
കബീര്‍ എടവണ്ണ
ദുബയ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ വ്യാപക പ്രചരണത്തിന്‌്‌്‌് ശ്രദ്ധ കൊടുത്ത്‌്‌് സാമ്പത്തിക പ്രതിസന്ധി കൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ മറക്കുകയാണ് ഇത്തവണ പ്രവാസികള്‍. നാട്ടിലും, ലോകത്തും നടക്കുന്ന സംഭവങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ ഗൗരവത്തോടെ അപ്പപ്പോള്‍ തന്നെ നിരീക്ഷിക്കുന്ന പ്രവാസികള്‍ നാട്ടിലെ തങ്ങളെ ആശ്രയിക്കുന്ന ബന്ധുക്കള്‍ക്ക്‌് ഫോണിലൂടെയും മറ്റും ഇപ്പോള്‍ തന്നെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. പതിവിന് വിപരീതമായി ഇത്തവണ വ്യാപകമായ തിരഞ്ഞെടുപ്പ് ജ്വരമാണ് മലയാളികളെ ബാധിച്ചത്. കേരളത്തിലെ ഒരു വീട്ടില്‍ നിന്ന്‌്‌് ചുരുങ്ങിയത് ഒരാളെങ്കിലും ഗള്‍ഫിലുള്ളത്‌്‌് കൊണ്ട്‌്‌് പ്രവാസികളുടെ തീരുമാനം വളരെ പ്രാധാന്യമാണന്ന തിരിച്ചറിവാണ് സ്ഥാനാര്‍ത്ഥികളടക്കമുള്ള പ്രവര്‍ത്തകര്‍ നാട്ടില്‍ നിന്നും വോട്ടഭ്യര്‍ത്ഥിച്ച്‌്‌് പ്രവാസികള്‍ക്ക്‌് ഫോണ്‍ ചെയ്യുന്നത്‌്.
മാസങ്ങള്‍ക്ക് മുമ്പ് പിഞ്ച് കുഞ്ഞുങ്ങളെയടക്കം ഇസ്രായേലി പട്ടാളക്കാര്‍ 1400 പേരെ ഗാസയില്‍ കൂട്ട കൊല നടത്തിയത്‌്‌് പ്രാദേശിക അന്തര്‍ദ്ദേശീയ ചാനലിലൂടെയും മറ്റും കണ്ട ദൃശ്യങ്ങള്‍ പ്രവാസികള്‍ക്ക്‌്‌് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല. ആയതിനാല്‍ ഇത്തവണ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട രാജ്യമായ ഇസ്രായേലുമായി ബന്ധം സൂക്ഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.
മുന്‍ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് വ്യാപകമായ ഇ മെയില്‍ പ്രാചാരണം തന്നെ ഇത്തവണ നടന്നിട്ടുണ്ട്. എറണാംകുളത്ത് മല്‍സരിക്കുന്ന ടൂറിസം മന്ത്രിയായിരുന്ന കെ.വി തോമസിന്റെ നേതൃത്വത്തില്‍ പള്ളുരുത്തിയില്‍ നടന്ന `റയിന്‍ ഡാന്‍സ്`, വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളോടെ പുറത്തിറക്കിയ ടൂറിസം ഗൈഡ്, ഇസ്രായേലുമായും തസ്ലീമ നസ്‌റീനുമായുള്ള ഇദ്ദേഹത്തിനുള്ള ബന്ധം ഇതല്ലാം ഇത്തവണ ഗള്‍ഫില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ്‌്‌് തന്നെ ഇദ്ദേഹത്തിന്റെ ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ വന്ന ഇംഗ്ലീഷ് റിപ്പേര്‍ട്ടുകളുടെ മെയിലുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. കേരളം ബംഗാളാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് വരേണ്ട അലിഗഡ് ഓഫ് കാംമ്പസ് ഇടതു മുന്നണി നഷ്ടപ്പെടുത്തുന്നുത് എന്ന്‌്‌് വരെ മെയിലില്‍ പ്രചരിച്ചിരുന്നു.
സ്വന്തം ജീവിതം മറന്ന് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന മലയാളികള്‍ക്ക് തങ്ങളുടെ മാത്രം പ്രശനങ്ങളായ വോട്ടവകാശം യാത്രാക്ലേശം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധിക്കാതെ നാടിനും നാട്ടാര്‍ക്കും വേണ്ട നല്ല സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും മാത്രം വിജയിപ്പിക്കാനുള്ള തിരക്കിലാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇത്തവണ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി. ഇത്തവണ വളരെ സജീവമാണ്.കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ്‌്‌് തിരിച്ച്‌്‌് പിടിക്കണം എന്ന വാശിയിലാണിവര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യണം എന്ന ആവശ്യപ്പെടുന്ന ടീ ഷര്‍ട്ടുകള്‍ വരെ ഇറക്കിയിട്ടുണ്ട്.
. വോട്ടുള്ള നിരവധി മലയാളികള്‍ കമ്പനിയില്‍ നിന്ന് ലീവ് എടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് ചെയ്യാനുമായി നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തിരക്കല്ലാത്ത സീസണ്‍ ആയതിനാല്‍ വളരെ ചെറിയ നിരക്കില്‍ തന്നെ ബജറ്റ് വിമാനങ്ങളില്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയുന്നത് കൊണ്ട് ഏറെ പേര്‍ ഇനിയും നാട്ടിലേക്ക് തിരിക്കും. യു.ഡി.എഫ്.ന്റെ പ്രവാസി പോഷക സംഘടനകള്‍ ഓരോ മണ്ഡലത്തിലെയും യോഗം വിളിച്ച് കൂട്ടിയിരുന്നു. അതേ സമയം ഇടതു പക്ഷ മുന്നണിയുടെ പ്രവര്‍ത്തകരുടെ പ്രചാരണം വ്യാപകമായി നടക്കുന്നില്ലങ്കിലും പൊന്നാനി മണ്ഡലത്തിലെ ആളുകളുടെ യോഗം അബുദാബി സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന് പ്രചരണത്തിന് ആവശ്യമായ വാഹനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
പ്രവാസികളുടെ തിരഞ്ഞെടുപ്പ് ചൂട് കണ്ടറിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലും അവരെ ചൂഷണം ചെയ്‌ത് എസ്‌്‌്.എം.എസ്‌്‌് മുഖാന്തിരം വോട്ട്‌്‌് ചെയ്യിപ്പിച്ചിട്ട്‌്‌് പരസ്യം കുറഞ്ഞ ഒരു പ്രവാസി റേഡിയൊ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇവരാകട്ടെ ഗാന്ധി ഘാതകരുടെ അനുഭാവികളായ നേതാക്കള്‍ക്ക് ് അമിത പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം നേരെത്തെയുണ്ട്.
No comments:
Post a Comment