ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി ടി തോമസിന് ജനതാദള്‍ (എസ്‌്) ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന്റെയും സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ലാ സെക്രട്ടറി ടി പി ജോസഫിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി വര്‍ഗീയകക്ഷിയല്ലെന്ന് തിരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച ഇടതു സ്ഥാനാര്‍ഥിയുടെ നടപടി ന്യൂനപക്ഷങ്ങള്‍ക്ക് കനത്ത ആഘാതമാണെന്നും അവര്‍ ആരോപിച്ചു.
ഇടുക്കി ജില്ലയില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന ജനതാദളിനെ തകര്‍ക്കാന്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനകളാണ് കഴിഞ്ഞ കാലത്ത് ജനതാദള്‍ നേരിടേണ്ടി വന്ന മുഖ്യപ്രതിസന്ധി. സഹകരണ ബാങ്ക്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നിയമസഭ എന്നിവിടങ്ങളിലെല്ലാം ജില്ലയില്‍ നിന്ന് ജനതാദളിന് പ്രാതിനിധ്യമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിച്ചും രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങള്‍ ആരോപിച്ചും സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് സി.പി.എം ചെയ്‌തത്. മാര്‍ക്‌സിസ്റ്റ് വഞ്ചനയ്‌ക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണ ജാഥ നടന്നുവരുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
കെ എം തോമസ്, ടി പി ജോസഫ്, കോയാമ്പാട്ട് രാജു ജോര്‍ജ്, ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment