ഹൈദരാബാദ്: ഉവൈസികളുടെ കുടുംബ സ്വത്തായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം.ഐ.എം) ഇപ്രാവശ്യം അവരുടെ വാട്ടര്‍ലൂ കണ്ടെത്തുമോ? പഴയ നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ ഗല്ലികള്‍ ആ ചോദ്യംകൊണ്ടു മുഖരിതമാണ്. അന്തരിച്ച സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസിയുടെ പുത്രനായ അസദുദ്ദീന്‍ ഉവൈസിക്കെതിരേ ഇദ്ദേഹത്തിന്റെ സിറ്റിങ് സീറ്റിലാണ് ബുദ്ധിജീവിയും സിയാസത്ത് പത്രാധിപരുമായ സാഹിദ് അലി ഖാന്‍ തെലുഗുദേശം പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അസദുദ്ദീന്‍ ജയിച്ചുവെങ്കിലും ഇപ്രാവശ്യം മല്‍സരം കഠിനമാവുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. മണ്ഡലം പുനര്‍നിര്‍ണയം ചെയ്‌തപ്പോള്‍ മുസ്‌്‌ലിം വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതു എം.ഐ.എമ്മിന് പ്രതികൂലമായിത്തീരുമെന്നു കരുതപ്പെടുന്നു. എം.ഐ.എമ്മി ന്റെ അഴിമതിയും ജീര്‍ണതയും കാരണം അസംതൃപ്‌തരായ വോട്ടര്‍മാര്‍ ജനപ്രിയനായ സാഹിദ് അലിഖാനു വോട്ട് ചെയ്യുമെന്നാണു തെലുഗുദേശം നേതാക്കള്‍ കരുതുന്നത്. അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ മല്‍സരിക്കുന്ന എം.ഐ.എം ഇപ്രാവശ്യം പാര്‍ട്ടിയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ അമാനുല്ലഖാന്റെ മജ്‌്‌ലിസ് ബച്ചാവോ തഹ്‌രീഖ് പാര്‍ട്ടിയോടാണേറ്റു മുട്ടുന്നത്. അസംബ്ലി സീറ്റുകളിലും എം.ഐ.എം പൊരിഞ്ഞ മല്‍സരമാണു നേരിടുന്നത്.
No comments:
Post a Comment