ഏരിയല്‍ ഷിനര്മാന്‍ ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്‍ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്.2010-01-18
കശാപ്പുകാരന്‍ കോമയിലാണ്
ഏരിയല്‍ ഷിനര്മാന്‍ ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്‍ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment