2010-01-21

കുഞ്ഞുങ്ങളുടെ ആരോഗ്യം അമ്മമാരറിയാന്‍


ഉണ്ണി വളരുകയാണ്‌. ഇപ്പോള്‍ അവന്‌ രണ്ടു വയസായി. ഉണ്ണി വളരുംന്തോറും അമ്മയുടെ ആധിയും കൂടുകയാണ്‌. നിര്‍ത്താതെയുള്ള കരച്ചില്‍, വിശപ്പില്ലായ്‌മ എന്നിങ്ങനെ ഉണ്ണിയുടെ അമ്മയ്‌ക്ക് ഡോക്‌ടറോടു പറയാന്‍ നൂറു പ്രശ്‌നങ്ങളാണ്‌. ഡോക്‌ടര്‍ പരിശോധിച്ചു രോഗമൊന്നുമില്ലെന്നു പറഞ്ഞിട്ടും അമ്മയ്‌ക്കു സംശയം മാറിയില്ല. ഇങ്ങനെയാണ്‌ മിക്ക അമ്മമാരും കുട്ടി ചെറുതായൊന്നു ചുമച്ചാലോ തുമ്മിയാലോ ഉടന്‍ ഡോക്‌ടറുടെ അടുത്തേക്ക്‌.

View Original Article

അഡ്നാന്‍ സമി മൂന്നാം വിവാഹത്തിന്

മുംബൈ: പ്രശസ്ത ഗായകന്‍ അഡ്നാന്‍ സമി മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നു. അഡ്നാന്റെ കുടുംബ സുഹൃത്ത് റോയ ഫരിയാബിയാണ് വധു.

View Original Article

തടിയന്‍‌മാരുടെ വിമാനയാത്രയ്ക്ക് ചെലവേറും!

ലണ്ടന്‍: തടിയന്‍‌മാരുടെ വിമാനയാത്രയ്ക്ക് ഫ്രാന്‍സില്‍ ഇനി ചെലവേറും. അമിതമായി തടിയുള്ളവര്‍ വിമാനത്തില്‍ രണ്ടു സീറ്റുകള്‍ ബുക്കുചെയ്യണമെന്ന എയര്‍ ഫ്രാന്‍സിന്‍റെ നിര്‍ദ്ദേശമാണ് തടിയന്‍‌മാര്‍ക്ക് ഇരുട്ടടിയാകുന്നത്.

View Original Article

കശ്മീരിലെ പ്രീപെയ്ഡ് മൊബൈല്‍ നിരോധനം നീക്കി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കേര്‍പ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നവംബര്‍ ഒന്നു മുതലായിരുന്നു നിരോധനം. പ്രീപെയ്ഡ് മൊബൈല്‍ സിമ്മുകള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മതിയായ പരിശോധന കൂടാതെയാണ് പ്രീപെയ്ഡ് സേവനദാതാക്കളും കമ്പനികളും മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകളും വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്ഷന്‍ നേടുന്നതിന് പുറമേ ഒരാള്‍ക്ക് ഒന്നിലേറെ കണക്ഷനുകള്‍ ലഭിക്കുന്നതായും കണ്ടെത്തലുകളുടേയും പശ്ചാത്തലത്തിലായിരുന്നു നിരോധനം. തുടര്‍ന്ന് പ്രീപെയ്ഡ് കണക്ഷന്‍ നിരോധനത്തിനെതിരെ നിരവധി രാഷ്ട്രീയ കക്ഷികളും സംഘടനകളും രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കണക്ഷനുകള്‍ അനുവദിക്കുമ്പോള്‍ മതിയായ അന്വേഷണം നടത്തണമെന്നും ശരിയായ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങണമെന്നും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം....



View Original Article

സെന്‍സെക്‌സ് 423 പോയിന്റ് ഇടിഞ്ഞു

മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയ നഷ്ടത്തോടെ ക്ലോസ് ചെയതു . സെന്‍സെക്‌സ് 423.35 താഴ്ന്ന് 17051.14ലും നിഫ്റ്റി 127.55 പോയിന്റ് താഴ്ന്ന് 5094.15ലുമാണ് ക്ലോസ് ചെയ്തത്. 17,474.49 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,041.68 വരെ താഴ്ന്നു. 5220.20 പോയിന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5085.45ലേക്കും താഴ്ന്നു. ആഗോള വിപണികളിലെ ഇടിവും, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, ബാങ്കിങ് എന്നീ മേഖലകളിലെ ഓഹരികളുടെ വിലപ്പന കൂടിയതും വിപണിക്ക് തിരിച്ചടിയായി. മൂന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടിയുടെ അറ്റാദായത്തിലുണ്ടായ ഇടിവും സൂചികയെ താഴോട്ടു വലിച്ചു. മുന്‍ നിര ഓഹരികളില്‍ എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ, ടാറ്റാ പവര്‍ സ്റ്റര്‍ലൈറ്റ ഇന്‍ഡസ്ട്രീസ്, ഐ.സി. സി. ഐ. സി. ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി, സുസ്ലോണ്‍ എനര്‍ജി എന്നിവ നഷ്ടം രേഖപ്പെടുത്തി. അതേസമയം, എഫ്.എം.സി.ജി, ഫാര്‍മ മേഖലകളിലെ ഓഹരികളുടെ വാങ്ങലാണ് വിപണിയെ കൂടുതല്‍ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിര്‍ത്തിയത്. വായ്പ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ചൈനയിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്....



View Original Article

സാന്പത്തിക വളര്‍ച്ചയില്‍ ചൈന ഒന്നാമതെത്തുമെന്നു പഠനം

ലണ്ടന്‍: അടുത്ത 20 വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും സന്പന്ന രാഷ്ട്രമാകുമെന്ന് പഠനം. ലണ്ടനിലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ള്യുസി)നടത്തിയ പഠനത്തിലാണ് 2030 ഓടെ സാന്പത്തിക വളര്‍ച്ചയില്‍ ചൈന യുഎസിനെ മറികടക്കുമെന്നു പറയുന്നത്. 2030ല്‍ ലോകത്തിലെ ഏറ്റവും സന്പന്നമായ രാഷ്ട്രങ്ങള്‍ യഥാക്രമം ചൈന, അമേരിക്ക, ഇന്ത്യ, ജപ്പാന്‍,

View Original Article

സ്വര്‍ണവില കുറഞ്ഞു, പവന് 12,320

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 12,320 രൂപയായി. ഗ്രാമിന് 1540 രൂപയാണ് ഇന്നത്തെവില. ഒരു ഗ്രാമിന് 25 രൂപയാണ് ഇന്നു കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ ഒരു പവന് 12,520 രൂപ ആയിരുന്നു.

View Original Article

നളിനിയുടെ ജയില്‍ മോചനം സാധ്യമായേക്കും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 19 വര്‍ഷമായി   ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ജയില്‍ മോചിതയാകാന്‍ സാധ്യത. തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ഉപദേശക സമിതി നളിനിയുടെ മോചനത്തിനായി ശുപാര്‍ശ ചെയ്‌യുമെന്നാണു സൂചന. വെല്ലൂര്‍ ജില്ലാ കലക്റുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി കഴിഞ്ഞദിവസം

View Original Article

അയ്യയ്യേ..ഇത് നാണക്കേട്........

ഷിനോദ് എടക്കാട്
നിലവിലുള്ള ട്വന്റി ലോകകപ്പ് ചാംപ്യന്‍മാരായ പാകിസ്താനില്‍ നിന്ന് ഒരൊറ്റ താരവും ഇന്ത്യയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മാമാങ്കത്തില്‍ പങ്കെടുക്കുന്നില്ലെന്നത് തികഞ്ഞ നാണക്കേടാണ്. ശഹീദ് അഫ്രീഡിയും ഉമര്‍ഗുലും മുഹമ്മദ് ആമറും സഈദ് അജ്മലും ഉമര്‍ അക്മലും ലോകത്തെ വിരലിലെണ്ണാവുന്ന മികച്ച ക്രിക്കറ്റ് താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇവരാരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എടുക്കാചരക്കാവില്ലെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ സൗകര്യപൂര്‍വം പണക്കൊഴുപ്പിന്റെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരസമയത്ത് പാക് താരങ്ങള്‍ മറ്റു കളികളുമായി തിരക്കിലാവുമെന്ന കാരണമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഓസീസ്, വെസ്റ്റ്ഇന്‍ഡീസ് താരങ്ങളുടെ നീണ്ട നിര കണ്ടാല്‍ ഇത് വെറും ഉപചാരവാക്കാണെന്ന് മനസ്സിലാവും. കാരണം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒരിക്കലും ഐ.പി.എല്‍ മല്‍സരങ്ങള്‍ മുഴുവന്‍ കളിക്കാനാവില്ല. അവര്‍ക്ക് രാജ്യത്തെ പ്രതിനിധികരിച്ച് മറ്റു കളികളില്‍ പങ്കെടുക്കേണ്ടതുണ്ട്.
തീര്‍ച്ചയായും ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാണക്കേടിന്റെ കഥയാണ്. ഇത് ഇന്ത്യന്‍ ഭരണകൂടം മെനഞ്ഞെടുത്ത രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ്. ഇത്തരത്തില്‍ തങ്ങളെ കളിയാക്കിയതിന് ഐ.പി.എല്‍ മേധാവി ലളിത് മോഡി പാക് താരങ്ങളോട് ഒരു ക്ഷമാപണം നടത്താന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. ട്വന്റി ലോകകപ്പ് ചാംപ്യന്മാരില്‍ ഒരൊറ്റ താരവുമില്ലാതെ നടക്കുന്ന പ്രീമിയര്‍ ലീഗിനെ വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കില്ല.

നീതുവിനെ അമ്മത്തൊട്ടിലില്‍ തള്ളിയത്‌ അച്‌ഛന്‍

മാവേലിക്കര: അമ്മയുടെ കൈയില്‍നിന്നു വാങ്ങി പത്തനംതിട്ടയിലെ അമ്മത്തൊട്ടിലില്‍ മൂന്നു വയസുകാരി നീതുവിനെ ഉപേക്ഷിച്ചത്‌ അച്‌ഛന്‍. മകള്‍ എത്തിപ്പെട്ടത്‌ അമ്മത്തൊട്ടിലിലാണെന്ന്‌ അറിഞ്ഞിട്ടും അവിടേക്കു തിരിഞ്ഞു നോക്കാന്‍ അമ്മയ്‌ക്കും മടി. മാവേലിക്കര കോടുകുളഞ്ഞി പൗവത്തു ബിജുവിന്റേയും സവിതയുടേയും മകളായ നീതുവിനെ 'മംഗളം' വാര്‍ത്തയേത്തുടര്‍ന്നു നാട്ടുകാരാണു തിരിച്ചറിഞ്ഞത്‌. തിരുവല്ലയില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്ന സവിതയെ നാട്ടുകാര്‍ ഫോണില്‍ വിളിച്ചു

View Original Article

അതിഥിയായി മോഡി; സംസ്‌ഥാനത്തിന്റെ വരുമാനം 23 കോടി

അഹമദാബാദ്‌: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത്‌ . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു സമ്പാദിച്ചുകൊടുത്തത്‌ 23 കോടി രൂപയാണ്‌ . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത്‌ .
അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ്‌ ഏര്‍പ്പെടുത്തിട്ടുണ്ട്‌ .

View Original Article

UP യില്‍ പ്രതിമകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പോലീസ്‌

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രതിമകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പോലീസ്‌ സേന. 2600 കോടി രൂപ ചെലവിട്ട്‌ പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള മായാവതിയുടെ നീക്കം ഇന്നലെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിദ്യാഭ്യാസം , പൊതു ജനാരോഗ്യം എന്നീ മേഖലകളില്‍ ചെലവിടേണ്ട പണം പ്രതിമകള്‍ക്കായി ചെലവിടെരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ്‌ മായാവതി സര്‍ക്കാരിന്റെ

View Original Article

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചവിട്ടുനാടകം അരങ്ങേറി

കാലിഫോര്‍ണിയ: കേരള പ്രസ്‌ക്ലബ്‌ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ ചവിട്ടുനാടകം അരങ്ങേറി. ജനുവരി 16-ന്‌ മൈത്രിയുടെ ക്രിസ്‌മസ്‌-ന്യൂഇയര്‍ പ്രോഗ്രാമിലാണ്‌ രണ്ടുമാസം നീണ്ടുനിന്ന പരിശീലനത്തിന്റെ അവസാനം ചവിട്ടുനാടകം വേദിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്‌. പള്ളിപ്പുറം സെന്റ്‌ റോക്കീസ്‌ നൃത്തകലാകേന്ദ്രത്തിന്റെ ദാവീദും ഗോലിയാത്തും എന്ന ചവിട്ടുനാടകത്തിനെ അവലംബിച്ചാണ്‌ ഈ പ്രാചീന ക്രിസ്‌ത്യന്‍ നൃത്ത-നാടകരൂപം രംഗത്ത്‌ ഒരുക്കിയത്‌.
ജി.

View Original Article

ബസുവിനെ അറിയാന്‍ നിംഹാന്‍സ്

ന്യൂഡല്‍ഹി: അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ ജ്യോതിബസുവിന്റെ തലച്ചോര്‍ പഠനവിധേയമാക്കാന്‍ ആഗ്രഹമുണ്ടെന്ന് ബാംഗ്ലൂ‍രിലെ ‘നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്’ (നിംഹാന്‍സ്). ബസുവിന്റെ ഊര്‍ജ്ജസ്വലമായ സമീപനത്തിനു പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോ എന്ന് കണ്ടെത്താനാണ് നിംഹാന്‍സ് ആഗ്രഹിക്കുന്നത്.

View Original Article

ബസുവിന്റെ കണ്ണുകള്‍ രണ്ടു ജീവിതങ്ങള്‍ക്ക് പ്രകാശമേകും

കൊല്‍ക്കത്ത: അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ ജ്യോതിബസുവിന്റെ കണ്ണുകള്‍ രണ്ടുപേരുടെ ജീവിതത്തിനു പ്രകാശമേകും. ബസുവിന്റെ ആഗ്രഹപ്രകാരം 'സുശ്രുത്' കണ്ണാസ്​പത്രിയിലെ ഡോക്ടര്‍മാരാണ് നേത്രപടലം ഏറ്റെടുത്തത്. മരണം ഉറപ്പായി ഒരു മണിക്കൂറിനകം എത്തിയ 'സുശ്രുത്' ഐ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി ആര്‍.സി. പാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ നേത്രപടലം സ്വീകരിച്ചു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തന്നെ രണ്ടുപേര്‍ക്ക് അവ വെച്ചുപിടിപ്പിക്കുമെന്ന് ആസ്​പത്രി വൃത്തങ്ങള്‍ സൂചന നല്‍കി. നേത്രബാങ്കില്‍ സംരക്ഷണ ദ്രാവകത്തിലാണ് നേത്രപടലം സൂക്ഷിച്ചിട്ടുള്ളത്. ബസുവിനെപ്പോലൊരു ഉന്നത നേതാവ് നേത്രദാനത്തിനും ശരീരദാനത്തിനും തയ്യാറായി മുന്നോട്ടുവന്നത് അഭിനന്ദനീയമാണെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. ഇതു മറ്റുള്ളവര്‍ക്കും പ്രചോദനമാവും. ബസുവിന്റെ നേത്രദാനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനുശേഷം ഒട്ടേറെപ്പേര്‍ നേത്രദാനത്തിനു സന്നദ്ധരായി ആസ്​പത്രിയിലെത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ബസുവിന്റെ മൃതദേഹം അണുബാധയില്‍നിന്ന്....



View Original Article

മഹാരാഷ്ട്രയില്‍ ഡ്രൈവറാകാന്‍ 15 വര്‍ഷത്തെ താമസ സര്‍ട്ടിഫിക്കറ്റ്

മുംബൈ: മഹാരാഷ്ട്രയില്‍ ടാക്‌സി ഡ്രൈവറാകാന്‍ പതിനഞ്ചുവര്‍ഷമായി സ്ഥിരമായി താമസിക്കുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറാഠിഭാഷ സംസാരിക്കാനും എഴുതാനും അറിയണമെന്നുമുള്ള നിയമം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. പതിനഞ്ചു വര്‍ഷം താമസിക്കുന്നുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാന്‍ കഴിയൂവെന്ന നിയമമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അശോക് ചവാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ ഇപ്പോള്‍ നിലവില്‍ രണ്ട് ലക്ഷത്തോളം ടാക്‌സി ഡ്രൈവര്‍മാരുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ നിലവിലുള്ള ടാക്‌സിഡ്രൈവര്‍മാര്‍ക്ക് ഈ നിയമം ബാധകമാവില്ലെങ്കിലും പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇത് ദോഷം ചെയ്യുമെന്ന് ബോംബെ ടാക്‌സിമെന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.എല്‍. കുഡ്രോസ് പറഞ്ഞു. ജീവിക്കാനായി നഗരത്തിലെത്തിയ സാധാരണക്കാരെയാണ്....



View Original Article