ന്യൂഡല്‍ഹി: മൊബൈല്‍ ടെലിവിഷന്‍ സേവനരംഗത്ത് 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) ശുപാര്‍ശ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചു. സ്വാഭാവികവഴിയിലൂടെയുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിനാണ് 'ട്രായ്' ശുപാര്‍ശ ചെയ്തത്. മൊബൈല്‍ ടി.വി. സര്‍വീസിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതു സാങ്കേതികവിദ്യ സ്വീകരിക്കണമെന്നത് സേവനദാതാവിനു തീരുമാനിക്കാം. ഈ സാങ്കേതികവിദ്യ പക്ഷേ, കാര്യക്ഷമത തെളിയിച്ചതായിരിക്കണം. ടെലികോം മേഖലയിലെ സാമ്പത്തികവികസനത്തിനും ധനശേഖരണത്തിനും വിദേശനിക്ഷേപം സുപ്രധാനമാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനും വിദേശ വിപണികളില്‍ കാലുറപ്പിക്കാനും ഇതു സഹായമാകും. ട്രായിയുടെ ശുപാര്‍ശ സംബന്ധിച്ച് മന്ത്രാലയത്തിന്റെ നിലപാട് കഴിഞ്ഞാഴ്ച അവരെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഭൂതല മൊബൈല്‍....
No comments:
Post a Comment