2010-01-16

'കോമണ്‍മാനാ'യി അക്ഷയ്‌കുമാര്‍

പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ.ലക്ഷ്‌മണിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം കോമണ്‍ മാന്‍ ഹിന്ദി ചിത്രത്തിനു പ്രചോദനമാവുന്നു. ബോളിവുഡില്‍ തിളങ്ങുന്ന മലയാളി സംവിധായകന്‍ പ്രിയദര്‍ശനാണ്‌ ഈ സംരംഭത്തിനു പിന്നില്‍. പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ഖട്ടാ മീഠാ എന്ന ചിത്രത്തിലെ കോമണ്‍മാന്‍ കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ ഭാഗ്യം ലഭിച്ചതാവട്ടെ ബോളിവുഡിന്റെ സ്വന്തം ആക്‌്ഷന്‍ കിംഗ്‌ അക്ഷയ്‌കുമാറിനും. ആക്‌്ഷന്‍,

View Original Article

ആഗതനായുള്ള കാത്തിരിപ്പ്‌ നീളും

ഒടുവില്‍ ആഗതന്‍ തീരുമാനിച്ചു. ബോഡിഗാര്‍ഡുമായി മത്സരിക്കേണ്ടെന്ന്‌... ആര്‍ക്കു പരുക്കേറ്റാലും ക്ഷീണം ദിലീപിനാകുമെന്ന്‌ മനസിലാക്കിയാണ്‌ കമല്‍ സംവിധാനം ചെയ്‌ത ആഗതന്‍ വഴിമാറിയത്‌. രണ്ടു ചിത്രങ്ങളും ജനുവരിയില്‍ റിലീസ്‌ ചെയ്യാനാണിരുന്നത്‌. എന്നാല്‍ ഒരു മാസത്തേക്ക്‌ റിലീസിംഗ്‌ നീട്ടിവയ്‌ക്കാനാണ്‌ ആഗതന്റെ തീരുമാനം. അതായത്‌ 'ആഗതന്‍' അടുത്ത മാസം 11-ന്‌ മാത്രമേ ആഗതനാകൂ എന്നു സാരം.
ദിലീപിനു പുറമേ

View Original Article

അന്ധത ചികിത്സയ്‌ക്കു 'ഫോട്ടോഷോപ്പ്‌!'

ന്യൂഡല്‍ഹി: അന്ധത ചികിത്സിയ്‌ക്കാന്‍ അഡോബ്‌ ഫോട്ടോഷോപ്പ്‌!. ഫോട്ടോ എഡിറ്റിംഗ്‌ സോഫ്‌റ്റ്വേറായ ഫോട്ടോഷോപ്പിന്റെ പുതിയ സാധ്യത കണ്ടെത്തിയത്‌ ഡല്‍ഹി AIIMS ലെ ഡോക്‌ടര്‍മാരാണ്‌ . ശസ്‌ത്രക്രിയ നടത്തേണ്ട രീതിയാണ്‌ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഡോക്‌ടര്‍മാര്‍ പരീക്ഷിച്ചത്‌ . രോഗിയുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഡോക്‌ടര്‍മാര്‍ വിശകലനം ചെയ്യും. ശസ്‌ത്രക്രിയയിലൂടെയുളള മാറ്റങ്ങള്‍ ചിത്രത്തില്‍ ചേര്‍ക്കും. ചിത്രത്തിലെ മാറ്റങ്ങള്‍ പഠിച്ചശേഷം

View Original Article

ലോകം 2012ല്‍ അവസാനിക്കുമോ ?

തിരുവനന്തപുരം: മായന്‍ കലണ്ടര്‍ പറയുന്നതു പോലെ 2012ല്‍ ലോകം അവസാനിക്കുമോ? ഭൂമി രൂപംകൊണ്ടതിനു കാരണമായി വിശ്വസിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം വിശദീകരിക്കാന്‍ പുത്തന്‍ സംവിധാനം കണ്ടെത്തിയതിന്‌ നൊബേല്‍ പുരസ്‌കാരം നേടിയ ഡോ. ജോണ്‍ സി. മാതറോടാണ്‌ ചോദ്യം.
ഹോളിവുഡ്‌ സിനിമയായ 2012 ചിത്രീകരിക്കുന്നതു പോലെ രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം അവസാനിക്കില്ലെന്ന്‌ ചിരിച്ചുകൊണ്ട്‌ അദ്ദേഹം മറുപടി നല്‍കി.

View Original Article

പൃഥ്വി കാണിച്ചത് നെറികേട്: സുനില്‍ പരമേശ്വരന്‍

യുവ സൂപ്പര്‍താരം പൃഥ്വിരാജിനെതിരെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ രംഗത്ത്. വാക്കിനു മൂല്യമില്ലാത്ത നടനാണ് പൃഥ്വിയെന്ന് സുനില്‍ തുറന്നടിച്ചു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനെതിരെ ‘അനന്തഭദ്ര’ത്തിന്‍റെ തിരക്കഥാകൃത്ത് രംഗത്തെത്തിയത്. താന്‍ തിരക്കഥയെഴുതുന്ന ‘മാടന്‍ കൊല്ലി’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി അവസാന നിമിഷം പിന്‍‌മാറിയതാണ് സുനില്‍ പരമേശ്വരനെ ചൊടിപ്പിച്ചത്. "മലയാള സിനിമയെ ചതിക്കുകയാണ് പൃഥ്വിരാജ് ചെയ്തത്. ലോകോത്തര സിനിമയെക്കുറിച്ച് സംസാരിച്ചിട്ടോ ടിവി ചാനലുകളില്‍ പ്രസംഗിച്ചു നടന്നിട്ടോ കാര്യമില്ല. വാക്കിന് വില കല്‍പ്പിക്കണം. ഇതിനെ നെറികേടെന്നേ പറയാന്‍ കഴിയൂ. മലയാള സിനിമയോടും സംവിധായകരോടും ടെക്നീഷ്യന്‍‌മാരോടുമുള്ള ദ്രോഹമാണ് പൃഥ്വിരാജ് ചെയ്തത്. കഥ കേട്ട് ഇഷ്ടപ്പെട്ട്, ഡേറ്റും തന്ന് അഡ്വാന്‍സും വാങ്ങിയശേഷം ഇത്തരം നെറികേട് കാട്ടുന്നത് വിശ്വാസവഞ്ചനയാണ്” - സുനില്‍ പരമേശ്വരന്‍ പറയുന്നു.

View Original Article

ഐ ലീഗ്- വെളിച്ചമില്ല; കാണികള്‍ ഗ്രൗണ്ട് കയ്യേറി

കോഴിക്കോട്: ഐ ലീഗില്‍ ജെ.സി.ടി-വിവ മത്സരം നടക്കേണ്ടിയിരുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ് കത്താത്തതുകാരണം കാണികള്‍ ഗ്രൗണ്ട് കയ്യേറി. മത്സരം നാളത്തേയ്ക്ക് മാറ്റിവെച്ചു. 6.30ന് തുടങ്ങേണ്ടിയിരുന്ന മത്സരം ഫ്ലഡ്‌ലിറ്റ് കത്താത്തതുമൂലം തുടങ്ങാന്‍ കഴിഞ്ഞില്ല. നാല് ഫ്‌ളഡ്‌ലിറ്റ് ടവറുകളില്‍ മൂന്നെണ്ണം മാത്രമാണ് 7.30 ആയപ്പോഴേയ്ക്കും കത്തിയുള്ളൂ. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ കാണികള്‍ ഗ്രൗണ്ട് കയ്യേറുകയും കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സമയത്ത് സ്റ്റേഡിയത്തില്‍ പോലീസോ സംഘാടകരോ ഉണ്ടായിരുന്നില്ല.



View Original Article

വര്‍ഷഫലം 2010‍‍

പ്രത്യാശാനിര്‍ഭരമായ ഒരു വര്‍ഷം പിറക്കുകയാണ്‌. കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ മേന്മയുടെ, മികവിന്റെ, ലാഭത്തിന്റെ ഒരു വര്‍ഷമായിരിക്കുമോ എന്നുള്ള പ്രതീക്ഷയില്‍ നാം കഴിയുകയാണ്‌. ഈ പ്രതീക്ഷകളാണ്‌ നമ്മെ നയിക്കുന്ന ശക്‌തി. പതനങ്ങളില്‍പ്പെട്ടാലും അതില്‍നിന്നുയര്‍ന്നെണീക്കാനുള്ള ബലമാണ്‌ ഇത്തരം അവസരങ്ങള്‍. ഏവര്‍ക്കും നന്മയും, നീതിയും, ഐശ്വര്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട്‌ വരുന്നവര്‍ഷം ഓരോരുത്തര്‍ക്കും ഉണ്ടാകാവുന്ന ഗുണദോഷങ്ങള്‍ താഴെച്ചേര്‍ക്കുന്നു. ഈശ്വരചൈതന്യം

View Original Article

ഏതു രോഗത്തിനും ഫ്രൂട്ട്‌ ചികിത്സ


പപ്പായ സ്‌ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്‌.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പെപ്‌റാന്‍ എന്ന എന്‍സൈം മാംസത്തെ എളുപ്പത്തില്‍ ദഹിപ്പിക്കും. മാംസാഹാരികള്‍ക്ക്‌ ഇത്‌ ഒരനുഗ്രഹം തന്നെയാണ്‌.
പപ്പായ നിത്യവും കഴിച്ചാല്‍ പ്രമേഹരോഗികളില്‍ കണ്ടുവരുന്ന ദഹനക്കേട്‌ ശമിക്കും.
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്‌ത്രീകള്‍ ഒരാഴ്‌ച തുടര്‍ച്ചയായി പച്ചപപ്പായ കഴിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും.
പപ്പായക്കുരു അരച്ച്‌ കഴിച്ചാല്‍ പുഴുക്കടി

View Original Article

കേരളത്തിന് ഐ പി എല്‍ ടീം; സ്വപ്‌ന പദ്ധതിയുമായി ലാലും പ്രിയദര്‍ശനും

കൊച്ചി: കേരളത്തില്‍ നിന്നും ഒരു ഐ പി എല്‍ ക്രിക്കറ്റ് ടീം യാഥാര്‍ഥ്യമാകുമോ? കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന സ്വപ്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ...

View Original Article

സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്

കാര്യങ്ങള്‍ ഇക്കണക്കിനു പോവുകയാണെങ്കില്‍ അടുത്തു തന്നെ ഞാനൊരു കോണ്ഗ്രസ്സുകാരനാവാനുള്ള സാധ്യതയുണ്ട്. താങ്കള്‍ കൊണ്ഗ്രസ്സായാല്‍ ഞങ്ങള്‍ക്കെന്താ കൂവേ എന്ന് ഇത് വായിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരും ചോദിക്കും. ശരിയാണ്, അതെന്റെ സ്വന്തം കാര്യമാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ ഇന്നലെ എന്നോട് പറഞ്ഞു. “താങ്കളുടെ ബ്ലോഗില്‍ ഇയ്യിടെയായി സഖാക്കളെ വല്ലാതെ വിമര്‍ശിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ കോണ്ഗ്രസ്സുകാരെയും കൈകാര്യം ചെയ്യണം”. വളരെ ആത്മാര്‍ത്ഥമായി പറഞ്ഞ ആ അഭിപ്രായം എന്റെ മനസ്സില്‍ തട്ടി. അടുത്ത പോസ്റ്റില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്ഗ്രസ്സുകാരുടെ മേക്കട്ടു കയറി ഒന്ന് ബാലന്‍സ് ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ പൊതിരെ തല്ലു കൊണ്ടപ്പോള്‍ പണ്ടൊരു കളരി ഗുരുക്കള്‍ പറഞത് പോലെ 'കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍' എന്ന അവസ്ഥയാണ് ഇപ്പോള്‍ .. കോണ്ഗ്രസ്സുകാരുടെ നേരെ തിരിയാന്‍ സഖാക്കള്‍ സമ്മതിച്ചിട്ടു വേണ്ടേ..
..

കമന്റടിക്കാന്‍ ഇത് വഴി പോകാം  

View Original Article

കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.

ലെഫ്റ്റനന്റ് കേണല്‍ എന്ന ഒരു ഉമ്പാക്കി കാണിച്ച് മോഹന്‍ലാല്‍ കുറെ നാളായി വിലസി നടക്കുകയായിരുന്നു. ആ തൊപ്പിയും യൂനിഫോമുമിട്ടു പല സ്ഥലത്തും പോകുന്നു... അറ്റന്ഷനിലും സ്റ്റാന്റ് അറ്റ് ഈസിലും സല്യൂട്ട് അടിച്ചു കസര്‍ത്തുന്നു... യുദ്ധം വന്നാല്‍ നാടിനു വേണ്ടി പൊരുതി മരിക്കും എന്ന് അടിച്ചു വിടുന്നു... കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നു, തമ്പുരാനില്‍ നിന്ന് അവാര്‍ഡ്‌ വാങ്ങിക്കുന്നു.. എല്ലാം പൊടി പൂരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാനാകെ ഒരു കണ്ഫ്യൂഷനില്‍ ആയിരുന്നു. ഇനി മമ്മൂട്ടി എന്ത് ചെയ്യും എന്നതായിരുന്നു എന്റെ പ്രധാന കണ്ഫ്യൂഷന്‍.

ആ കണ്ഫ്യൂഷന്‍ ഇന്നത്തോടെ മാറി. ഒരു ഡോക്ടറേറ്റ് പുള്ളിക്ക് കിട്ടിയിട്ടുണ്ട്. കേണല്‍ മോഹന്‍ലാല്‍ എന്ന് പറയുമ്പോഴുള്ള ഒരു ഗുമ്മ് ഡോക്ടര്‍ മമ്മൂട്ടി എന്ന് പറഞ്ഞാലും കിട്ടും. ഒരാള്‍ ഗോള്‍ഡിന്റെ അംബാസഡര്‍ ആയപ്പോള്‍ മറ്റെയാള്‍ ബാങ്കില്‍ കയറിപ്പിടിച്ചു. ഒരാള്‍ വോളിബാളില്‍ പിടിച്ചപ്പോള്‍ മറ്റെയാള്‍ അത്‌ലറ്റിക്സില്‍ പിടിച്ചു. ഗോമ്പറ്റീഷന്‍ ഇങ്ങനെ ബാലന്‍സ് ചെയ്തു പോയിക്കൊണ്ടിരുന്നപ്പോഴാണ് ലെഫ്റ്റനന്റ് കേണലിന്റെ വരവ്. ഇപ്പോള്‍ അതും ബാലന്‍സ് ആയി. ഹാവൂ.. നമ്മള്‍ മലയാളികള്‍ രക്ഷപ്പെട്ടു.

വാല്‍ക്കഷണം അഥവാ ഓലപ്പടക്കം : ഇവര്‍ രണ്ടു പേരും കളിക്കുന്നത് ശുദ്ധ പീ ആര്‍ ആണ് എന്ന് നമുക്കും അവര്‍ക്കും അറിയാം. പക്ഷെ മിലിട്ടറി എന്നൊക്കെ പറഞ്ഞാല്‍ ഒരു നിലവാരം വേണ്ടേ?.. സംഗതി  ടെറിട്ടോറിയല്‍ ആണ്, സിവിലിയന്‍ ആണ് എന്നൊക്കെ പറയാമെങ്കിലും ഈ വയസ്സാം കാലത്ത് കുടവയറും വെച്ചോണ്ട് എന്നാ യുദ്ധം ചെയ്യാനാ?.. പിന്നെ ഡോക്റ്ററുടെ കാര്യം. കേരള സര്‍വകലാശാലക്ക്  അല്പം നിലവാരമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. വഴിയെ പോകുന്ന സിനിമക്കാരെയൊക്കെ വിളിച്ചു ഡീ ലിറ്റ് കൊടുക്കാന്‍ ഇവര്‍ വേണോ?.. ഡീ ലിറ്റ് എന്നാല്‍ Doctor of Letters/ Literature എന്നാണെന്ന് ആരോ പറഞ്ഞുകേട്ടത് എനിക്കോര്‍മയുണ്ട്. ഇദ്ദേഹവും സാഹിത്യവും തമ്മിലുള്ള ബന്ധമെന്താണ്?. . Honorary ഡിഗ്രിയാണ്, 'സമഗ്ര സംഭാവന'യാണ് എന്നൊക്കെ പറയാമെങ്കിലും  എല്ലാത്തിനും ഒരു വ്യവസ്ഥ വേണ്ടേ..?  ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഇതിനകം തന്നെ വേണ്ടത്ര ശത്രുക്കളെ കിട്ടിയിട്ടുണ്ട്. ഇനി രണ്ടു ഫാന്‍സുകാരും കൂടെ ആയാല്‍ ഈ ബ്ലോഗു പൂട്ടി മഞ്ചേരി വഴി വയനാട്ടില്‍ പോകേണ്ടി വരും..

View Original Article

9/11: ഡോക്യുമെന്‍ററിയുമായി സ്പില്‍ബര്‍ഗ്

തകര്‍ച്ചകളുടെ വിസ്മയഗാഥകള്‍ പറഞ്ഞ് പണം വാരുന്ന ട്രെന്‍ഡ് ഇംഗ്ലീഷ് സിനിമകളില്‍ പുതുമയല്ല. ടൈറ്റാനിക്കും 2012ഉം ഒക്കെ സമീപകാല ഉദാഹരണങ്ങള്‍. എന്നാല്‍, തകര്‍ച്ചയെക്കുറിച്ചല്ല, ഒരു പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള കഥയുമായി സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വരുന്നു. അമേരിക്കയുടെ അഭിമാനഗോപുരങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണമാണ് സ്പില്‍ബര്‍ഗ് ഡോക്യുമെന്‍ററിയാക്കുന്നത്.

2001 സെപ്റ്റംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണമാണ് സ്പില്‍ബര്‍ഗ് ക്യാമറയിലാക്കുന്നത്. മാന്‍‌ഹാട്ടനില്‍ പുനര്‍ നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു സയന്‍സ് ടെലിവിഷന്‍ ചാനലുമായി സഹകരിച്ചാണ് സ്പില്‍ബര്‍ഗ് ഡോക്യുമെന്‍ററിയാക്കുന്നത്.

View Original Article

ആദ്യ മുപ്പതില്‍ എത്തുക ലക്ഷ്യം: ജീവ് മില്‍ഖ സിങ്

മുംബൈ: ഗോള്‍ഫ് ലോകറാങ്കിങ്ങില്‍ ആദ്യത്തെ മുപ്പതില്‍ ഇടം നേടുകയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്ന് ഇന്ത്യന്‍ താരം ജീവ് മില്‍ഖ സിങ്. കാള്‍എവെ ഗോള്‍ഫ്  അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്‍റെ ഭാഗമായി  ഇൗ വര്‍ഷം 22 യുഎസ് പിജിഎ ടൂര്‍ണമെന്‍റുകള്‍ക്കും മറ്റ് എട്ടു യൂറോപ്യന്‍ ടൂര്‍ണമെന്‍റുകള്‍ക്കുമായി

View Original Article

ഗ്രീസില്‍ സ്‌ഫോടനം: ആളപായമില്ല

ആതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ആതന്‍സില്‍ വിവരാവകാശ മന്ത്രാലയത്തിനു സമീപം സ്‌ഫോടനം. ആളപായമില്ല. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ആതന്‍സില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. സ്‌ഫോടനത്തിനു മിനിറ്റുകള്‍ക്കു മുന്പ് രണ്ടു ടെലിവിഷന്‍ ചാനലുകളില്‍ സ്‌ഫോടന വിവരം അറിയിച്ച് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. സ്‌ഫോടനത്തില്‍ ഒട്ടേറെ

View Original Article

വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരായി - ഇന്ത്യ വിഷന്‍


കേരള ഓണ്‍ ലൈവ്

വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരായി
ഇന്ത്യ വിഷന്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ ബംഗാളിലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായി ...
നാരായണന്‍ ബംഗാള്‍ ഗവര്‍ണാറാകുംദാറ്റ്സ് മലയാളം
മൊഹ്സിനയും എംകെ നാരായണനും ഗവര്‍ണര്‍മാര്‍വെബ്‌ദുനിയ
ശിവ്‌ശങ്കര്‍ മേനോന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവാകുംമംഗളം
കേരള കൌമുദി -മാതൃഭൂമി -കേരള ഓണ്‍ ലൈവ്
എല്ലാ 18 വാര്‍ത്താ ലേഖനങ്ങളും »

View Original Article

ബിന്‍ ലാദന്റെ പുതിയ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു

വാഷിങ്ടണ്‍: അല്‍ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പ്രത്യേകം തയ്യാറാക്കിയ ചിത്രങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 52 കാരനായ ലാദന്റെ രൂപം ഇപ്പോള്‍ ഇങ്ങനെയാകുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. താടിവച്ചതും അല്ലാത്തുമായ രണ്ടു ചിത്രങ്ങളാണ് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ബിന്‍ ലാദന്റെ നിലവില്‍ പ്രചാരത്തിലുള്ള ചിത്രങ്ങള്‍. പ്രായമായതുമൂലം ലാദന്റെ മുഖത്തും മുടിയിലുമെല്ലാം വരാനിടയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ചിത്രം തയ്യാറാക്കിയത്. തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്ദ രൂപവത്കരിച്ച ലാദന്‍ അമേരിക്ക തേടുന്ന തീവ്രവാദികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. സപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ആക്രമണം അടക്കം നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ ലാദനാണെന്നാണ് കരുതുന്നത്. ലാദനും അനുയായികളും പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയില്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം. ലാദനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ....



View Original Article

അസോസിയേഷന്റെ സമീപനം: ഷൂട്ടിങ് ഉപേക്ഷിക്കുമെന്ന് ബിന്ദ്ര

ന്യൂഡല്‍ഹി: നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സമീപനം മാറിയില്ലെങ്കില്‍ തനിക്ക് ഷൂട്ടിങ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. അസോസിയേഷനുമായി സഹകരിച്ച് ഭാവിയില്‍ തനിക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കുവേണ്ടി ആറുമാസമായി ബിന്ദ്ര വിദേശത്ത് പരിശീലനത്തിലാണ്. എന്നാല്‍ ഉടന്‍ ഇന്ത്യയിലെത്തി പരിശീലനം നടത്തണമെന്നാണ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അസോസിയേഷന്റെ നിലപാട് തന്നെ നിരാശനാക്കുന്നുവെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. പരിശീലനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.



View Original Article

റിയാന നാടകത്തില്‍ ഷാഹിദ കമാലിനും പങ്ക്?

കാസര്‍ഗോഡ്: സ്കുള്‍ വിദ്യാര്‍ത്ഥിനി റിയാനയുടെ തിരോധാനവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളിലും മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന് പങ്കുള്ളതായി ആരോപണം. റിയാനയുടെ മാതൃസഹോദരി സാഹിറയും സമരസമിതി നേതാക്കളുമാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. ഷാഹിദാ കമാല്‍ അടിക്കടി സന്ദര്‍ശിക്കാറുള്ള പത്തനാപുരത്തെ ഗാന്ധിഭവന്‍ എന്ന അനാഥാലയത്തിലാണ് റിയാനയെ എട്ടു മാസത്തിന് ശേഷം കണ്ടെത്തിയത്. ഷാഹിദയും ഈ അനാഥാലയം നടത്തിപ്പുകാരും തമ്മിലുള്ള ബന്ധമാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാ‍ഹിദയെ റിയാനയ്ക്ക് മനസിലായിരുന്നെങ്കിലും കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നാണ് അനാഥാലയം അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം.

View Original Article

ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണറാകും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കെ.ശങ്കരനാരായണന് മഹാരാഷ്ട്രയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന് ബംഗാളിന്‍റെയും ചുമതല നല്‍കും. മൊഹ്സീന കിദ്വായിയാവും ജാര്‍ഖണ്ഡ് ഗവര്‍ണറെന്നാണ് സൂചന. ഇ.എസ്.എല്‍. നരസിംഹന്‍(ആന്ധ്ര

View Original Article

വൈദ്യുതി നിരക്കു കൂട്ടണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 46 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് കെഎസ്ഇബി. ഇതു സംബന്ധിച്ചു വൈദ്യുതി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷനു ശുപാര്‍ശ നല്‍കി.താപ വൈദ്യുതി നിലയങ്ങളിലെ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണു നിരക്കു വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ2009 ഏപ്രില്‍- സെപ്റ്റംബര്‍ കാലഘട്ടത്തില്‍

View Original Article

വിജയ്‌യിനെ കിട്ടിയില്ലെങ്കില്‍ ലാല്‍-മമ്മൂട്ടി

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോഡിഗാര്‍ഡുമായി മലയാളത്തില്‍ സിദ്ദിഖ് തിരിച്ചെത്തുമ്പോള്‍ അതിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കോളിവുഡ്. രണ്ട വര്‍ഷം മുമ്പ് തമിഴകത്തെ സൂപ്പര്‍ താരം വിജയ് ഇഷ്ടപ്പെടുകയും അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയും ചെയ്ത കഥയാണ് ബോഡിഗാര്‍ഡിന്റേത്. സിദ്ദിഖിന് അതായിരുന്നു താത്പര്യമെങ്കിലും മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച് പോയതിനാല്‍ തമിഴ് പ്രൊജക്ട് നടക്കാതെ പോവുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ്

View Original Article

പ്രസ് അക്കാഡമി: സഫീനയ്ക്കും നിര്‍മലയ്ക്കും റാങ്ക്

കേരള പ്രസ് അക്കാഡമി 2009 സെപ്റ്റംബറില്‍ നടത്തിയ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ പോസ്റ്റ് ഗ്രഡ്വേറ്റ് ഡിപ്ലോമ പരീക്ഷയില്‍ കെ.പി. സഫീനയ്ക്ക് ഒന്നാം റാങ്ക്. 1500-ല്‍ 961 മാര്‍ക്കോടെയാണു സഫീന ഒന്നാം റാങ്ക് നേടിയത്. അഖില്‍ എം. നായര്‍ (951) രണ്ടാം റാങ്കും പി.എസ്. സുകന്യ (950) മൂന്നാം റാങ്കും

View Original Article