ഷബ്‌ന സിയാദ്
ഇടുക്കി: ആദിവാസി ക്ഷേമത്തിനു മുന്‍തൂക്കം നല്‍കുന്നത് ഇടത സര്‍ക്കാറാണെന്നു കോഴിമല രാജാവ് അരിയാന്‍ രാജമന്നാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് അനുകൂല സമീപനമായിരിക്കും തങ്ങളുടേതെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്‌ക്കടുത്തു കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ കോഴിമലയിലാണു കേരളത്തിലെ ഏക രാജവംശമായ മന്നാന്‍മാരുള്ളത്. കോഴിമലയ്‌ക്കു കീഴില്‍ നാലു കാട്ടുരാജ്യങ്ങളുണ്ട്. ഉടുമ്പഞ്ചോല താലൂക്കിലെ നടുക്കുട, മണിയാറങ്കുടി ഭാഗത്തെ ആറ്റാല്‍, ഒരുപുറം, അടിമാലിക്കടുത്തു ചെങ്കനാട്ടുമല എന്നിവയാണത്.
പാണ്ഡ്യരാജാവും ചോളരാജാവും പണ്ടെന്നോ യുദ്ധം നടത്തിയപ്പോള്‍ പാണ്ഡ്യനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി വനവിഭവങ്ങള്‍ എടുക്കാന്‍ മന്നാന്‍ സമുദായത്തെ അനുവദിച്ചു. അങ്ങനെ അവര്‍ വനവാസികളായി. ഭാഷാടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും വേര്‍തിരിഞ്ഞപ്പോള്‍ ഇവര്‍ ഇടുക്കിയിലായി. അംഗസംഖ്യ പെരുകിയപ്പോള്‍ അയല്‍ജില്ലകളിലേക്കും ചേക്കേറി. ഇപ്പോള്‍ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലും ത്രിപുരയിലുമായി മന്നാന്‍ സമുദായാംഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. 46 കുടികളില്‍ നിന്ന് ഒരാള്‍ (കാണി) വീതം കേന്ദ്രസമിതിയില്‍ ഉണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കേന്ദ്രസമിതി കൂടാറുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്‍തുണയ്‌ക്കുമെന്നു തീരുമാനിക്കുന്നതിനു നാളെ കേന്ദ്രസമിതി യോഗം കട്ടപ്പനയില്‍ ചേരുമെന്നു കോഴിമല രാജാവ് അറിയിച്ചു.
No comments:
Post a Comment