ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് വേണ്ടി നടത്തിയ വിരുന്നില്‍നിന്ന് എല്‍ കെ അഡ്വാനി വിട്ടുനിന്നു. ഇരുവരും തമ്മിലുള്ള വാഗ് യുദ്ധം തുടരുന്നതിനിടെയാണ് അഡ്വാനിയുടെ വിട്ടുനില്‍ക്കല്‍. നേരത്തെ ഡോ. അംബേദ്‌കര്‍ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ഇരു നേതാക്കളും കണ്ടു മുട്ടിയിരുന്നു. പരസ്‌പരം കൈകൊടുത്തെങ്കിലും കൂടിക്കാഴ്‌ച ഊഷ്‌മളമായിരുന്നില്ല. പ്രചാരണ പരിപാടികളില്‍ മന്‍മോഹനനെ ദുര്‍ബലനെന്ന് വിശേഷിപ്പിച്ച് അഡ്വാനി നിരന്തരം അധിക്ഷേപിച്ചിരുന്നു. കാന്തഹാര്‍ വിഷയവും മറ്റും ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. അംബേദ്‌കറോട് കോണ്‍ഗ്രസ് നീതികാട്ടിയില്ലെന്ന അഡ്വാനിയുടെ പരാമര്‍ശം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.
പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ല: ജയ
ചെന്നൈ: പ്രധാനമന്ത്രിപദം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അണ്ണാ ഡി.എം.കെ നേതാവ് ജയലളിത വ്യക്തമാക്കി. ലങ്കന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചോരപ്പുഴയൊഴുകുമെന്ന വൈക്കോയുടെ പ്രസ്‌താവനയില്‍ തെറ്റില്ലെന്ന് അവര്‍ പറഞ്ഞു.
No comments:
Post a Comment