കണ്ണൂര്‍: സക്കറിയയെ പയ്യന്നൂരില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്തു. സംഭവം സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി നാരായണ ന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്‌ടാലറിയാവുന്ന സംഘത്തിനെതിരേയാണ് കേസ്.
കഴിഞ്ഞദിവസം `ഡിസംബര്‍ ബുക്‌സ്' സംഘടിപ്പിച്ച ചടങ്ങില്‍, ഇടതുപക്ഷം ലൈംഗികതയുടെ കാര്യത്തില്‍ യാഥാസ്ഥിതികത്വം അടിച്ചേല്‍പ്പിക്കുകയാണെന്നു സക്കറിയ പ്രസംഗിച്ചിരുന്നു. മഞ്ചേരിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും വീടുവളഞ്ഞു പിടികൂടിയ സംഭവത്തിലാണ് സക്കരിയ ഡി.വൈ.എഫ്.ഐയെ വിമര്‍ശിച്ചത്. വി എസ് പോലും പിടിക്കപ്പെടാമെന്ന അവസ്ഥയാണ് കേരളത്തിലെന്നും സക്കരിയ പറഞ്ഞിരുന്നു. ഈ സമയത്തു വേദി നിയന്ത്രിച്ചത് പു.ക. സ മുന്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍ മാസ്റ്ററായിരുന്നു.
പ്രസംഗം കഴിഞ്ഞു വേദി വിട്ട സക്കരിയയെ തടഞ്ഞുനിര്‍ത്തി പു.ക.സയുടെ ഏരിയാ നേതാവ് പ്രതിഷേധം അറിയിച്ചു. ഇതിനുശേഷം താമസിച്ച ഹോട്ടലിലെത്തിയ സക്കരിയ ഇവിടെ നിന്നു തിരിച്ചുപോവാന്‍ കാറില്‍ കയറുമ്പോഴാണ് സംഘം കൈയേറ്റത്തിനു ശ്രമിച്ചത്.
http://thejasnews.com/portal/index.jsp#9102