2009-04-12
കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെ: ഐ.എന്‍.എല്‍
കോഴിക്കോട്: ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയുമെന്ന് ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിറാജ് ഇബ്രാഹീം സേട്ട്. കോണ്‍ഗ്രസ് സാമ്പത്തിക ഭീകരത നടപ്പാക്കുമ്പോള്‍ ബി.ജെ.പി ഉന്മൂലന ഭീകരതയാണ് നടപ്പാക്കുന്നത്. യു.പി.എക്കും എന്‍.ഡി.എക്കും ബദലാണ് മുന്നാംമുന്നണി. അതുകൊണ്ടാണ് ഇടതുപക്ഷത്തെ ഐ.എന്‍.എല്‍ പിന്തുണയ്‌ക്കുന്നത്.
സി.പി.എമ്മിന് ഇസ്രായേലുമായി ഏതെങ്കിലും തരത്തില്‍ ഇടപാടുണ്ടെന്നു തെളിഞ്ഞാല്‍ ആ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും. ഇസ്രായേലുമായി സി.പി.എമ്മിന് ബന്ധമില്ല. ബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേലില്‍ നിന്ന് നിക്ഷേപമൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ആയുധയിടപാട് മാത്രമല്ല, ഒരിടപാടും ഇസ്രായേലുമായി പാടില്ലെന്നാണ് ഐ.എന്‍.എല്ലിന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും സിറാജ് ഇബ്രാഹീം സേട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചെറുതാണെങ്കിലും ഐ.എന്‍.എല്‍ ഉയര്‍ത്തുന്ന ആദര്‍ശം വലുതാണ്. ഭാവിയില്‍ ശക്തമായ പാര്‍ട്ടിയായി ഐ.എന്‍.എല്‍ മാറുമെന്നും സേട്ട് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment