2010-01-21

സെന്‍സെക്‌സ് 423 പോയിന്റ് ഇടിഞ്ഞു

മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയ നഷ്ടത്തോടെ ക്ലോസ് ചെയതു . സെന്‍സെക്‌സ് 423.35 താഴ്ന്ന് 17051.14ലും നിഫ്റ്റി 127.55 പോയിന്റ് താഴ്ന്ന് 5094.15ലുമാണ് ക്ലോസ് ചെയ്തത്. 17,474.49 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,041.68 വരെ താഴ്ന്നു. 5220.20 പോയിന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5085.45ലേക്കും താഴ്ന്നു. ആഗോള വിപണികളിലെ ഇടിവും, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, ബാങ്കിങ് എന്നീ മേഖലകളിലെ ഓഹരികളുടെ വിലപ്പന കൂടിയതും വിപണിക്ക് തിരിച്ചടിയായി. മൂന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടിയുടെ അറ്റാദായത്തിലുണ്ടായ ഇടിവും സൂചികയെ താഴോട്ടു വലിച്ചു. മുന്‍ നിര ഓഹരികളില്‍ എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ, ടാറ്റാ പവര്‍ സ്റ്റര്‍ലൈറ്റ ഇന്‍ഡസ്ട്രീസ്, ഐ.സി. സി. ഐ. സി. ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി, സുസ്ലോണ്‍ എനര്‍ജി എന്നിവ നഷ്ടം രേഖപ്പെടുത്തി. അതേസമയം, എഫ്.എം.സി.ജി, ഫാര്‍മ മേഖലകളിലെ ഓഹരികളുടെ വാങ്ങലാണ് വിപണിയെ കൂടുതല്‍ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചു നിര്‍ത്തിയത്. വായ്പ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ചൈനയിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്....



View Original Article

No comments: