
ന്യൂഡല്‍ഹി: കണ്ഡമാല്‍ കലാപമാണ് ബി.ജെ.പി-ബി.ജെ.ഡി സഖ്യം വേര്‍പിരിയാന്‍ കാരണമെന്ന് ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് അവസാനിച്ചത് നന്നായെന്ന് അദ്ദേഹം പറഞ്ഞു.
വിഭജന ചര്‍ച്ചയില്‍ ബി.ജെ.പി അന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. സി.എന്‍.എന്‍.ഐ.ബി.ക്കെതിരെ നല്‍കിയ അഭിമുഖത്തിലാണ് പട്‌നായിക് ഇക്കാര്യം പറഞ്ഞത്. കേന്ദ്രത്തില്‍ ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ തന്റെ പാര്‍ട്ടി പിന്താങ്ങല്ല. പകരം മൂന്നാം മുന്നണിയുമായി കൂട്ടു ചേരും. ശരത് പവാറിനെ പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുണക്കുമോ എന്നു ചോദിച്ചപ്പോള്‍ പവാര്‍ ഒറീസയില്‍ തങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രിയാരാവുമെന്ന് മെയ് 16നു ശേഷം അറിയാമെന്നുമായിരുന്നു പട്‌നായികിന്റെ മറുപടി.
No comments:
Post a Comment