2009-04-18
അവസാന പോളിങ് നില 73.33% ഇരുമുന്നണികളും ആശങ്കയില്‍
തിരുവനന്തപുരം: പോളിങ് ശതമാനത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന സംസ്ഥാനത്ത് ഇരുമുന്നണികളെയും കനത്ത ആശയക്കുഴപ്പത്തിലാക്കി. പുതുതായി പോള്‍ ചെയ്‌ത വോട്ടുകള്‍ ഏതു മുന്നണിക്ക് അനുകൂലമായാണു വീണതെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതുമൂലമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠയുണ്ടായിരിക്കുന്നത്. ഇരുമുന്നണികളും 20ല്‍ 15 സീറ്റും തിരഞ്ഞെടുപ്പാനന്തര അവലോകനത്തില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
കേരളത്തില്‍ 73.33 ശതമാനം പോളിങ് നടന്നതായാണു തിരഞ്ഞെടുപ്പു കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക്. കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്- 80.91 ശതമാനം. 65.73 ശതമാനവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 71.45 ശതമാനമായിരുന്നു 2004ലെ പോളിങ് നിരക്ക്. സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ് നടന്ന നിയമസഭാ മണ്ഡലം ചേര്‍ത്തലയാണ് (85.47). കുറവ് പോളിങ് നടന്നത് തിരുവനന്തപുരത്ത് (59.68). ആകെ വോട്ട് ചെയ്‌തവരുടെ എണ്ണം 1,67,96,418 ആണ്. ഇതില്‍ 85,77,036 പേര്‍ പുരുഷ വോട്ടര്‍മാരും 82,19,382 പേര്‍ സ്‌ത്രീ വോട്ടര്‍മാരുമാണ്. കാസര്‍കോഡ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 8,46,312 ആണ്. കൂടുതല്‍ പോളിങ് നടന്നത് പയ്യന്നൂരാണ്- 81.43 ശതമാനം. കുറവ് മഞ്ചേശ്വരത്താണ്- 68.74. കണ്ണൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 8,61,088 ആണ്. ഉയര്‍ന്ന പോളിങ്- തളിപ്പറമ്പ് (83.56), കുറവ്- കണ്ണൂര്‍ (76.46). വടകരയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്- 1,29,068. ഉയര്‍ന്ന പോളിങ്- കുറ്റിയാടി (84.16), കുറവ്- തലശ്ശേരി (77.15). വയനാട്ടില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 8,22,166 ആണ്. ഉയര്‍ന്ന പോളിങ്- ഏറനാട് (79.03), കുറവ്- നിലമ്പൂര്‍ (72.25). കോഴിക്കോട്ട് പോള്‍ ചെയ്‌ത വോട്ട് 7,94,150 ആണ്. ഉയര്‍ന്ന പോളിങ്- ബാലുശ്ശേരി (79.38), കുറവ്- കോഴിക്കോട് നോര്‍ത്ത് (70.42).
മലപ്പുറത്ത് പോള്‍ ചെയ്‌ത വോട്ട്- 7,81,128. ഉയര്‍ന്ന പോളിങ്- കൊണ്ടോട്ടി (80.22), കുറവ്- വേങ്ങര (71.87). പൊന്നാനിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 7,68,350 ആണ്. ഉയര്‍ന്ന പോളിങ്- തിരൂര്‍ (81.51), കുറവ്- പൊന്നാനി (74.17). പാലക്കാട്ട് ആകെ പോള്‍ ചെയ്‌ത വോട്ട് 7,88,240 ആണ്. ഉയര്‍ന്ന പോളിങ്- മലമ്പുഴ (76.28), കുറവ്- പാലക്കാട് (71.28). തൃശൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 8,14,491 ആണ്. ഉയര്‍ന്ന പോളിങ്- പുതുക്കാട് (72.09), കുറവ്- തൃശൂര്‍ (66.3). ആലത്തൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 8,26,891 ആണ്. ഉയര്‍ന്ന പോളിങ്- ചിറ്റൂര്‍ (77.51), കുറവ്- കുന്നംകുളം (71.38). ചാലക്കുടിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 7,91,115 ആണ്. ഉയര്‍ന്ന പോളിങ്- കുന്നത്തുനാട് (79.78), കുറവ്- കൊടുങ്ങല്ലൂര്‍ (68). എറണാകുളത്ത് ആകെ പോള്‍ ചെയ്‌ത വോട്ട് 7,43,636 ആണ്. ഉയര്‍ന്ന പോളിങ്- പറവൂര്‍ (77.52), കുറവ്- എറണാകുളം (66.97). ഇടുക്കിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട് 7,84,243 ആണ്. ഉയര്‍ന്ന പോളിങ്- തൊടുപുഴ (76.66), കുറവ്- പീരുമേട് (70.44). കോട്ടയത്ത് ആകെ പോള്‍ ചെയ്‌ത വോട്ട് 8,05,521 ആണ്. ഉയര്‍ന്ന പോളിങ്- വൈക്കം (77.13), കുറവ്- കടുത്തുരുത്തി (71.34).
Subscribe to:
Post Comments (Atom)
No comments:
Post a Comment