2010-01-24

പ്രിയങ്കയെ കാണാന്‍ ആരാധകന്റെ പെടാപ്പാട്!

ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയെ നേരിട്ടൊന്ന് കാണാന്‍ വലിയ പ്രയാസമെന്നാണ് സിനിമാ രംഗത്തുള്ളവരുടെ പൊതുവെയുള്ള പരാതി. എന്നാല്‍, ആരാധന അസ്ഥിക്കുപിടിച്ച ഒരു ആരാധകന്‍ കാത്തിരിപ്പ് ഒരു പ്രശ്നമേയല്ല എന്ന് തെളിച്ചിരിക്കുകയാണ്.

പ്രിയങ്കയെ ഒരുനോക്ക് കാണാനായി ഈ കടുത്ത ആരാധകന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അവരുടെ വീടിന് പരിസരത്ത് കറങ്ങിനടക്കുകയാണ്. യാരി റോഡിലുള്ള പ്രിയങ്കയുടെ വസതിക്ക് വെളിയില്‍ സെക്യൂരിറ്റിയെ കണ്ടില്ലെങ്കിലും ഈ ആരാധകന്‍ എപ്പോഴും കാണും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ!

View Original Article

മൃണാള്‍ പാണ്ഡെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മൃണാള്‍ പാണ്ഡയെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണായി നിയമിച്ചു. അരുണ്‍ ഭട്‌നാഗര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മേധാവിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവരെ നിയമിച്ചത്. ലോക്‌സഭാ ടി.വിയില്‍ 'ബാത്തോണ്‍ ബാത്തോണ്‍ മേന്‍' എന്ന പേരില്‍ പ്രതിവാര അഭിമുഖ പരിപാടി നടത്തുന്ന മൃണാള്‍ പാണ്ഡെ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്ററുമാണ്. ദൂരദര്‍ശനിലും സ്റ്റാര്‍ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുള്ള മൃണാള്‍ പാണ്ഡെ വനിതാ മാസികയായ വാമയുടെ എഡിറ്ററുമായിരുന്നു. പുതിയ പദവിയില്‍ 2011 ഏപ്രില്‍ 30 വരെയാണ് അവരുടെ കാലാവധി.



View Original Article

യുഎസ് നാവികസേന 7 വര്‍ഷത്തിനു ശേഷം ഇറാഖ് വിട്ടു

ബഗ്ദാദ്: ഏഴു വര്‍ഷത്തിനു ശേഷം യുഎസ് നാവികസേന ഇറാഖില്‍ നിന്നു പിന്തിരിഞ്ഞു. ചുമതലകള്‍ കരസേനയ്ക്കു കൈമാറിയാണു നാവികസേന ഇറാഖില്‍ നിന്നു മടങ്ങിയതെന്ന് യുഎസ് നാവിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ, അഫ്ഗാനിസ്ഥാനില്‍ ശക്തിപ്പെടുന്ന യുഎസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍  ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ

View Original Article

പട്ടിണി മരണം തടയണമെന്ന് ഒറീസയോട് സുപ്രീംകോടതി

ഭുവനേശ്വര്‍: വരള്‍ച്ചയുടെ പിടിയിലായ ഒറീസയിലെ 15 ജില്ലകളിലുള്ളവരെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഭക്ഷണം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി സമിതിയുടെ നിര്‍ദേശം. ഒന്പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത്  400ലധികം പട്ടിണി മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇൗ നിര്‍ദേശം. ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമിതി

View Original Article

മലയാളം സംസാരിക്കുന്ന ഭീകരന്‍ അറസ്റ്റില്‍

മലയാളമടക്കം നിരവധി ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന താലിബാന്‍ ഭീകരന്‍ ബിഹാര്‍ പോലീസ് കസ്റ്റഡിയില്‍.
ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്നു സംശയിക്കുന്നു. ബംഗ്ലാദേശിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഖാന്‍ മിര്‍സ എന്നു വിളിപ്പേരുള്ള ഇയാളുടെ യഥാര്‍ഥ പേര് ഗുലാം റസൂല്‍ ഖാന്‍

View Original Article