2010-01-21

മഹാരാഷ്ട്രയില്‍ ഡ്രൈവറാകാന്‍ 15 വര്‍ഷത്തെ താമസ സര്‍ട്ടിഫിക്കറ്റ്

മുംബൈ: മഹാരാഷ്ട്രയില്‍ ടാക്‌സി ഡ്രൈവറാകാന്‍ പതിനഞ്ചുവര്‍ഷമായി സ്ഥിരമായി താമസിക്കുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറാഠിഭാഷ സംസാരിക്കാനും എഴുതാനും അറിയണമെന്നുമുള്ള നിയമം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. പതിനഞ്ചു വര്‍ഷം താമസിക്കുന്നുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാന്‍ കഴിയൂവെന്ന നിയമമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അശോക് ചവാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ ഇപ്പോള്‍ നിലവില്‍ രണ്ട് ലക്ഷത്തോളം ടാക്‌സി ഡ്രൈവര്‍മാരുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ നിലവിലുള്ള ടാക്‌സിഡ്രൈവര്‍മാര്‍ക്ക് ഈ നിയമം ബാധകമാവില്ലെങ്കിലും പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇത് ദോഷം ചെയ്യുമെന്ന് ബോംബെ ടാക്‌സിമെന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.എല്‍. കുഡ്രോസ് പറഞ്ഞു. ജീവിക്കാനായി നഗരത്തിലെത്തിയ സാധാരണക്കാരെയാണ്....



View Original Article

No comments: