2010-03-14

വെര്‍ച്വല്‍ റിയാലിറ്റി

കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു യഥാര്‍ഥം എന്നു തോന്നുന്ന 'അയഥാര്‍ഥ' രംഗങ്ങളും അനുഭവങ്ങളും സൃഷ്ടിക്കുന്നതാണു വെര്‍ച്വല്‍ റിയാലിറ്റി. അയഥാര്‍ഥം എന്നര്‍ഥമുള്ള വെര്‍ച്വല്‍ (ഢശൃൗേമഹ) എന്ന വാക്കും യഥാര്‍ഥം എന്നര്‍ഥമുള്ള 'റിയാലിറ്റി' എന്ന വാക്കും ചേര്‍ന്നുണ്ടായതാണ് ഈ വാക്ക്. കംപ്യൂട്ടര്‍ സ്റ്റിമുലേഷന്‍, മോഡലിങ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കൃത്രിമ ഇടം (ഠവൃലല ഉശാലിശെീിമഹ ടുമരല) സൃഷ്ടിക്കുകയും പ്രത്യേക തരം കണ്ണട (ഏീഴഴഹല)െ, ബോഡിസ്യൂട്ട്, കൈയുറ തുടങ്ങിയവ ഉപയോഗിച്ച് അതിനോടു പ്രതിപ്രവര്‍ത്തിക്കുന്നവര്‍ക്ക് ത്രിമാന അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംവിധാനമാണു വെര്‍ച്വല്‍ റിയാലിറ്റി. ഇതിന്റെ ചുരുക്കപ്പേരായി വി.ആര്‍. (ഢ.ഞ) എന്ന് ഉപയോഗിക്കുന്നു. 
വി.ആറിന്റെ കംപ്യൂട്ടര്‍ജന്യമായ മായികലോകത്ത് മുങ്ങിത്താഴുന്ന ആള്‍ക്ക് വളരെ യാഥാര്‍ഥ്യപ്രതീതി തോന്നുന്ന ഒരു മിഥ്യാനുഭവം ലഭിക്കുന്നു. ഈ മിഥ്യയെ ടെലിപ്രസന്‍സ് (ഠലഹലുൃലലെിരല) എന്നു വിളിക്കുന്നു. പുനസൃഷ്ടിക്കാന്‍ ചെലവേറിയ ഒരു സാഹചര്യത്തില്‍ പരിശീലനം നല്‍കേണ്ടവര്‍ക്ക് വി.ആര്‍. ഒരു അനുഗ്രഹമാണ്. ഉദാഹരണമായി ,വിമാനത്തിന്റെ കോക്പിറ്റിലോ മുങ്ങിക്കപ്പലിന്റെ കണ്‍ട്രോള്‍ റൂമിലോ പ്രാഥമിക പരിശീലനം നേടാന്‍ വി.ആര്‍. ഉപയോഗിച്ച് അതു സൃഷ്ടിക്കുകയാണ് സൗകര്യം. യഥാര്‍ഥ പരിശീലനത്തിനു വിലപിടിപ്പുള്ള ധാരാളം ഉപകരണങ്ങള്‍ ആവശ്യമുള്ളിടത്ത് വി.ആര്‍. ഉപയോഗിച്ചാല്‍ വളരെക്കുറച്ച് ഉപകരണങ്ങളും കുറേ സോഫ്റ്റ്‌വെയറും മതിയാവും. 
വി.ആര്‍. സിസ്റ്റത്തില്‍ സാധാരണയായി കണ്ടുവരുന്ന ഹാര്‍ഡ്‌വെയര്‍ ഇവയൊക്കെയാണ്: 1. ഓഡിയോ ബെഹ്് ഫോണും സ്റ്റീയോസ്‌കോപിക് കണ്ണടയും (ഏീഴഴഹല)െ അടങ്ങുന്ന ഹെല്‍മറ്റ്. (2) പ്രത്യേകതരം കൈയുറ. 'ഡാറ്റാ ഗ്ലൗസ്' എന്നാണിതിന്റെ പേര്. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന വയറുകളും മറ്റും വി.ആര്‍. മിഥ്യാപ്രതീതി സൃഷ്ടിക്കുന്ന യഥാര്‍ഥ ഉപകരണത്തിന്റെ സ്പര്‍ശാനുഭവം നമ്മില്‍ സൃഷ്ടിക്കുന്നു. (3) വയറുകളും മറ്റും ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ബോഡിസ്യൂട്ട്. ഇതു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്രതീതി ഉണര്‍ത്തുന്നു. (4) ധാരാളം വയറുകള്‍ ഘടിപ്പിച്ചിട്ടുള്ള ചലിക്കുന്ന പ്രത്യേകതരം പീഠം. വ്യായാമം ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന ട്രെഡ്മില്‍ ആണിത്. വി.ആര്‍. ഉപയോഗിക്കുന്ന ആള്‍ യഥാര്‍ഥ സാഹചര്യത്തില്‍ നടക്കുന്നതായി തോന്നിപ്പിക്കുന്നു. മിഥ്യാമനോഭാവം സൃഷ്ടിക്കാനും മറ്റും ഇതിനു കഴിയും. 
വി. ആറിനു ടൂറിസം രംഗത്തും വലിയ ഉപയോഗമുണ്ട്. ഉദാഹരണമായി, കോവളത്തേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി യൂറോപ്പിലോ അമേരിക്കയിലോ വച്ചുതന്നെ അവര്‍ക്ക് കോവളത്തു കൂടി നടക്കുന്ന അനുഭവം സൃഷ്ടിച്ചുകൊടുക്കാന്‍ കഴിയും. പ്രതിരോധരംഗത്താണു മറ്റൊരു ഉപയോഗം. മിസൈല്‍ ലോഞ്ചറും അണ്വായുധ പരീക്ഷണങ്ങളും നേരിട്ടു പരീക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണല്ലോ. വി.ആര്‍. അതിനു പകരമായി മിഥ്യാലോകം സൃഷ്ടിച്ചു പരീക്ഷണം സാധ്യമാക്കുന്നു; കുട്ടികള്‍ക്ക് ചില കളികള്‍ നടത്താനായും ഉപയോഗപ്പെടുത്താറുണ്ട്.
ഇന്ത്യയില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (ചകഇ) 1993ല്‍ ഒരു വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി സ്ഥാപിച്ചതു വി.ആര്‍. ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. പക്ഷേ, ഇതു വലിയ ഫലങ്ങള്‍ സൃഷ്ടിച്ചില്ല. ഒരു മുന്‍നിര കംപ്യൂട്ടര്‍ വിദ്യയായി ഇപ്പോഴുമിതു ലോകത്തു വ്യാപകമായിട്ടില്ല.
പാഠശാല