2009-04-16
വരുണ്‍ മല്‍സരിക്കുന്നത് തടയണം: ഖുശ്‌വന്ത്‌സിങ്
ന്യൂഡല്‍ഹി: മുസ്‌ലിംവിരുദ്ധ പരാമര്‍ശം നടത്തിയ വരുണ്‍ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു തടയണമെന്ന് പ്രമുഖ എഴുത്തുകാരനും അടിയന്തരാവസ്ഥക്കാലത്ത് സഞ്‌ജയ്‌ഗാന്ധിയുടെ നടപടികളുടെ ആരാധകനുമായ ഖുശ്‌വന്ത്‌സിങ് പറഞ്ഞു. വരുണിന്റെ പരാമര്‍ശം മുസ്‌ലിംകളെ അവഹേളിക്കുന്നതാണ്. മേനകാഗാന്ധി മകനെ ശരിയായ രീതിയിലല്ല വളര്‍ത്തിയത്. ഞാന്‍ എന്തുകൊണ്ട് അടിയന്തരാവസ്ഥയെ പിന്തുണച്ചു എന്ന തന്റെ ലേഖനസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഖുശ്‌വന്ത്‌സിങ്. അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ഖേദിക്കുന്നില്ല. സിഖ്‌വിരുദ്ധ കലാപത്തില്‍ പ്രതികളായ ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിച്ചത് നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment