Showing posts with label വീക്ഷണം. Show all posts
Showing posts with label വീക്ഷണം. Show all posts
2013-02-05
എന്‍എസ്എസിനെ വിമര്‍ശിച്ചാല്‍ വീക്ഷണത്തില്‍ വിലക്ക്
എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.
നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.
2013-02-01
വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?
കിഷന്‍ജി
വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?
Subscribe to:
Posts (Atom)