2013-07-13

പീപ്പിള്‍ ടിവി വെബ്‌സൈറ്റ് ഡിഷ്യും

കൈരളിയുടെ വാര്‍ത്താചാനലായ പീപ്പിള്‍  ടിവിയുടെ വെബ്‌സൈറ്റായ peopletv.in തുറക്കുമ്പോള്‍ 'വി ആര്‍ സോറി' എന്നു തുടങ്ങുന്ന ഒരു സന്ദേശമാണ് ലഭിക്കുന്നത്. krsuresh@gmail.com എന്ന ഇമെയിലിന്റെ ഉടമസ്ഥാവകാശത്തില്‍ രേഖപ്പെടുത്തിയ ഈ ഡൊമെയ്ന്‍ മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെതാണെന്ന് റെക്കോഡുകള്‍ വ്യക്തമാക്കുന്നു.

സാങ്കേതിക വിദ്യക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നത് എന്തോ ഒരു നാണക്കേടാണെന്ന് ചിന്താഗതിയായിരുന്നു കൈരളിയുടെ മൂലധനതാല്‍പ്പര്യക്കാര്‍ക്ക്‌ ഒരു കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. പക്ഷേ, ഒഴുക്കിനെതിരേ നില്‍ക്കുന്ന ചില കല്ലുകള്‍ ഇപ്പോവും ഉണ്ടെന്നു വേണം സംശയിക്കാന്‍.

വാര്‍ത്തയ്ക്കും സ്ട്രീമിങ് വീഡിയോയ്ക്കും ഏറെ പ്രാധാന്യം നല്‍കി കൊണ്ട് ഇന്ത്യാവിഷനാണ് ആദ്യം മുന്നോട്ടുവന്നത്. പിന്നീട് ഏഷ്യാനെറ്റും.   മാതൃഭൂമിയും മാധ്യമവും ടെക്സ്റ്റ് വാര്‍ത്തകള്‍ നല്‍കാതെ സ്ട്രീമിങ് മാത്രം നല്‍കുന്നത് അവര്‍ക്ക് ഏറെ കരുത്തുള്ള ന്യൂസ്‌പോര്‍ട്ടലുകള്‍ ഉണ്ടെന്നതിനാലാണ്.

തീര്‍ച്ചയായും കൈരളിയും ദേശാഭിമാനിയും ഒരേ വണ്ടിയില്‍ കെട്ടാവുന്ന കാര്യങ്ങളല്ല. അതിന്റെ പ്രവര്‍ത്തന ഘടന അങ്ങനെയാണ്. ഈ പശ്ചാത്തലത്തില്‍ പീപ്പിള്‍ ടിവിയ്ക്ക് മികച്ചൊരു വെബ്‌സൈറ്റ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അത് സാധാരണ യൂണിക്കോഡ് ഫോണ്ടില്‍ വേണം താനും. വാര്‍ത്തകള്‍ ലൈവായി കാണാനുള്ള സ്ട്രീമിങ് വീഡിയോ ലിങ്കും സൈറ്റില്‍ കാണണം. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈവോ, ഇന്ത്യാ വിഷനോ പോലെ ഒരു ന്യൂസ്‌പോര്‍ട്ടലിനുള്ള എല്ലാ സാധ്യതതയും പീപ്പിളിനുണ്ട്. മാസത്തില്‍ മോശമല്ലാത്ത വരുമാനം കിട്ടും എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു പക്ഷേ, ഇപ്പോള്‍ സൈറ്റ് ഡൗണായി കിടക്കുന്നത് പുതിയ വെബ്‌സൈറ്റിന്റെ ഭാഗമായിട്ടായിരിക്കാം. പക്ഷേ, ഒരു ന്യൂസ്‌പോര്‍ട്ടലിനെ സംബന്ധിച്ചിടത്തോളം ഇത്രയും ഡൗണ്‍ ടൈം അംഗീകരിക്കാവുന്ന കാര്യമല്ല. ഡെഡിക്കേറ്റഡ് സെര്‍വറില്‍ തന്നെ വേണം സൈറ്റിനെ അവതരിപ്പിക്കാന്‍. പീപ്പിള്‍ടിവിയുടെ സ്ട്രീമിങ് ക്വാളിറ്റി മികച്ചതായിരുന്നു. ഇപ്പോള്‍ സ്ട്രീമിങ് നല്‍കുന്നതിന് പണം കൊടുക്കേണ്ട കാര്യമില്ല. കാരണം പല കമ്പനികളും ബിസിനസ് ടൈ അപ്പിന് തയ്യാറാണ്. അതുകൊണ്ട് എന്തെങ്കിലും ഡൗണ്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മാത്രം കിട്ടുന്ന സ്ട്രീമിങ് രീതി ഉപേക്ഷിക്കാവുന്നതാണ്.

ദേശാഭിമാനി പോര്‍ട്ടലിന്റെ കാര്യത്തിലും ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. ഇപ്പോഴുള്ള സെര്‍വര്‍ വളരെ സ്ലോവാണ്. കത്തി നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശരിയ്ക്കുള്ള നാവായി മാറാന്‍ ദേശാഭിമാനി ഓണ്‍ലൈനിനു സാധിക്കുന്നില്ല.

വെബ്‌സൈറ്റ് ഡൗണാണെങ്കില്‍ ഒരു ലോഗോ ഒക്കെ വെച്ച് ...'ഞങ്ങള്‍ ഇങ്ങനെ ഒരു പണിയിലാണ്.. ഉടന്‍ അപ്പാകും'.. എന്നൊരു സന്ദേശമെങ്കിലും കൊടുക്കാമായിരുന്നു. കൈരളി ടിവി ഡൗണായത് അത്ര വലിയ കാര്യമല്ല. ഇപ്പോള്‍ കിട്ടുന്നത് വിടിവി മാത്രമാണ്.


updation: website now active

No comments: