2009-04-09

റിത്ത ബഹുഗുണ ജോഷി പത്രിക നല്‍കി



ലക്‌നൗ: യു.പി കോണ്‍ഗ്രസ്‌ അധ്യക്ഷയും ലക്‌നൗ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ റീത്ത ബഹുഗുണ ജോഷി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗതാഗത കുരുക്ക്‌ ഒഴിവാക്കാനായി രാവിലെ തന്നെ അവര്‍ പത്രിക സമര്‍പ്പിച്ചു എന്ന്‌ പാര്‍ട്ടി സെക്രട്ടറി സുബോധ്‌ ശ്രീവാസ്‌തവ പറഞ്ഞു. കോണ്‍ഗ്രസിന്റെ നോര്‍ത്ത്‌ സെന്റര്‍ മുംബൈയിലെ സ്ഥാനാര്‌ഥി പ്രിയാദത്തിന്‌ ഗതാഗതകുരുക്കു കാരണം കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയയുടെ അനുഭവം കണക്കിലെടുത്താണ്‌ രാവിലെ തന്നെ റീത്ത ബഹുഗുണ പത്രിക സമര്‍പ്പിച്ചത്‌.

No comments: