നീലത്താമരയിലെ 'അനുരാഗ വിലോചനനായി' എന്ന ഗാനം പാടിയിരിക്കുന്ന മിടുക്കി ഒരു മറുനാട്ടുകാരിയാണെന്നു മലയാളികളില്‍ പലര്‍ക്കും അറിയില്ല. ശ്രേയാ ഘോഷാല്‍. വയസ് 25 ആകുന്നതേയുള്ളൂ ശ്രേയയ്‌ക്ക്. പക്ഷേ വീട്ടിലെ സ്വീകരണ മുറിയില്‍ ഇതുവരെ നിരന്നത് മികച്ച ഗായികയ്‌ക്കുള്ള നാലു ദേശീയ അവാര്‍ഡുകളാണ്. അതില്‍ ഒന്ന് ഹാട്രിക് നേട്ടം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്കു പോലും സാധിക്കാത്തത്!
2010-01-25
അതിരുകളില്ലാത്ത വാനമ്പാടി
മലയാളസിനിമയ്‌ക്കു തിരിച്ചടിയുടെ പാഠഭേദങ്ങള്‍
മലയാളസിനിമയ്‌ക്കു വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണു 2008-ലെ ദേശീയ ചലച്ചിത്രപുരസ്‌കാര നിര്‍ണയം. 56 വര്‍ഷത്തിനിടെ, മലയാളികളും മലയാള സിനിമകളും ഇത്ര അവഗണിക്കപ്പെട്ട മറ്റൊരവസരമുണ്ടായിട്ടില്ല, തൊണ്ണൂറ്റാറിലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍. അതുകൊണ്ടുതന്നെ, ചരിത്രപരമായ ഈ തിരിച്ചടി, നമുക്കു ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്. നിര്‍മാണച്ചെലവു നിയന്ത്രണവും സംഘടന ശക്‌തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക്
ഹിഡിംഗ് റഷ്യ വിടുന്നു: റാഞ്ചാന്‍ ക്ലബ്ബുകള്‍
മോസ്കോ: പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബുകളുടെ സ്വപ്ന പരിശീലകനായ ഗൂസ് ഹിഡിംഗ് റഷ്യന്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നു. ഹിഡിംഗിന്‍റെ നീക്കം മുന്നില്‍ കണ്ട് അദ്ദേഹത്തെ റാഞ്ചാനായി ലീഗ് ക്ലബ്ബുകള്‍ മത്സരം തുടങ്ങിയതായിട്ടാണ് വിവരം.
തേങ്ങാപറിക്കും യന്ത്രം: ആദ്യകടമ്പ കടന്നത് 88 പേര്‍
തിരുവനന്തപുരം: തെങ്ങില്‍കയറാതെ തേങ്ങ പറിക്കുന്നതിനുള്ള യന്ത്രം രൂപകല്‍പ്പന ചെയ്യാന്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യ കടമ്പ കടന്നത് 88 പേര്‍. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച 488 പേരില്‍ നിന്നാണ് ഇതുവരെ 88 പേരെ തിരഞ്ഞെടുത്തത്. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായിട്ടില്ല. ഇത് ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കി നൂറോളം പേരെ അഭിമുഖത്തിന് തിരഞ്ഞെടുക്കാനാണ് തീരുമാനം. ഫിബ്രവരി മൂന്നാംവാരം അഭിമുഖം നടക്കും. ഏറ്റവും മികച്ച യന്ത്രത്തിന്റെ നിര്‍മ്മാതാവിന് ഒന്നാം സമ്മാനമായി പത്തുലക്ഷം രൂപ നല്‍കും. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശ കമ്പനികളുമുണ്ട്. സോഫ്റ്റ് വേര്‍ ഉപയോഗിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കൂട്ടത്തിലുണ്ട്.

മൊബൈല്‍ ടി.വി: 74 ശതമാനം വിദേശനിക്ഷേപത്തിന് അംഗീകാരം
ന്യൂഡല്‍ഹി: മൊബൈല്‍ ടെലിവിഷന്‍ സേവനരംഗത്ത് 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) ശുപാര്‍ശ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചു. സ്വാഭാവികവഴിയിലൂടെയുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിനാണ് 'ട്രായ്' ശുപാര്‍ശ ചെയ്തത്. മൊബൈല്‍ ടി.വി. സര്‍വീസിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതു സാങ്കേതികവിദ്യ സ്വീകരിക്കണമെന്നത് സേവനദാതാവിനു തീരുമാനിക്കാം. ഈ സാങ്കേതികവിദ്യ പക്ഷേ, കാര്യക്ഷമത തെളിയിച്ചതായിരിക്കണം. ടെലികോം മേഖലയിലെ സാമ്പത്തികവികസനത്തിനും ധനശേഖരണത്തിനും വിദേശനിക്ഷേപം സുപ്രധാനമാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനും വിദേശ വിപണികളില്‍ കാലുറപ്പിക്കാനും ഇതു സഹായമാകും. ട്രായിയുടെ ശുപാര്‍ശ സംബന്ധിച്ച് മന്ത്രാലയത്തിന്റെ നിലപാട് കഴിഞ്ഞാഴ്ച അവരെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഭൂതല മൊബൈല്‍....

സീഡ് ക്വിസ്: ആരതി അനിലിന് ഒന്നാംസ്ഥാനം
സൈലന്റ്‌വാലി: സംസ്ഥാനതല സീഡ് ക്വിസ്സിന് ആവേശകരമായ പരിസമാപ്തി. സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ശനിയും ഞായറുമായി നടന്ന സീഡ്-പ്രശേ്‌നാത്തരിയില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആരതി അനിലിന് ഒന്നാംസ്ഥാനം (104 പോയന്റ്). പാലക്കാട് വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. അശ്വതി രണ്ടാംസ്ഥാനവും (87), കണ്ണൂര്‍ മാത്തില്‍ ജി.എച്ച്.എസ്.എസ്സിലെ പി. സരിന്‍ (85) മൂന്നാംസ്ഥാനവും നേടി. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഒന്നാംസ്ഥാനക്കാരാണ് പത്തു റൗണ്ടുകളിലായി നടന്ന പ്രശേ്‌നാത്തരിയില്‍ പങ്കാളികളായത്. മാതൃഭൂമിയും ലേബര്‍ഇന്ത്യയും ആലുവ പരിസ്ഥിതി സംരക്ഷണ സംഘവും ചേര്‍ന്ന് ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെയാണ് പ്രശേ്‌നാത്തരി സംഘടിപ്പിച്ചത്. സംസ്ഥാന ശാസ്ത്രമേളയിലെ ഗണിതം പ്രശേ്‌നാത്തരിയില്‍ രണ്ടാംസ്ഥാനക്കാരിയാണ് ആരതി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റല്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററിന്റെ ക്വിസ്....

തരിശുഭൂമി രഹിത സംസ്ഥാനം ലക്ഷ്യം
തരിശുഭൂമി രഹിത കേരളമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. പൊലിക മലബാര്‍ ഫാം ഫെസ്റ്റ് 2010ന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തരിശുഭൂമിയായി കിടന്ന കാട്ടാമ്പള്ളി പോലുള്ള സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കാര്‍ഷിക മേഖലയോട് ഇപ്പോള്‍ ജനങ്ങള്‍ക്കു താത്പര്യം വന്നു തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം 211 സ്കൂളുകള്‍ നെല്‍ക്കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നത് അതിനു തെളിവാണ്- മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു ഡിസംബര്‍ മാസത്തില്‍ കൊന്നമരം പൂത്തിട്ടുണ്ട്. ഇതു പ്രകൃതിയുടെ താക്കീതാണ്. വരും വര്‍ഷങ്ങളില്‍ രണ്ടു കോടി മനുഷ്യര്‍ കൂടി പട്ടിണി അനുഭവിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്.
ഇതെല്ലാം മനുഷ്യന്‍ പ്രകൃതിയോടു കാണിക്കുന്ന അഹങ്കാരം മൂലമാണ്. മണ്ണിനെ വണങ്ങുക, മഴ നനയുക, അഹങ്കാരം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സാജു ലൂക്കോസ് മുഖ്യാതിഥിയായിരുന്നു. മികച്ച വിളകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കു സമ്മാനദാനം നടത്തി
തരിശുഭൂമിയായി കിടന്ന കാട്ടാമ്പള്ളി പോലുള്ള സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കാര്‍ഷിക മേഖലയോട് ഇപ്പോള്‍ ജനങ്ങള്‍ക്കു താത്പര്യം വന്നു തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം 211 സ്കൂളുകള്‍ നെല്‍ക്കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നത് അതിനു തെളിവാണ്- മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു ഡിസംബര്‍ മാസത്തില്‍ കൊന്നമരം പൂത്തിട്ടുണ്ട്. ഇതു പ്രകൃതിയുടെ താക്കീതാണ്. വരും വര്‍ഷങ്ങളില്‍ രണ്ടു കോടി മനുഷ്യര്‍ കൂടി പട്ടിണി അനുഭവിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്.
ഇതെല്ലാം മനുഷ്യന്‍ പ്രകൃതിയോടു കാണിക്കുന്ന അഹങ്കാരം മൂലമാണ്. മണ്ണിനെ വണങ്ങുക, മഴ നനയുക, അഹങ്കാരം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സാജു ലൂക്കോസ് മുഖ്യാതിഥിയായിരുന്നു. മികച്ച വിളകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കു സമ്മാനദാനം നടത്തി
Subscribe to:
Posts (Atom)