2010-03-02

വാര്‍ത്താ ഉറവിടം: യു.എസില്‍ പത്രത്തെ ഇന്റര്‍നെറ്റ്‌ പിന്തള്ളി

വാഷിങ്‌ടണ്‍: യു.എസില്‍ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റ്‌ മൂന്നാമത്തെ വാര്‍ത്താസ്രോതസ്സായി മാറിയെന്നു സര്‍വെ ഫലം. പത്രത്തെ പിന്തള്ളിയാണ്‌ ഈ നേട്ടം കൈവരിച്ചത്‌. പ്രാദേശിക ദേശീയ ടെലിവിഷന്‍ ചാനലുകളാണ്‌, ഒന്നും രണ്‌ടും സ്ഥാനങ്ങളില്‍. 2259 യുവാക്കളെ ഉള്‍പ്പെടുത്തി പ്യു റിസേര്‍ച്ച്‌ സെന്റര്‍ ആണ്‌ സര്‍വെ നടത്തിയത്‌. 78 ശതമാനം ആളുകള്‍ ദൈനംദിന വാര്‍ത്തകള്‍ക്കായി പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ ആശ്രയിക്കുമ്പോള്‍ 73 ശതമാനം ദേശീയ ടിവി ചാനലുകളെയാണ്‌ ആശ്രയിക്കുന്നത്‌.
ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവര്‍ 51 ശതമാനമാണ്‌. എന്നാല്‍ ദേശീയ പത്രങ്ങളെ വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത്‌ കേവലം 17 ശതമാനം മാത്രമാണ്‌. 99 ശതമാനം ആളുകളും ദിവസവും വാര്‍ത്ത ശ്രദ്ധിക്കുന്നവരാണെന്നു സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്‌ട്‌.
33 ശതമാനം പേര്‍ സെല്‍ഫോണ്‍ വഴി വാര്‍ത്തകള്‍ അറിയുന്നവരാണ്‌. 54 ശതമാനം പേര്‍ ഇപ്പഴും റേഡിയോ സ്ഥിരമായി കേള്‍ക്കുന്നവരാണെന്നു സര്‍വേ വ്യക്തമാക്കുന്നു.