2014-01-05

സകലതും....കേസില്‍ കുടുങ്ങി


സകലതും ഡോട്ട് കോം
മന്ത്രി ജയലക്ഷ്മിയുടെ 'വ്യാജ വിവാഹ വാര്‍ത്ത' പ്രസിദ്ധീകരിച്ച സകലതും ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെ കുറിച്ച്...

ഡൊമെയ്ന്‍ ആന്റ് ഹോസ്റ്റിങ്

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് ഡൊമെയ്ന്‍ ബുക്ക് ചെയ്തത്. തിരുവനന്തപുരത്തെ രതിഷ് നാരായണ്‍ എന്നയാളുടെ പേരിലാണ് ഡൊമെയ്ന്‍. ഹോസ്റ്റ് ചെയ്തിരിക്കുന്നത്  ഹോസ്റ്റ് ഗേറ്റര്‍ സെര്‍വറിലാണ്.



നിലവില്‍ വെബ്‌സൈറ്റ് 403 എറര്‍ ആണ് കാണിക്കുന്നത്. പോലിസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൈറ്റ് ബ്ലോക് ചെയ്തതാകാനാണ് സാധ്യത.

എന്തായാലും പുതിയ ന്യൂസ് പോര്‍ട്ടലുകള്‍ക്കെല്ലാം ഇതൊരു പാഠമാണ്. വൃത്തിക്കെട്ട ഒരു ഐടി നിയമമാണ് നമ്മുടെ നാട്ടിലുള്ളത്. സത്യസന്ധണായി വാര്‍ത്ത നല്‍കിയാല്‍ പോലും കുടുക്കാന്‍ എളുപ്പമാണ്.

പോലിസുകാരാണെങ്കില്‍ ഐടി നിയമത്തിനൊപ്പം സാധാരണം നിയമങ്ങളും സമം ചേര്‍ത്താണ് കേസെടുക്കുക. അതുകൊണ്ട് റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ ബിജു മേനോന്റെ കഥാപാത്രം പറയുന്ന പോലെ ഉണ്ടത്ര...എന്നു ചേര്‍ക്കുന്നതാണ് സംശയമുള്ള വാര്‍ത്തകളുടെ കാര്യത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗം.

പ്രത്യേകിച്ചും ഇത്തരത്തിലുള്ള സെലിബ്രിറ്റികള്‍ക്കെതിരേയുള്ള വാര്‍ത്തയാകുമ്പോള്‍. കേസ് എടുക്കുന്നതില്‍ നിന്നും രക്ഷപ്പെടാനാകില്ലെങ്കിലും ശിക്ഷ കിട്ടാതെ ഉരുണ്ടു മാറാം. ന്യൂസ് പോര്‍ട്ടലുകളെ മറ്റു മാധ്യമങ്ങളുടെ ലിസ്റ്റില്‍ പെടുത്തായില്‍ മാത്രമേ ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാനാകൂ.




No comments: