2009-04-07

മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തണം


റാഫി പട്ടര്‍പാലം
മുന്നണി ഏതായാലും മതേതര കാഴ്‌ചപ്പാടുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വരണമെന്നു ബഹിരാകാശ ടൂറിസത്തിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സഞ്ചാരി സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര അഭിപ്രായപ്പെട്ടു. മതകേന്ദ്രീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടിവരുകയാണ്‌. മതസംഘടനകള്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി വിലപേശുന്നു. മതവിശ്വാസങ്ങള്‍ വ്യക്തിപരമായിരിക്കണം. അതു രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തരുത്‌.
മതേതരത്വമില്ലാത്തതാണ്‌ അയല്‍രാജ്യങ്ങളായ പാകിസ്‌താന്‍, ബംഗ്ലാദേശ്‌, നീപ്പാള്‍ എന്നിവിടങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. സങ്കുചിത മത, ജാതീചിന്ത വെടിഞ്ഞാല്‍ ലോകത്തിലെ ഒന്നാംകിടയായി മാറാന്‍ നമുക്കു കഴിയും. നൂറുകോടി ജനങ്ങള്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചിട്ടയും വിപുലവുമായി സമ്മദിദാനാവകാശം വിനിയോഗിക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പു വലിയ സംഭവമാണ്‌. തിരഞ്ഞെടുപ്പു വിജയകരമെന്ന്‌ അത്യാധുനിക സൗകര്യങ്ങളുള്ള അമേരിക്ക അവകാശപ്പെടുമ്പോള്‍, കാളവണ്ടിയില്‍ ബാലറ്റുപെട്ടിയുമായി വൈദ്യുതിയും ഗതാഗത സൗകര്യങ്ങളുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലെത്തി സോളാര്‍ബാറ്ററി ഉപയോഗിച്ചുള്ള വോട്ടിങ്‌യന്ത്രം കൊണ്ടു ജനാധിപത്യത്തില്‍ പങ്കാളികളാക്കുന്നുവെന്നത്‌ അദ്‌ഭുതമാണ്‌ 62 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു.

No comments: