ കളിക്കളവും തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിക്കാനുള്ള ഒരുക്കത്തിലാണ്‌ സംവൃത്‌.
കഥ പറയുമ്പോള്‍ എന്ന

View Original Article

വ്യാജ ഐ‌എം‌ഇ‌എ നമ്പര്‍: സംഘം അറസ്റ്റില്‍

തിരുവനന്തപുരം: ചൈനീസ് മൊബൈലുകള്‍ക്ക് വ്യാജ ഐ‌എം‌ഇ‌എ നമ്പര്‍ പതിച്ചു നല്‍കുന്ന സംഘത്തെ തിരുവനന്തപുരത്ത് പൊലീസ് പിടികൂടി. നാലുപേരാണ് പിടിയിലായത്.

View Original Article