2010-01-23

ദുബയ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വ്യാഴ്‌ാഴ്‌ച മുതല്‍


കബീര്‍ എടവണ്ണ

ദുബയ്‌. പതിനഞ്ചാമത്‌ ?ui=2&view=att&th=1265c41e104f62d9&attid=0.1&disp=attd&realattid=ii_1265c41e104f62d9&zwദുബയ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌്‌്‌ (ഡി.എസ്‌.എഫ്‌്‌്‌) വ്യാഴ്‌ാഴ്‌ച തിരശ്ശീല ഉയരും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ സന്ദര്‍ശകരായി എത്തുന്ന മേള ഫിബ്രുവരി 28 വരെ നീ്‌ നില്‍ക്കും പ്രത്യേക അലങ്കാരം ചെയ്‌ത സ്വര്‍ണ്ണാഭരണങ്ങളാണ്‌ ഇത്തവണത്തെ മേളയുടെ പ്രത്യേകത. സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ വാങ്ങുന്ന ഇന്ത്യക്കാരായ സന്ദര്‍ശകരുടെ എണ്ണം ഇത്തവണ 10% കൂടുതലായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഡി.എസ്‌. എഫ്‌. മാര്‍ക്കറ്റിംഗ്‌ വിഭാഗം മേധാവി മുഹമ്മദ്‌ കമാലി പറഞ്ഞു. 6,000 ചില്ലറ വില്‍പനക്കാര്‍ ഇത്തവണ മേളയില്‍ പങ്കാളികളാണ്‌. ഈ വര്‍ഷത്തെ മേളയില്‍ 2.67 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2008 ലെ മേളയില്‍ 3.35 ദശലക്ഷം പേരാണ്‌ മേളയില്‍ എത്തിയത്‌.

16 ദിവസത്തിലാദ്യമായി ബര്‍ലിനു സൂര്യ ദര്‍ശനം

ബര്‍ലിന്‍: പതിനാറു ദിവസത്തിനുള്ളില്‍ ആദ്യമായി സൂര്യന്‍ ബര്‍ലിന്‍കാരുടെ ആകാശത്തു മൂടല്‍ മഞ്ഞില്‍ നിന്നും മേഘപാളികള്‍ക്കിടയില്‍ തെളിഞ്ഞു. ഇതോടെ 46 വര്‍ഷത്തിന്‌ മുമ്പുള്ള റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു. 1964 ഏപ്രില്‍ മെയ്‌ മാസത്തിലാണ്‌ തുടര്‍ച്ചയായി 11 ദിവസത്തോളം സൂര്യന്‍ തെളിയാത്ത നാടായി ജര്‍മനി അറിയപ്പെട്ടത്‌.
ശൈത്യകാലത്തിനും ഇതോടെ അല്‍പ്പം ആശ്വാസം. കുറച്ചു മിനിറ്റു നേരത്തക്കു മാത്രമായിരുന്നു എങ്കിലും

View Original Article

ബോഡിഗാര്‍ഡ്: ഒരു ശരാശരി സിനിമ!

എന്തായാലും ആദ്യ ഷോ തന്നെ ചിത്രം കണ്ടു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണുകളില്‍ വല്ലാത്തൊരു മൂടല്‍ പോലെ, മനസിലും. ഇതാണോ സിദ്ദിഖ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന സിനിമ? ഈ സിനിമയ്ക്കായാണോ നയന്‍‌താര മലയാളത്തിനു വേണ്ടി തന്‍റെ വിലപ്പെട്ട ദിനങ്ങള്‍ നീക്കിവച്ചത്? എന്തായാലും, ദിലീപിന് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് തുടരുകയാണ്. ഘോഷിക്കപ്പെട്ടതുപോലെ ബോഡിഗാര്‍ഡ് ഒരു മികച്ച അനുഭവമല്ല, ഒരു തരത്തിലും.

സിദ്ദിഖ് - ലാല്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായതിന് കാരണങ്ങള്‍ പലതാണ്. കണ്ണീരിന്‍റെ നനവുള്ള, നന്‍‌മയുള്ള ചിരിയായിരുന്നു അവയുടെ മുഖമുദ്ര. ഹിറ്റ്ലറിന് ശേഷം സിദ്ദിഖ് നഷ്ടപ്പെടുത്തിയതും ആ സിദ്ധിയാണ്. സ്ലാപ്സ്റ്റിക് കോമഡികള്‍ ഒരു പരിധി വിട്ടാല്‍ അലര്‍ജിയാകും. ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ഇത്തരം അലര്‍ജി പരത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘പറക്കും തളിക’ ഈ ചിത്രത്തെ അപേക്ഷിച്ച് എത്ര ഭേദമാണെന്ന് തോന്നിപ്പോകും.

View Original Article

ദേശീയ ചലച്ചിത്രപുരസ്‌കാരം: അന്തഹീന്‍ മികച്ചചിത്രം

ന്യൂഡല്‍ഹി: 2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ അവാര്‍ഡുകളും മറാഠി, ബംഗാളി,ഹിന്ദി ചിത്രങ്ങള്‍ നേടിയപ്പോള്‍ മലയാള ചിത്രങ്ങള്‍ ഇക്കുറി പൂര്‍ണ്ണമായും തഴയപ്പെട്ടു. പ്രമുഖ അവാര്‍ഡുകളൊന്നും ഇത്തവണ മലയാളത്തിനില്ല. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബംഗാളിചിത്രം അന്തഹീന്‍ ആണ് മികച്ച ചിത്രം. നാന്‍ കടുവുള്‍ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ബാല മികച്ച സംവിധായകനായി. ജോഗ്വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെ മികച്ച നടനായും ഫാഷന്‍ എന്ന ഹിന്ദിചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക ചോപ്ര മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ ആണ് മികച്ച മലയാളം ചിത്രം. മധുസൂദനന്‍ സംവിധാനം ചെയ്ത മലയാളചിത്രം ബയോസ്‌കോപ്പിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച തമിഴ് സിനിമ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം. പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നീരജ് പാണ്ഡെ (എ വെനസ് ഡേ) നേടി. ജനപ്രിയചിത്രമായി ഓയേ ലക്കി ലക്കി ഓയേ തിരഞ്ഞെടുത്തു. മറാഠി ചിത്രമായ ഗന്ധയിലൂടെ....



View Original Article

വിദേശചാനലിന്റെ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

മലപ്പുറം : നാഷനല്‍ ജ്യോഗ്രഫി ചാനലിന് വേണ്ടി ചിത്രീകരണത്തിനെത്തിയ സംഘത്തെ മലപ്പുറത്തിനടുത്ത് എടയപ്പാലത്ത് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. സ്ത്രീകളുടെ കുളിക്കടവിലെ ചിത്രങ്ങള്‍ പകര്‍ത്തിയതാണ് പ്രശ്‌നമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടിഞ്ഞിയില്‍ ഇരട്ടകുട്ടികളുടെ ഗ്രാമം ചിത്രീകരിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു സംഘം. മടങ്ങുന്ന വഴിക്കാണ് കടവില്‍ എത്തിയത്. കടവിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് സ്ത്രീകള്‍ വിലക്കിയെങ്കിലും അവര്‍ ചിത്രീകരണം തുടര്‍ന്നതാണ് ആളുകളെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. വിദേശികളായ പോള്‍ നെല്‍സണ്‍, കാമിലാ ബാങ്ക്, ഡല്‍ഹി സ്വദേശി വീര്‍ഭദ്രസിങ്ങ്, വിവര്‍ത്തകനായ മലയാളി ബിന്നി ഫിലിപ്പ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വേറെയും രണ്ടുപേര്‍ സംഘത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ അലക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും തങ്ങള്‍ കടവുമാത്രമാണ് ചിത്രീകരിച്ചതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്ക് നാട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. സംഘാംഗങ്ങള്‍....



View Original Article

മൃണാള്‍ പാണ്ഡെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മൃണാള്‍ പാണ്ഡയെ പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണായി നിയമിച്ചു. അരുണ്‍ ഭട്‌നാഗര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ മേധാവിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവരെ നിയമിച്ചത്. ലോക്‌സഭാ ടി.വിയില്‍ 'ബാത്തോണ്‍ ബാത്തോണ്‍ മേന്‍' എന്ന പേരില്‍ പ്രതിവാര അഭിമുഖ പരിപാടി നടത്തുന്ന മൃണാള്‍ പാണ്ഡെ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ എഡിറ്ററുമാണ്. ദൂരദര്‍ശനിലും സ്റ്റാര്‍ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുള്ള മൃണാള്‍ പാണ്ഡെ വനിതാ മാസികയായ വാമയുടെ എഡിറ്ററുമായിരുന്നു. പുതിയ പദവിയില്‍ 2011 ഏപ്രില്‍ 30 വരെയാണ് അവരുടെ കാലാവധി.



View Original Article

മൊബൈലുമായി സ്‌കൂളില്‍; 13-കാരിക്ക്‌ ചാട്ടയടി

റിയാദ്‌: സ്‌കൂളില്‍ മൊബൈല്‍ ഉപയോഗിച്ചതിന്‌ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിക്ക്‌ ചാട്ടയടിയും രണ്ടു മാസത്തെ ജയില്‍ ശിക്ഷയും. സൗദിയിലെ റിയാദിലുള്ള പതിമൂന്ന്‌ വയസുകാരിയാണ്‌ മൊബൈല്‍ ഉപയോഗിച്ചതിന്‌ ക്രൂരമായി ശിക്ഷിക്കപ്പെട്ടത്‌. തൊണ്ണൂറു ചാട്ടയടിയാണ്‌ കുട്ടിയ്‌ക്ക് വിധിച്ചത്‌. ജുബൈലിലെ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.
ക്ലാസിലെ മറ്റ്‌ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ വെച്ച്‌ ചാട്ടയടി നല്‍കണമെന്നും വിധിയില്‍ പറയുന്നു. സൗദിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള

View Original Article

സുരാജിന്റെ ടൈം പൊളപ്പന്‍ തന്നണ്ണാ...?

കഴിഞ്ഞ വര്‍ഷം സാമ്പത്തിക വിജയം നേടിയ അപൂര്‍വം ചിത്രങ്ങളുടെ പട്ടികയിലായിരുന്നു സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനായ ഡ്യൂപ്ലിക്കേറ്റും. പറ്റിയ കഥാപാത്രം ഒത്തുവന്നപ്പോള്‍ ചുമ്മാ കേറിയങ്ങ്‌ നായകനായെന്നാണ്‌ ഇതേക്കുറിച്ച്‌ സുരാജ്‌ അന്നു പറഞ്ഞിരുന്നു. ഇനി ഇത്തരമൊരു പരീക്ഷണത്തിന്‌ ചാടിപ്പുറപ്പെടും മുന്‍പ്‌ രണ്ടാമതൊന്നു കൂടി ആലോചിക്കുമെന്നും സുരാജ്‌ പറഞ്ഞിരുന്നു. പിന്നീട്‌ ഓഫ്‌ ബീറ്റ്‌ ചിത്രമായ കേരളാ കഫേയിലെ

View Original Article

എന്തിരനില്‍ ഐശ്വര്യ ഗ്ലാമര്‍ റോളില്‍‍

രജനീകാന്ത്‌ നായകനായ ബിഗ്‌ ബഡ്‌ജറ്റ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്തിരനില്‍ മുന്‍ ലോക സുന്ദരി ഐശ്വര്യാ റായ്‌ ഗ്ലാമര്‍ വേഷത്തിലെന്ന്‌ അഭ്യൂഹം. ചിത്രത്തിന്റേതായി പ്രചരിക്കുന്ന ഫോട്ടോകളില്‍ ഐശ്വര്യയുടെ വേഷവിധാനമാണ്‌ അഭ്യൂഹത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. പ്രത്യേക തരത്തിലുള്ള കോസ്‌റ്റ്യുമുകളാണ്‌ ഐശ്വര്യയ്‌ക്ക് വേണ്ടി എന്തിരനില്‍ സംവിധായകന്‍ ഷങ്കര്‍ തയാറാക്കിയിരിക്കുന്നത്‌. നൃത്തരംഗങ്ങളിലും മറ്റും രജനിയോട്‌ ഒപ്പം നില്‍ക്കുന്ന പ്രകടനമാണ്‌ ഐശ്വര്യയുടേതെന്നാണ്‌

View Original Article

പോക്കിരിമാര്‍ ഇറങ്ങുന്നു

നവാഗതനായ വൈശാഖ്‌ സംവിധാനം ചെയ്യുന്ന താരസമ്പന്നമായ ചിത്രം പോക്കിരിരാജയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ തുടങ്ങി. മമ്മൂട്ടി, പൃഥ്വിരാജ്‌, തെന്നിന്ത്യന്‍ താരം ശ്രേയ ശരണ്‍ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്‍മാര്‍ ആകുന്നുവെന്ന പ്രത്യേകതയും പോക്കിരിരാജയ്‌ക്കുണ്ട്‌. മുന്‍പ്‌ വണ്‍വേ ടിക്കറ്റ്‌ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ശ്രേയയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്‌.

View Original Article

പൊങ്കല്‍ കഴിഞ്ഞപ്പോള്‍ ‘ബ്രദേഴ്സ്’ ഹാപ്പിയായി!

പൊങ്കല്‍ റിലീസുകളായ ആയിരത്തില്‍ ഒരുവനും കുട്ടിയും സൂപ്പര്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ തമിഴകത്തിലെ രണ്ട് സഹോദരങ്ങള്‍ക്ക് അഭിമാനിക്കാം. ഈ സഹോദരങ്ങള്‍ ആരാണെന്നോ? ധനുഷും ജ്യേഷ്ഠന്‍ സെല്‍‌വരാഘവനും. പൊങ്കല്‍ യുദ്ധത്തില്‍ ഇരുവരും വിജയിച്ചിരിക്കുന്നു. കാരണം പൊങ്കല്‍ സൂപ്പര്‍ ഹിറ്റായ കുട്ടിയിലെ നായകന്‍ ധനുഷാണെങ്കില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘ആയിരത്തില്‍ ഒരുവന്‍’ സംവിധാനം ചെയ്തിരിക്കുന്നത് ജ്യേഷ്ഠന്‍ സെല്‍‌വരാഘവനാണ്!

View Original Article

'മുംബൈ' ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കാനാവില്ല-പാകിസ്താന്‍

ഇസ്‌ലാമാബാദ്: മുംബൈ മാതൃകയില്‍ ഇന്ത്യയില്‍ ഇനി ഭീകരാക്രമണം നടക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി അമേരിക്കയെ അറിയിച്ചു. ഇസ്‌ലാമാബാദ് സന്ദര്‍ശിച്ച യു.എസ്. പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിനോടാണ് ഗീലാനി ഇക്കാര്യം പറഞ്ഞതെന്ന് 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ''മുംബൈ മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ ഏറെക്കുറെ എല്ലാ ദിവസങ്ങളിലും പാകിസ്താനിലുണ്ടാകുന്നുണ്ട്. ഞങ്ങള്‍ക്ക് സ്വന്തം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരിക്കെ ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പുനല്‍കാനാവും?'' -ഗീലാനി ഗേറ്റ്‌സിനോടു ചോദിച്ചു. ഉഭയകക്ഷി സമാധാനസംരംഭങ്ങളും ഭീകരവിരുദ്ധ നടപടികളും വെവ്വേറെ കാണുകയെന്നതു തന്നെയാണ് ഫലപ്രദമായ നടപടിയെന്നും ഗീലാനി അഭിപ്രായപ്പെട്ടു. മുംബൈ ആക്രമണം ആസൂത്രണംചെയ്തുവെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്തുദ്ദവ മേധാവി ഹഫ്രിഡ് സയീദിന്റെ കാര്യം പരോക്ഷമായി ചര്‍ച്ചയില്‍ വന്നു. തെളിവുകളില്ലാതെ ആരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍....



View Original Article

കുര്യന്‍ ജോസഫ് ആക്റ്റിങ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ് വിരമിച്ചതിനെ തുടര്‍ന്നാണു നിയമനം. ഷിംല ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമനം കാത്തിരിക്കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. 1953ല്‍ കാലടിയില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരം ലോ അക്കാഡമിയി ല്‍ നിന്ന്

View Original Article

കോമണ്‍ വാര്‍ഡ് യാഥാര്‍ഥ്യമാകുമ്പോള്‍

ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ അഞ്ചു ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജുകളിലും നിലവില്‍ വരുന്ന പുതിയ പരിഷ്കാരങ്ങളുടെ ആദ്യാവസാന ലക്ഷ്യം ഒന്നേയൊന്നു മാത്രമാണ്. രോഗികള്‍ക്കു മെച്ചപ്പെട്ട ചികില്‍സ. കഴിഞ്ഞ ദിവസം ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പുറപ്പെടുവിച്ച വിശദ മാര്‍ഗനിര്‍ദേശരേഖയില്‍ പറയുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ പുതിയതല്ല. മുമ്പേതന്നെ നിലവിലുള്ള

View Original Article