2010-01-14

ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല: ഇന്‍ഫോസിസ്

മൈസൂര്‍: ദില്ലി വിമാനത്താവളത്തില്‍ വച്ച് ഗോ എയര്‍ വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കി.ഇതിനൊപ്പം തന്നെ ക്രിമിനല്‍ കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കമ്പനി സസ്പെന്‍ഡ് ചെയ്തു.ഒക്ടോബര്‍ 25 ന് ദില്ലിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഗോ എയര്‍ വിമാനത്തില്‍ കയറിക്കൂടാന്‍ വേണ്ടിയാണ് അഭിഷേക് ഗുപ്ത എന്ന

View Original Article

ഗര്‍ഭകാലത്ത് ചായയും കാപ്പിയും വേണ്ട

ഗര്‍ഭകാലത്ത് ഒട്ടേറെ ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കേണ്ടതുണ്ടെന്നും ചിലതെല്ലാം കൂടുതല്‍ കഴിയ്ക്കണമെന്നുമുള്ള കാര്യം ഒട്ടുമിക്ക സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ എന്തെല്ലാം വര്‍ജ്ജിയ്ക്കണമെന്നകാര്യത്തില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഗര്‍ഭകാലത്ത് ഭക്ഷണരീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വേണ്ടതെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതേസമയം അമ്മയ്ക്കും കുഞ്ഞിനും ഹാനികരമായേക്കാവുന്നവ എത്ര താല്‍പര്യക്കൂടുതലുള്ള വസ്തുക്കളാണെങ്കിലും അത് ഉപേക്ഷിക്കുകതന്നെ വേണം. ഭക്ഷണരീതി ക്രമീകരിക്കുന്നത്

View Original Article

കുവൈത്ത് വിസാ നിയമം കര്‍ശനമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് ഉത്തരവിറക്കി. വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി രാജ്യത്തേയ്ക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസിക്കുന്ന രാജ്യത്തു നിന്നുള്ള പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു തരത്തിലുള്ള വിസയും അനുവദിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. കുവൈത്തിലെത്തുന്നവര്‍ ഇനി ഏത് രാജ്യത്തു നിന്നാണോ വരുന്നത് ആ രാജ്യത്തെ

View Original Article

Blogged with the Flock Browser

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക്ഏകീകൃത കോഡ് നല്‍കുന്നു

താഹിര്‍ കൊട്ടാരക്കര

കൊട്ടാരക്കര: സംസ്ഥാനത്തെ സ്‌കൂളുകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മൗസ്‌പോയിന്റുകളില്‍ എത്തിക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭ നടപടിയായി. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും യൂനിഫോം സ്‌കൂള്‍ കോഡ് നല്‍കുകവഴി ഏതു നിമിഷവും സ്‌കൂളുകളെ സംബന്ധിച്ച് വിവരങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ ശേഖരിക്കാവുന്ന രീതിയിലാണ് സംരഭം.
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് എജ്യുക്കേഷണല്‍ മാനേജ്‌മെന്റ് ട്രെയിനിങ് (എസ്.ഐ.ഇ.എം.എ.റ്റി) നേതൃത്വത്തിലാണ് സ്‌കൂളുകള്‍ക്ക് കോഡ് നല്‍കുന്ന പ്രവര്‍ത്തനങ്ങ്ള്‍ ഏകോപിപ്പിക്കുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്‌പെഷ്യല്‍ സ്‌കൂള്‍, എയ്ഡഡ് റക്കഗ്‌നൈസ്ഡ് എന്നീ സ്‌കൂളുകളുടെ മുഴുവന്‍ വിവരങ്ങളും പദ്ധതിക്കായി ശേഖരിക്കും. ഇതിനായി സംസ്ഥാനതലത്തില്‍ പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് ഫാക്കല്‍റ്റികള്‍ക്ക് എറണാകുളത്ത് വച്ചു വിദഗ്ധ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലാതലത്തിലെ പരിശീലനങ്ങള്‍ ഈ മാസം 18 മുതല്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തില്‍ നടക്കും. പഞ്ചായത്ത്് തലത്തില്‍ മുഴുവന്‍ സ്‌കൂളുകളുടെയും ടൈപ്പ് ഓഫ് മാനേജ്‌മെന്റ് ഉള്‍പ്പെടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുവാന്‍ ഡി.ഇ.ഒ മാര്‍ക്കും എ.ഇ.ഒ മാര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ജില്ലാതലങ്ങളില്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍, ജില്ലാവിദ്യാഭ്യാസ ഓഫിസര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സപ്പോര്‍ട്ടിങ് ജീവനക്കാര്‍ എന്നിവര്‍ക്ക് യൂനിഫോം സ്‌കൂള്‍ കോഡ് സംബന്ധിച്ച വിദഗ്ധ പരിശീലനം നല്‍കും.
സംസ്ഥാനത്തെ സ്‌കൂളുകളെയും ഇത്തരം കോഡ് നല്‍കി ശൃംഖലയില്‍ പെടുത്തുന്നതോടെ സ്‌കൂളുകളെ സംബന്ധിച്ച ഏതു വിവരവും നിമിഷ നേരം കൊണ്ടു വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്തു ലഭ്യമാവും. ഇതോടെ അംഗീകൃതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുവാനും സാധിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്്.

http://thejasnews.com/portal/index.jsp#1074