തരിശുഭൂമി രഹിത കേരളമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. പൊലിക മലബാര്‍ ഫാം ഫെസ്റ്റ് 2010ന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തരിശുഭൂമിയായി കിടന്ന കാട്ടാമ്പള്ളി പോലുള്ള സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കി. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കാര്‍ഷിക മേഖലയോട് ഇപ്പോള്‍ ജനങ്ങള്‍ക്കു താത്പര്യം വന്നു തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം 211 സ്കൂളുകള്‍ നെല്‍ക്കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നത് അതിനു തെളിവാണ്- മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു ഡിസംബര്‍ മാസത്തില്‍ കൊന്നമരം പൂത്തിട്ടുണ്ട്. ഇതു പ്രകൃതിയുടെ താക്കീതാണ്. വരും വര്‍ഷങ്ങളില്‍ രണ്ടു കോടി മനുഷ്യര്‍ കൂടി പട്ടിണി അനുഭവിക്കുമെന്നാണു പഠനങ്ങള്‍ പറയുന്നത്.
ഇതെല്ലാം മനുഷ്യന്‍ പ്രകൃതിയോടു കാണിക്കുന്ന അഹങ്കാരം മൂലമാണ്. മണ്ണിനെ വണങ്ങുക, മഴ നനയുക, അഹങ്കാരം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സാജു ലൂക്കോസ് മുഖ്യാതിഥിയായിരുന്നു. മികച്ച വിളകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കു സമ്മാനദാനം നടത്തി

No comments:
Post a Comment