2010-01-19

ഇന്ത്യന്‍ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തിട്ടില്ല: ചൈന

ബീജിംഗ്: ചൈനയിലെ ഹാക്കര്‍മാര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്ന ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ആരോപണം ചൈന നിഷേധിച്ചു. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു.

View Original Article

മോഹന്‍ലാല്‍ - ജോഷി വീണ്ടും: ഫാമിലിമാന്‍

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി വീണ്ടും മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നു. ‘ഫാമിലിമാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരോമ ഫിലിംസ് നിര്‍മ്മിക്കും. എ കെ സാജനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുക എന്നറിയുന്നു. ദ്രോണയ്ക്ക് ശേഷം സാജന്‍ ഈ ചിത്രത്തിന്‍റെ ജോലിയില്‍ പ്രവേശിക്കും.

‘ട്വന്‍റി20’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തു തന്നെ എ കെ സാജന്‍റെ രചനയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ജോഷി പ്ലാന്‍ ചെയ്തിരുന്നു. കര്‍ണന്‍, ചെ ഗുവേര എന്നിങ്ങനെയുള്ള പേരുകള്‍ ആ സിനിമയ്ക്ക് ആലോചിച്ചതുമാണ്. എന്നാല്‍ കഥ പൂര്‍ണമായും ശരിയാകാത്തതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

View Original Article

പ്രാകൃതഗര്‍ഭഛിദ്രത്തിനിടെ യുവതി മരിച്ച സംഭവം: വ്യാജ സിദ്ധന്‍ പിടിയില്‍

കൊണ്ടോട്ടി: പ്രാകൃതരീതിയില്‍ ഗര്‍ഭഛിദ്രം നടത്തി യുവതി മരിച്ച സംഭവത്തില്‍ വ്യാജ സിദ്ധനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പുളിക്കല്‍ വലിയപറമ്പ്‌ കോമ്പറമ്പ്‌ ഹരിജന്‍ കോളനിയിലെ മൂത്തേടത്ത്‌മൂല നീലകണ്‌ഠന്റെ മകള്‍ ബീന (20) ഈ മാസം 11നു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ച സംഭവത്തിലാണ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം ദേവതിയാല്‍ പൊട്ടനാലുങ്ങല്‍ വീട്ടില്‍ ചേളിക്കോട്‌ രാമന്‍(70)

View Original Article

ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ ജയറാം

ജയറാം ടി.വി.ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു. നര്‍മം നിറഞ്ഞ കുടുംബചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാം ആദ്യമായാണ്‌ ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ പങ്കാളിയാകുന്നത്‌. ചന്ദ്രന്റെ പുതിയ ചിത്രമായ പുറത്തേക്കുള്ള വഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ജൂണിലായിരിക്കും ജയറാമിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടന്റെ കഥകളെ ആസ്‌പദമാക്കിയാണ്‌ പുറത്തേക്കുള്ള വഴി ഒരുങ്ങുന്നത്‌. മധു

View Original Article

മമ്മൂട്ടി ആനമുതലാളിയാകുന്നു

മകന്റെ അച്‌ഛന്‌ എന്ന ചിത്രത്തിനുശേഷം വിഎം വിനു സംവിധാനം ചെയ്യുന്ന 'ഗണപതി' എന്ന ചിത്രത്തില്‍ മമ്മൂട്ടി ആനമുതലാളിയാകുന്നു. നേരത്തെ അക്കു അക്‌ബറിന്‌ വേണ്ടി റെജി തന്നെ എഴുതിയ താപ്പാന എന്ന തിരക്കഥ ഗണപതിയായി രൂപാന്തരം പ്രാപിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. തിരക്കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ തുടര്‍ന്ന്‌ അക്കു അക്‌ബര്‍ താപ്പാന എന്ന പ്രൊജക്‌ട് ഉപേക്ഷിച്ചിരുന്നു.

View Original Article

മാടന്‍കൊല്ലിയെ 'കൊന്നത്‌' പൃഥ്വിരാജ്‌?

പൃഥ്വിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ അനന്തഭദ്രത്തിന്റെ തിരക്കഥയൊരുക്കിയ സുനില്‍ യുവസൂപ്പര്‍ സ്‌റ്റാര്‍ പൃഥ്വിരാജിനെതിരേ പരസ്യമായി രംഗത്ത്‌. തന്റെ പുതിയ ചിത്രമായ മാടന്‍ കൊല്ലിയുടെ ഷൂട്ടിങ്‌ മുടങ്ങിയതിന്റെ കാരണക്കാരന്‍ പൃഥ്വിരാജ്‌ മാത്രമാണെന്ന ആരോപണവുമായാണ്‌ സുനില്‍ പരമേശ്വരന്‍ രംഗത്തുവന്നിരിക്കുന്നത്‌. ഒരു സിനിമാ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ്‌ സുനില്‍ പരമേശ്വരന്‍ പൃഥ്വിരാജിനെ രൂക്ഷമായി ആക്രമിച്ചിരിക്കുന്നത്‌.
മാടന്‍ കൊല്ലിയെന്ന

View Original Article

സൂര്യയുടെ വീട്ടില്‍ റെയ്ഡ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെയും ഹിറ്റ് മേക്കര്‍ കെ എസ് രവികുമാറിന്‍റെയും ചെന്നൈയിലെ വീടുകളില്‍ ഇന്‍‌കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇരുവരും കൃത്യമായി നികുതിയടയ്ക്കാ‍ത്തതിനാലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്.

സൂര്യയുടെ ടി നഗറിലെയും അഡയാറിലെയും വീടുകളിലും, രവികുമാറിന്‍റെ ടി നഗറിലുള്ള വീട്ടിലുമാണ് ഇന്‍‌കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ചില രേഖകള്‍ കണ്ടെടുത്തതായി കോടമ്പാക്കത്ത് വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

View Original Article

പാക്, ഓസ്‌ട്രേലിയ കളിക്കാര്‍ എടുക്കാച്ചരക്ക്; പൊള്ളാര്‍ഡിനും ബോണ്ടിനും റെക്കോര്‍ഡ് വില

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സും ഷെയ്ന്‍ ബോണ്ടിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ദക്ഷിണാഫ്രിക്കന്‍ താരം വെയില്‍ പാര്‍ണറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ലേലത്തിന് ...

View Original Article

ലോകകപ്പ് നേടാന്‍ അര്‍ജന്‍റിനയ്ക്കാവും: മറഡോണ

ബ്രസില്ല:ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിരീടം നേടാന്‍ അര്‍ജന്‍റീനയ്ക്കാവുമെന്ന് പരിശീലകനായ ഡീഗോ മറഡോണ. സ്ത്രീകള്‍ക്കെതിരെ വിവാദപരമായ പ്രസതാവന നടത്തിയതിന് ഫിഫ ഏര്‍പ്പെടുത്തിയ രണ്ടു മാസത്തെ വിലക്ക് പൂര്‍ത്തിയായതിനുശേഷം ദക്ഷിണാഫ്രിക്കയിലെത്തിയ മറഡോണ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അര്‍ജന്‍റീന ടീമിനായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ മറഡോണ പരിശോധിച്ചു.

View Original Article

അക്ഷയ് കുമാറിന് ഗുരുതരപരുക്ക്

ബോളിവുഡിന്‍റെ യഥാര്‍ത്ഥ കിംഗ് അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ ഗുരുതരമായി പരുക്കേറ്റു. പരുക്ക് സാരമുള്ളതാണെന്നും കുറേക്കാലം വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ‘പട്യാല ഹൌസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് പരുക്കേറ്റത്.

“അക്ഷയ് കുമാറിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരിക്കുന്നു. അദ്ദേഹം വ്യായാമം ചെയ്യുമ്പോള്‍ പുറത്തുണ്ടായ പരുക്ക് ഷൂട്ടിംഗിനിടെ ഗുരുതരമാകുകയാണുണ്ടായത്” - സംവിധായകന്‍ നിഖില്‍ അദ്വാനി വ്യക്തമാക്കി. പട്യാല ഹൌസിന്‍റെ ചിത്രീകരണം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

View Original Article

വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 17 കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് അംഗീകാരം നഷ്ടമാവും. ഇതോടെ, ഇവിടെ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായി.

View Original Article

ലൂഥര്‍ കിങ് ദിനത്തില്‍ ആഹാരം വിളന്പി ഒബാമ

വാഷിങ്ടണ്‍: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്‍റെ ഓര്‍മദിനത്തില്‍ നിരവധി പേര്‍ക്ക് ഭക്ഷണം വിളന്പി യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും കുടുംബവും ശ്രദ്ധ നേടി. ഒബാമ, യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ,  മക്കളായ സാഷ, മല്യ, മിഷേലിന്‍റെ മാതാവ് മരിയന്‍ റോബിന്‍സണ്‍ എന്നിവര്‍ വാഷിങ്ടണിലെ സോ അതേര്‍സ് മൈറ്റ് ഈറ്റിലെത്തിയാണ്

View Original Article

‘ഇന്ത്യ_യുഎസ് പ്രതിരോധ ബന്ധം മെച്ചപ്പെട്ടു’

വാഷിങ്ടണ്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പ്രതിരോധ മേഖലയില്‍ ഇന്ത്യ- യുഎസ് ബന്ധം വളരെയധികം മെച്ചപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തുന്ന റോബര്‍ട്ട് ഗേറ്റ്സ് വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. മുംബൈ

View Original Article

‘നാനാ.....’ വീണ്ടും ഓസ്കര്‍?

ചെന്നൈ: ‘മദ്രാസിലെ മൊസാര്‍ട്ട്’, എ ആര്‍ റഹ്‌മാന്‍ വീണ്ടുമൊരു ഓസ്കര്‍ രാജ്യത്തിനു നേടിത്തരുമോ? ഒരുപക്ഷേ അതു സംഭവിച്ചേക്കും. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ‘നാനാ...’ എന്ന് തുടങ്ങുന്ന ഗാനം ഓസ്കര്‍ നാമനിര്‍ദ്ദേശത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു.

View Original Article

ഹസ്ബന്‍ഡ്സ് ഹാപ്പി, ചട്ടമ്പി സൂപ്പര്‍ഹിറ്റ്

പുതിയ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ഒരു ജയറാം ചിത്രത്തിന് ഇത്രയും മികച്ച വരവേല്‍പ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല. ഗംഭീര ഇനിഷ്യല്‍ കളക്ഷനോടെ കുതിപ്പു തുടങ്ങിയ ഹാപ്പി ഹസ്ബന്‍ഡ്സ് എല്ലാ ഷോയും എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ഗംഭീര പ്രകടനവും സുരാജ് വെഞ്ഞാറമ്മൂടിന്‍റെ തകര്‍പ്പന്‍ കോമഡിയുമാണ് ചിത്രത്തെ വിജയമാക്കുന്നത്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ഹിറ്റിന് ശേഷം ഹസ്ബന്‍ഡ്സും ഹിറ്റാകുന്നതോടെ സജി സുരേന്ദ്രന്‍ മലയാളത്തിലെ ഹിറ്റ്‌മേക്കര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

‘ഡയാന’ എന്ന കഥാപാത്രമായി റീമ കല്ലുങ്കല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്സ് ഹിറ്റ്ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചട്ടമ്പിനാട്‌ തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്.

View Original Article

പി.എസ്‌.സി: ലിസ്‌റ്റിനൊപ്പം മാര്‍ക്കും പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പി.എസ്‌.സി പരീക്ഷ എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടേയും മാര്‍ക്ക്‌ പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ യോഗം തീരുമാനിച്ചു. ഇന്റര്‍വ്യൂ കൂടാതെ പി.എസ്‌.സി ലിസ്‌റ്റ് തയാറാക്കുന്ന തസ്‌തികകള്‍ക്കായിരിക്കും മാര്‍ക്ക്‌ പ്രസിദ്ധപ്പെടുത്തുക.
സാധ്യതാ ലിസ്‌റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടേയും മാര്‍ക്കും പ്രസിദ്ധീകരിക്കും. സാധ്യതാ ലിസ്‌റ്റിന്റെ സമയത്തുതന്നെ മാര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായിരിക്കും

View Original Article

ഒഞ്ചിയത്തിനും ഷൊര്‍ണ്ണൂരിനും പിന്നാലെ നരുവാമൂട്‌; മുഖം രക്ഷിക്കാന്‍ സി.പി.എം. നെട്ടോട്ടത്തില്‍

തിരുവനന്തപുരം: ഒഞ്ചിയത്തിനും ഷൊര്‍ണ്ണൂരിനും പിന്നാലെ തലസ്‌ഥാനജില്ലയിലെ നരുവാമൂടും സി.പി.എമ്മിനു പേടിസ്വപ്‌നമാകുന്നു.
ഔദ്യോഗിക സ്‌ഥാനാര്‍ഥികളോട്‌ പൊരുതി വി.എസ്‌ പക്ഷം നരുവാമൂട്‌ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചെടുത്തതിന്റെ ഞെട്ടലില്‍ നിന്ന്‌ ജില്ലാ നേതൃത്വം മുക്‌തരായിട്ടില്ല.
വി.എസ്‌ പക്ഷത്തിനു സ്വാധീനമുള്ള നേമം ഏരിയാ കമ്മിറ്റിക്കുമേല്‍ പഴിചാരി രക്ഷപ്പെടാനാണു ജില്ലാ നേതൃത്വത്തിന്റെ നീക്കം. ജ്യോതി ബസുവിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള

View Original Article

'തന്ത്രപ്രധാന ഇന്ത്യന്‍ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ചൈന ശ്രമിച്ചു: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അട്ടിമറിക്കാന്‍ പാകിസ്‌താന്‍

ന്യൂഡല്‍ഹി: രാജ്യത്തെ തന്ത്രപ്രധാന കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ചൈനീസ്‌ ഹാക്കര്‍മാര്‍ ശ്രമിച്ചതായി സ്‌ഥാനമൊഴിയുന്ന ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ. നാരായണന്‍.
പ്രധാനമന്ത്രിയുടെ ഓഫീസടക്കമുള്ള തന്ത്രപ്രധാന ഓഫീസുകളെയാണു ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചതെന്നു ലണ്ടനിലെ 'ദി ടൈംസ്‌' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ നാരായണന്‍ വെളിപ്പെടുത്തി. ചൈനീസ്‌ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചു. ഇതാദ്യമല്ല ചൈനീസ്‌ ഹാക്കര്‍മാരുടെ തള്ളിക്കയറ്റശ്രമമെന്നു നാരായണന്‍ പറഞ്ഞതായി

View Original Article

കോടീശ്വരന്‍ സെബാസ്റ്റ്യന്‍ പിനേറ ചിലി പ്രസിഡന്‍റ്

സാന്‍റിയാഗോ: ചിലിയില്‍ 20 വര്‍ഷം നീണ്ട ഇടതു ഭരണത്തെ തകര്‍ത്ത് യാഥാസ്ഥിതിക കോടീശ്വരന്‍ സെബാസ്റ്റ്യന്‍ പിനേറ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ അഗസ്‌റ്റോ പിനാഷോയുടെ ഏകാധിപത്യത്തിനു ശേഷം  അധികാരത്തിലേറിയ ഇടതില്‍ നിന്നു ആദ്യമായാണ് വലതുപക്ഷം അധികാരം പിടിചെ്ചടുക്കുന്നത്. 52 ശതമാനം വോട്ടു നേടിയാണ്

View Original Article

ബുദ്ധന്‍റെ ഭൗതികാവശിഷ്ടം വൈശാലിക്കു കൈമാറും

പട്ന: ബുദ്ധന്‍റെ ഭൗതതികാവശിഷ്ടം ബിഹാറില്‍ നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയതിനു ശേഷം ഭൗതികാവശിഷ്ടങ്ങള്‍ പട്നയിലെ മ്യൂസിയത്തില്‍ നിന്നു വൈശാലിയിലേക്കു മാറ്റുമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.ബുദ്ധന്‍റെ ഭൗതികാവശിഷ്ടം

View Original Article

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച ഒരാള്‍ മരിച്ചു

സാന്ത: മധ്യപ്രദേശിലെ ലഹ്രൗറയില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രീകാന്ത് മല്ല എന്ന ആളാണ് മരിച്ചത്. ഹൈടെന്‍ഷന്‍ വൈദ്യുതി ടവറിനുസമീപം മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. നോക്കിയ കമ്പനിയുടെ 1100 എന്ന മോഡല്‍ ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മല്ല സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റുചിലര്‍ക്കും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തിലും മൊബൈല്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കക്കട്ടിലിനടുത്ത് ഇതേ മോഡല്‍ ഫോണ്‍ ചാര്‍ജുചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു. മലപ്പുറത്തും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു.



View Original Article