2009-04-07

ബാല്‍ താക്കറെ സജീവ പ്രചാരണത്തിനില്ല


പൂനെ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്കും ബി.ജെ.പിക്കും വേണ്ടി സജീവ പ്രചാരണത്തിനിറങ്ങാനാവില്ലെന്ന്‌ ശിവസേനാ തലവന്‍ ബാല്‍ താക്കറെ. ജനക്കൂട്ടത്തിനിടയില്‍ വരാനും പൊതുയോഗങ്ങളെ അഭിസംബോധനചെയ്യാനും പ്രായാധിക്യം അനുവദിക്കുന്നില്ലെന്നും അതിനാലാണ്‌ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും താക്കറെ പറഞ്ഞു. ശിവസേനാ മുഖപത്രമായ സാമ്‌നയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്‌.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരകര്‍ താനും അടല്‍ബിഹാരി വാജ്‌പേയിയുമായിരുന്നു. എന്നാല്‍ ഇത്തവണ ആരോഗ്യപ്രശ്‌നങ്ങള്‍ അതിനനുവദിക്കുന്നില്ല. - 84 കാരനായ താക്കറെ പറഞ്ഞു. ഞാറാഴ്‌ച ശിവാജി പാര്‍ക്കില്‍ നടന്ന ശിവസേനയുടെ പ്രചാരണോദ്‌ഘാടന റാലിയില്‍ താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.

No comments: