2009-04-07

വരുണിനെതിരായ പരാമര്‍ശം : ലാലുവിനെതിരെ കേസ്‌


കിഷന്‍ഗഞ്ച്‌ : ബി.ജെ.പി സ്ഥാനാര്‍ഥി വരുണ്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ആര്‍. ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെതിരെ കേസെടുത്തു. മുസ്‌്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ വരുണ്‍ ഗാന്ധിയെ താന്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കില്‍ റോഡ്‌ റോളര്‍ കൊണ്ടു ചതച്ചരയ്‌ക്കുമായിരുന്നുവെന്നാണ്‌ ലാലു പറഞ്ഞത്‌. കിഷന്‍ഗഞ്ചില്‍ തിരഞ്ഞെടുപ്പു യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരു്‌നു ലാലുവിന്റെ പരാമര്‍ശം.

പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച ശേഷമാണ്‌ ജില്ലാ ഭരണകൂടം ലാലുവിനെതിരെ കേസെടുത്തത്‌. വര്‍ഗീയ കലഹമുണ്ടാക്കുന്നതിനിടയാക്കുന്ന തരത്തിലുള്ളതാണ്‌ ലാലുവിന്റെ പ്രസംഗമെന്നും സി.ഡി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ ഫെറക്‌ അഹ്‌്‌മദ്‌ പറഞ്ഞു.
അതെ സമയം, ലാലുവിന്‌ പിന്തുണയുമായി ലോക്‌ ജനശക്തി പാര്‍ട്ടി നേതാവ്‌ രാംവിലാസ്‌ പാസ്വാന്‍ രംഗത്തെത്തി. ന്യൂനപക്ഷ സമുദായത്തിനെതിരെ പ്രസംഗിച്ച വരുണിനെതിരെ താനാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നായിരിക്കും ലാലു ഉദ്ദേശിച്ചതെന്ന്‌ പാസ്വാന്‍ അഭിപ്രായപ്പെട്ടു.

No comments: