2009-04-11

രണ്ട്‌ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികളെ ജയലളിത മാറ്റി.

ചെന്നൈ: സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച്‌ രണ്ടു ദിവസത്തിനു ശേഷം ജയലളിത രണ്ടു പേരെ മാറ്റി പുതിയ ലിസ്റ്റ്‌ പ്രഖ്യാപിച്ചു. സംവരണ സീറ്റായ തിരുവല്ലൂരില്‍ ആര്‍.രാജന്‌ പകരം ജി.കെ ഇമ്പരാജനെയും പെരമ്പല്ലൂര്‍ മണ്ഡലത്തില്‍ ആര്‍.പി മരുതൈരാജിനെ മാറ്റി. കെ.കെ ബാലസുബ്രഹ്മണ്യനെയുമാണ്‌ പ്രഖ്യാപിച്ചത്‌. അനിവാര്യമായ സാഹചര്യത്തിലാണ്‌ സ്ഥാനാര്‍ഥികളെ മാറ്റാന്‍ തീരുമാനിച്ചതെന്ന്‌ ജയലളിത വ്യക്തമാക്കി. മുഖ്യ എതിരാളിയായ ഡി.എം.കെ യുടെ സ്ഥാനാര്‍ഥിയായി പെരമ്പല്ലൂരില്‍ നടന്‍ നെപ്പോളിയനും തിരുവല്ലൂരില്‍ ഗായത്രി ശ്രീധരനുമാണ്‌ മത്സരിക്കുന്നത്‌. 39 സീറ്റുള്ള തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ 23 സീറ്റിലും സഖ്യകക്ഷികളായ പി.എം.കെ ആറു സീറ്റിലും എം.ഡി.എം.കെ നാല്‌, സി.പി.എം, സി.പി.ഐ മൂന്നു വീതം സീറ്റിലുമാണ്‌ മത്സരിക്കുന്നത്‌.

No comments: