2009-04-11

തിരഞ്ഞെടുപ്പിന്‌ ശേഷം പവാറിന്‌ മൂന്നാം മുന്നണിയില്‍ ചേരേണ്ടിവരുമെന്ന്‌

ന്യൂഡല്‍ഹി: ശരത്‌ പവാറിന്‌ തിരഞ്ഞെടുപ്പിന്‌ ശേഷം മൂന്നാംമുന്നണിയില്‍ ചേരേണ്ടി വരുമെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. മൂന്നാംമുന്നണിക്ക്‌ ഇപ്പോള്‍ പവാറുമായി ബന്ധമൊന്നുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിനു മൂന്നാം മുന്നണിയില്‍ ചേരുന്ന കാര്യം പരിഗണിക്കേണ്ടിവരും-കാരാട്ട്‌ പറഞ്ഞു. എന്‍.ഡി.ടി.വിക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.
പവാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യത്തിനു തിരഞ്ഞെടുപ്പിനു ശേഷം അക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മൂന്നാംമുന്നണിയുടെ പൊതു മിനിമം പരിപാടിയും എല്ലാ ഘടക കക്ഷികളെയും അംഗീകരിക്കുകയുംചെയ്യുന്ന ആളായിരിക്കണം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

No comments: