സിലിഗുരി: മുന്‍വിദേശ കാര്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിങ് ഡാര്‍ജലിങ് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജി.ജെ.എം) പിന്തുണയോടെയാണ് ജസ്വന്ത് സിങ് മല്‍സരിക്കുന്നത്. പത്രിക സമര്‍പ്പിക്കുമ്പോള്‍ ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങ്, സിങിന്റെ ഭാര്യ ശീതള്‍ കുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡാര്‍ജലിങ് മണ്ഡലത്തില്‍ 12,04,589 വോട്ടര്‍മാരുണ്ട്. സി.പി.എം സ്ഥാനാര്‍ഥി ജിബാഡ് സര്‍ക്കാരും കോണ്‍ഗ്രസിന്റെ സിറ്റിംങ് എം.പിയായ ഭവ നോര്‍ബുലയും മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ട്.
No comments:
Post a Comment