ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കേര്‍പ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നവംബര്‍ ഒന്നു മുതലായിരുന്നു നിരോധനം. പ്രീപെയ്ഡ് മൊബൈല്‍ സിമ്മുകള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മതിയായ പരിശോധന കൂടാതെയാണ് പ്രീപെയ്ഡ് സേവനദാതാക്കളും കമ്പനികളും മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകളും വ്യാജരേഖകള്‍ ഉപയോഗിച്ച് കണക്ഷന്‍ നേടുന്നതിന് പുറമേ ഒരാള്‍ക്ക് ഒന്നിലേറെ കണക്ഷനുകള്‍ ലഭിക്കുന്നതായും കണ്ടെത്തലുകളുടേയും പശ്ചാത്തലത്തിലായിരുന്നു നിരോധനം. തുടര്‍ന്ന് പ്രീപെയ്ഡ് കണക്ഷന്‍ നിരോധനത്തിനെതിരെ നിരവധി രാഷ്ട്രീയ കക്ഷികളും സംഘടനകളും രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കണക്ഷനുകള്‍ അനുവദിക്കുമ്പോള്‍ മതിയായ അന്വേഷണം നടത്തണമെന്നും ശരിയായ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങണമെന്നും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം....
No comments:
Post a Comment