
എ പി സലാം
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി യുവാക്കളെ രാഷ്ട്രീയം ഏറെ സ്വാധീനിക്കുന്നു. ഐ.ടി പ്രഫഷനലുകളും ഉന്നത ശമ്പളക്കാരുമായ പുതിയ തലമുറയ്‌ക്കു പൊതുവെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയത്തെയും പുച്ഛമായിരുന്നു. എന്നാല്‍, പലരും ആഗോള സാമ്പത്തികമാന്ദ്യത്തോടെ മാറിച്ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. തീര്‍ച്ചയായും ഇടപെടേണ്ട മേഖലയാണു രാഷ്ട്രീയം എന്ന ബോധം യുവാക്കള്‍ക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്- ഗ്രാഫിക് ഡിസൈനര്‍ സൈനുല്‍ ആബിദ് പറയുന്നു.
ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമായി പരിഹരിക്കേണ്ടതാണ്. സമൂഹത്തിലെ ദുര്‍ഗുണങ്ങളെല്ലാം രാഷ്ട്രീയത്തിലും പ്രത്യക്ഷപ്പെടാം. രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്‌മ തന്റെ പോരായ്‌മകളെപ്പറ്റി അവര്‍ ഒരിക്കലും തുറന്നുപറയാനോ വീഴ്‌ചകളില്‍ മാപ്പുചോദിക്കാനോ തയ്യാറാവുന്നില്ല എന്നതാണ്.
എനിക്ക് 28 വയസ്സായി. ഇതുവരെ വോട്ട് ചെയ്‌തിട്ടില്ല. ഇത്തവണയും ചെയ്യാന്‍പോവുന്നില്ല. അസൗകര്യമുണ്ടായിട്ടോ ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടിട്ടോ അല്ല. ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. വോട്ട് ചെയ്യാതിരിക്കുന്നതാണ് എന്റെ രാഷ്ട്രീയം. ഞാനത് കൃത്യമായി ഉപയോഗിക്കുന്നു.
1 comment:
Mr. Zainul Abid 100% right, I follow him
Post a Comment