ബലിയ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവരോധിക്കുക എന്നതു തന്റെ പാര്‍ട്ടിയുടെ ബാധ്യതയല്ലെന്നു സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് മുലായം സിങ് യാദവ്. എസ്.പി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ സഖ്യത്തിലുള്ള മന്ത്രിമാരായ ലാലുപ്രസാദ് യാദവിന്റെയും രാംവിലാസ് പാസ്വാന്റെയും നിലപാടില്‍ നിന്നു വ്യത്യസ്‌തമാണു മുലായത്തിന്റേത്.
കോണ്‍ഗ്രസ് എസ്.പിയെ ചതിച്ചുവെന്നു മുലായം പറഞ്ഞു. കോണ്‍ഗ്രസ്സിനു 17 സീറ്റുനല്‍കാന്‍ തങ്ങള്‍ തയ്യാറായെങ്കിലും അവര്‍ക്കതു സ്വീകാര്യമായില്ല. 3000 കോടി രൂപയിലേറെ മുഖ്യമന്ത്രി മായാവതി സമ്പാദിച്ചതായി അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മന്‍മോഹന്‍ സിങാണെന്ന് ലാലുവും പാസ്വാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
No comments:
Post a Comment