
ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയെ റോഡ് റോളര്‍ കൊണ്ട് ചതച്ചരക്കണമെന്നു പ്രസംഗിച്ചു എന്നാരോപിച്ചാണ് ലാലുവിന് നോട്ടീസയച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അസഭ്യം പറഞ്ഞുവെന്നതിനാണ് റാബ്രിക് നോട്ടീസയച്ചത്.
11നകം നോട്ടീസിനു മറുപടിയയക്കണമെന്ന് ഇവരോടും ആവശ്യപ്പെട്ടിടുണ്ടെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ പി പ്രകാശ് വാര്‍ത്താ ലേഖകരെ അറിയിച്ചു.
വിവാദ പരാമര്‍ശം നടത്തിയതിന് ലാലുവിനെതിരെ കിഷന്‍ ഗഞ്ച് പോലിസ് കേസെടുത്തിരുന്നു. ലാലുവിന്റെ പ്രസംഗത്തിന്റെ സിഡി താന്‍ പരിശോധിച്ചുവെന്നും അദ്ദേഹം വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കിഷന്‍ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ഫെറാഫ് അഹ്‌്‌മദ് പറഞ്ഞു.
എന്നാല്‍ നിയമത്തിന്റെ റോഡ് റോളര്‍ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ലാലുവിന്റെ നിലപാട്.
റാബ്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിതീഷ് കുമാറും ജെ.ഡി.യു നേതാവ് രാജീവ് രഞ്‌ജന്‍ സിങ് ലാലനും അളിയന്മാരാണെന്നാണ് റാബ്രി പ്രസംഗിച്ചത്. ഇരുവരും ബന്ധുക്കളല്ലെന്നിരിക്കെ പരാമര്‍ശം അസഭ്യമാണെന്നാണ് പരാതി.
No comments:
Post a Comment