2010-01-20

യാത്രതിരിക്കാന്‍ ശുഭാശുഭങ്ങള്‍ ശ്രദ്ധിക്കണം

യാത്രയ്ക്കും മറ്റെല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും നിഷ്പഞ്ചകം ഉത്തമമാണ്. വിവാഹത്തിനു മൃത്യുപഞ്ചകവും ഉപനയനത്തിനു രോഗപഞ്ചകവും ഗൃഹാരംഭത്തിനും ഗൃഹപ്രവേശത്തിനും അഗ്നിപഞ്ചകവും യാത്രയ്ക്ക് രക്തപഞ്ചകവും രാജസേവ മുതലായവയ്ക്ക് രാജപഞ്ചകവും നിഷിദ്ധമാ‍ണ്. മൃത്യുപഞ്ചകം ഒന്നിനും ശുഭമല്ല...

View Original Article

മഹാരാഷ്ട്രയില്‍ ടാക്‌സി പെര്‍മിറ്റ് മറാഠി അറിയുന്നവര്‍ക്ക് മാത്രം

മുംബൈ: മറാഠി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മാത്രം പുതിയതായി ടാക്‌സി പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്ന നിയമം നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറമെ പെര്‍മിറ്റിന് അപേക്ഷിക്കുന്നയാള്‍ മഹാരാഷ്ട്രയില്‍ 15 വര്‍ഷമായുള്ള സ്ഥിരതാമസക്കാരനുമായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് മലയാൡളടക്കമുള്ള നിരവധി അന്യസംസ്ഥാനക്കാര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഓരോ വര്‍ഷവും 4000 പുതിയ ടാക്‌സി പെര്‍മിറ്റുകളാണ് മഹാരാഷ്ട്രയില്‍ നല്‍കുന്നത്. എന്നാല്‍ ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ടാക്‌സി തൊഴിലാളി യൂണിനുകള്‍ ആരോപിച്ചു.



View Original Article

മെഡിസിന്‍ ‘ക്രാഷ്’ കോഴ്സിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഹ്രസ്വകാല മെഡിസിന്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബിആര്‍എംഎസ് )തുടങ്ങാനുള്ള കേന്ദ്ര തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. കോഴ്സ് അശാസ്ത്രീയമാണെന്നും അതു രണ്ടുതരം ചികില്‍സാ സന്പ്രദായം സൃഷടിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. കേന്ദ്രതീരുമാനത്തിനെതിരെ ദേശീയതലത്തില്‍

View Original Article

മെഡിസിന്‍ ‘ക്രാഷ്’ കോഴ്സിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഹ്രസ്വകാല മെഡിസിന്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബിആര്‍എംഎസ് )തുടങ്ങാനുള്ള കേന്ദ്ര തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. കോഴ്സ് അശാസ്ത്രീയമാണെന്നും അതു രണ്ടുതരം ചികില്‍സാ സന്പ്രദായം സൃഷടിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. കേന്ദ്രതീരുമാനത്തിനെതിരെ ദേശീയതലത്തില്‍

View Original Article

പാക് താരങ്ങളെ ഒഴിവാക്കിയത് വിവാദത്തിലേക്ക്

മുംബൈ: ഐപിഎല്‍ നാലാം സീസണിലെ മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന ലേലത്തില്‍ നിന്ന് പാക് താരങ്ങളെ മുഴുവനായി ഒഴിവാക്കിയത് വിവാദമാകുന്നു. ഇത്തരമൊരു മാറ്റിനിര്‍ത്തലിന് പലവിധത്തിലുള്ള രാഷ്ട്രീയ കാരണങ്ങളാണ് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധങ്ങളില്‍ ഉണ്ടായ വിടവാണ് ഇതിലൂടെ പുറത്തുവരുന്നത്. രാഷ്ട്രീയ കാരണങ്ങളിലാണ് അംബാനിയും പ്രീതി സിന്റയും മല്യയും അടക്കമുള്ള ടീം ഉടമകള്‍

View Original Article

വിജയ്‌യിനെ കിട്ടിയില്ലെങ്കില്‍ ലാല്‍-മമ്മൂട്ടി

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോഡിഗാര്‍ഡുമായി മലയാളത്തില്‍ സിദ്ദിഖ് തിരിച്ചെത്തുമ്പോള്‍ അതിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കോളിവുഡ്. രണ്ട വര്‍ഷം മുമ്പ് തമിഴകത്തെ സൂപ്പര്‍ താരം വിജയ് ഇഷ്ടപ്പെടുകയും അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയും ചെയ്ത കഥയാണ് ബോഡിഗാര്‍ഡിന്റേത്. സിദ്ദിഖിന് അതായിരുന്നു താത്പര്യമെങ്കിലും മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച് പോയതിനാല്‍ തമിഴ് പ്രൊജക്ട് നടക്കാതെ പോവുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ്

View Original Article

സ്വര്‍ണവില കൂടി, പവന് 12,520 രൂപ

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 40 രൂപ കൂടി 12,520 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കൂടിയത്.ഒരു ഗ്രാമിന് 1565 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

View Original Article

വി കെ മൂര്‍ത്തിക്ക്‌ ഫാല്‍ക്കെ പുരസ്കാരം

ന്യൂഡല്‍ഹി:ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2008 ലെ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്കാരം ഛായാഗ്രാഹകന്‍ വി കെ മൂര്‍ത്തിക്ക്‌. 10 ലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് പുരസ്‌കാരം. ആദ്യമായാണ്‌ ഒരു ചലച്ചിത്ര ഛായാഗ്രാഹകന്‍ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനാവുന്നത്.

View Original Article

അമ്മത്തൊട്ടിലില്‍ മൂന്നുവയസുകാരി!

പത്തനംതിട്ട: അമ്മത്തൊട്ടിലില്‍ മൂന്നുവയസുകാരിയും. കേള്‍ക്കുമ്പോള്‍ അ‌ല്‍‌പം അതിശയം തോന്നാം. പക്ഷെ സത്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കഴിഞ്ഞ രാത്രിയില്‍ ഒരു മൂന്നുവയസുകാരിയെ അമ്മ ഉപേക്ഷിച്ചത്.

View Original Article

ലാലുവിന്റെ സൌജന്യ യാത്ര മമത വെട്ടിക്കുറച്ചു!

ന്യൂഡല്‍ഹി: ഒന്നാം യുപി‌എ സര്‍ക്കാരിലെ റയില്‍‌വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് മുന്‍ റയില്‍‌വെ മന്ത്രിമാര്‍ക്കായുള്ള ആജീവനാന്ത സൌജന്യ യാത്രാ പാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് മമത ബാനര്‍ജി വെട്ടിക്കുറച്ചു. പുതിയ തീരുമാനമനുസരിച്ച് ഇനിമുതല്‍ മുന്‍ റയില്‍‌വെ മന്ത്രിമാര്‍ക്ക് രണ്ട് എസി ഫസ്റ്റ് ക്ലാസ് പാസ് മാത്രമേ നല്‍കുകയുള്ളൂ.

View Original Article

പ്രശസ്ത എഴുത്തുകാരന്‍ എറിക് സെഗാല്‍ അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത എഴുത്തുകാരന്‍ എറിക് സെഗാല്‍(72) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന്‍റെ പ്രശസ്തമായ ലവ് സ്‌റ്റോറി എന്ന നോവല്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്.  പിന്നീട് നോവല്‍ സിനിമയാക്കിയപ്പോള്‍ ഓസ്കര്‍ പുരസ്കാരം നേടി. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു

View Original Article