2010-01-28

പച്ചയിളക്കി മലപ്പുറത്തെ ചുവപ്പിച്ച കുട്ടി

മലപ്പുറത്തിന്റെ ഹരിതമനസ്സിനെ കൊടിപിടിച്ചും പടനയിച്ചും ചുവപ്പിക്കുകയായിരുന്നു ഇന്നലെ അന്തരിച്ച സി.പി.എം. നേതാവ്‌ കെ.സെയ്‌താലിക്കുട്ടി. യഥാസ്‌ഥിതിക മതപരിസരങ്ങളില്‍നിന്നെത്തിയ സെയ്‌താലിക്ക്‌ കുടുംബത്തിനകത്തും പുറത്തുംനിന്നു വിമര്‍ശനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും കയ്‌പാര്‍ന്ന ഒട്ടേറെ അനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ചെറുപ്പത്തിലേ ഇടതുപക്ഷ ആശയങ്ങള്‍ ആവേശിച്ച സെയ്‌താലിക്കുട്ടിയിലൂടെ മികച്ച സംഘാടകനെക്കൂടിയാണ്‌ സി.പി.എമ്മിനു കിട്ടിയത്‌. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിലൂടെ മലപ്പുറത്ത്‌ പാര്‍ട്ടിക്കു വേരുണ്ടാക്കുന്നതില്‍ സെയ്‌താലിക്കുട്ടിയുടെ

View Original Article

ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍

റോം: ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍ ഒരുങ്ങുന്നു. വടക്കന്‍ മധ്യ മേഖലയായ ടസ്കാനിയില്‍ എംപോളി നഗരത്തിലാണ് ഹിജഡകള്‍ക്ക് മാത്രമായി ജയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

View Original Article

സൂര്യയുടെ വീട്ടിലെ റെയ്ഡ്: പിന്നില്‍ ഉദയാനിധി?

ഒരാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം സൂര്യ, സംവിധായകന്‍ കെ എസ് രവികുമാര്‍, ഹാസ്യതാരം വടിവേലു എന്നിവരുടെ വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്‍‌കം ടാക്സ് റെയ്ഡ് നടക്കുന്നത് അത്ര പുതുമയുള്ള സംഗതി അല്ലാത്തതിനാല്‍ സിനിമാലോകത്ത് അത് അത്ര വലിയ ചലനം സൃഷ്ടിച്ചില്ല.

എന്നാല്‍ റെഡ് നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വാര്‍ത്ത പരന്നു. സൂര്യയുടെയും രവികുമാറിന്‍റെയും വടിവേലുവിന്‍റെയും വീടുകളില്‍ റെയ്ഡ് നടന്നതിന് പിന്നില്‍ പ്രശസ്ത നിര്‍മ്മാതാവും തമിഴ്നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയാനിധി സ്റ്റാലിന്‍ ആണ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ കോളിവുഡില്‍ ഈ റെയ്ഡും അനുബന്ധ സംഭവങ്ങളും ചര്‍ച്ചാ വിഷയമായി മാറി.

View Original Article

രാമലിംഗ രാജു പാപ്പരെന്ന് യു.എസ്. കോടതി

ന്യൂയോര്‍ക്ക്: സത്യം കംപ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ രാമലിംഗ രാജുവിനെ അമേരിക്കന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ കണക്കുകളില്‍ 7,800 കോടി രൂപ തിരിമറി നടത്തിയതിനെ തുടര്‍ന്ന് തടവ് ശിക്ഷ നേരിടുന്ന രാജുവിന് ഇതോടെ കോടതി ചിലവുകള്‍ നല്‍കേണ്ടി വരില്ല. രാമലിംഗ രാജുവിനെ കൂടാതെ സഹോദരന്‍ രാമ രാജുവിനെയും കമ്പനിയുടെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ശ്രീനിവാസ് വദ്‌ലാമണിയെയും കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് രാമരാജു. 2009 ഒക്ടോബറില്‍ സമ്മര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ കോടതി ചിലവുകള്‍ വഹിക്കാന്‍ പ്രാപ്ത്തിയില്ലെന്ന് മൂവരും വ്യകതമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ വിധി.



View Original Article

മലിനീകരണ നിയന്ത്രണം: ഇന്ത്യ 163 ാം സ്ഥാനത്ത്

വാഷിങ്ടണ്‍: മലിനീകരണനിയന്ത്രണം നടപ്പിലാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 123. ചൈന (123 ാം റാങ്ക്), ബ്രസീല്‍ (62 ാം റാങ്ക്), റഷ്യ (69 ാം റാങ്ക് ) എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയുടെ മുകളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഐസ്‌ലാന്റാണ് മലിനീകരണനിയന്ത്രണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. കൊളമ്പിയ സര്‍വകലാശാലയും യേല്‍ സര്‍വകലാശാലയും തയ്യാറാക്കിയ പട്ടിക വേള്‍ഡ് ഇക്‌ണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലാണ് പുറത്തുവിട്ടത്. വായു, വെള്ളം, ജൈവവൈവിധ്യം, വനം തുടങ്ങി പത്തുവിഭാഗങ്ങളിലായി നടത്തിയ കണക്കെടുപ്പിലൂടെയാണ് 163 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ 61-ാം സ്ഥാനത്താണ് അമേരിക്ക.



View Original Article

ആപ്പിള്‍ ‘എെ പാഡ്’വിപണിയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണല്ല, എെ പോഡുമല്ല. ഇതു രണ്ടിനുമിടയിലുള്ള ആപ്പിളിന്‍റെ പുതിയ അവതാരം ‘എെ പാഡ് ടാബ്ലറ്റ് വിപണിയിലെത്തി.10 ഇഞ്ച് വലിപ്പവും അരയിഞ്ച് കനവും മാത്രമുള്ള, ലാപ്‌ടോപ് കംപ്യൂട്ടറിന്‍റെയും എെ പോഡിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്ന പുതിയ ആപ്പിള്‍ എെ പാഡില്‍ വിഡിയോ ഗെയിം മുതല്‍

View Original Article

വിവാഹത്തില്‍ നിന്നും സാനിയ പിന്‍മാറി

ഹൈദരാബാദ്:  ബാല്യകാല സുഹൃത്ത് മുഹമ്മദ് സോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍ നിന്ന് ഇന്ത്യന്‍ ടെന്നിസിലെ താരറാണി സാനിയ മിര്‍സ പിന്‍മാറി. കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് പരസ്പരം പൊരുത്തപ്പെടാന്‍ കഴിയിലെ്ലന്നു മനസിലായത്. സോറാബിന് എല്ലാവിധ ഭാവുകങ്ങളും

View Original Article

ജാഥകള്‍ നിരോധിക്കണമെന്ന ഹര്‍ജി ഫയലില്‍

കൊച്ചി നഗരത്തില്‍ വന്‍ ജാഥകള്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നഗരത്തില്‍ 500-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ജാഥകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ വെല്‍ഫെയറാണു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കലക്റ്റര്‍ക്കും നോട്ടീസയക്കാന്‍ ആക്റ്റിങ് ചീഫ്

View Original Article