2010-01-21

അയ്യയ്യേ..ഇത് നാണക്കേട്........

ഷിനോദ് എടക്കാട്
നിലവിലുള്ള ട്വന്റി ലോകകപ്പ് ചാംപ്യന്‍മാരായ പാകിസ്താനില്‍ നിന്ന് ഒരൊറ്റ താരവും ഇന്ത്യയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മാമാങ്കത്തില്‍ പങ്കെടുക്കുന്നില്ലെന്നത് തികഞ്ഞ നാണക്കേടാണ്. ശഹീദ് അഫ്രീഡിയും ഉമര്‍ഗുലും മുഹമ്മദ് ആമറും സഈദ് അജ്മലും ഉമര്‍ അക്മലും ലോകത്തെ വിരലിലെണ്ണാവുന്ന മികച്ച ക്രിക്കറ്റ് താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇവരാരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എടുക്കാചരക്കാവില്ലെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ സൗകര്യപൂര്‍വം പണക്കൊഴുപ്പിന്റെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരസമയത്ത് പാക് താരങ്ങള്‍ മറ്റു കളികളുമായി തിരക്കിലാവുമെന്ന കാരണമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഓസീസ്, വെസ്റ്റ്ഇന്‍ഡീസ് താരങ്ങളുടെ നീണ്ട നിര കണ്ടാല്‍ ഇത് വെറും ഉപചാരവാക്കാണെന്ന് മനസ്സിലാവും. കാരണം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒരിക്കലും ഐ.പി.എല്‍ മല്‍സരങ്ങള്‍ മുഴുവന്‍ കളിക്കാനാവില്ല. അവര്‍ക്ക് രാജ്യത്തെ പ്രതിനിധികരിച്ച് മറ്റു കളികളില്‍ പങ്കെടുക്കേണ്ടതുണ്ട്.
തീര്‍ച്ചയായും ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാണക്കേടിന്റെ കഥയാണ്. ഇത് ഇന്ത്യന്‍ ഭരണകൂടം മെനഞ്ഞെടുത്ത രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ്. ഇത്തരത്തില്‍ തങ്ങളെ കളിയാക്കിയതിന് ഐ.പി.എല്‍ മേധാവി ലളിത് മോഡി പാക് താരങ്ങളോട് ഒരു ക്ഷമാപണം നടത്താന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. ട്വന്റി ലോകകപ്പ് ചാംപ്യന്മാരില്‍ ഒരൊറ്റ താരവുമില്ലാതെ നടക്കുന്ന പ്രീമിയര്‍ ലീഗിനെ വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കില്ല.

No comments: