ഷമീര്‍ കെ ഇലിപ്പക്കുളം
കായംകുളം: ജനപ്രതിനിധികള്‍ മനുഷ്യമനസ്സുകളെ തിരിച്ചറിയുന്നവരായിരിക്കണമെന്ന് ഓസ്‌കര്‍ അവാര്‍ഡ്‌് ജേതാവ് റസൂല്‍പൂക്കുട്ടി.
ഭരണസംവിധാനത്തില്‍ യുവജനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. ഇന്ത്യന്‍ തെരുവുകളില്‍ കഷ്ടപ്പെടുന്ന മനുഷ്യജീവിതം ഒപ്പിയെടുക്കുമ്പോഴും അവരുടെ അനുഭവങ്ങള്‍ ലോകത്തിനു മുമ്പില്‍ കാഴ്‌ചവച്ചപ്പോഴും ഇനിയും എത്രനാള്‍ വേണ്ടിവരും നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിതസാഹചര്യം മാറാന്‍ എന്നു മനസ്സില്‍ തോന്നിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയക്കാരും മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് അവരെ മോചിപ്പിക്കാന്‍ തയ്യാറുള്ളവരായിരിക്കണം. പട്ടിണിയും വര്‍ഗീയതയും രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്ന സാഹചര്യം കൂട്ടായ പരിശ്രമത്തിലൂടെ തുടച്ചുനീക്കാന്‍ ശ്രമിക്കണം. അപ്പോഴാണു ജനാധിപത്യത്തിന്റെ സുഖം ജനങ്ങള്‍ അനുഭവിക്കുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ നടക്കുന്ന രാജ്യം ഇന്ത്യയാണ്.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതി ജനങ്ങളുടെ അംഗീകാരമാണ്. യുവാക്കള്‍ കൂടുതല്‍ കഴിവുള്ളവരായി മുന്‍നിരയിലേക്കു വന്നുകൊണ്ടിരിക്കണം.?? കഴിവിനെയും പരിശ്രമത്തെയും ലോകമെന്നും അംഗീകരിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
No comments:
Post a Comment