കോഴിക്കോട്: ഐ ലീഗില്‍ ജെ.സി.ടി-വിവ മത്സരം നടക്കേണ്ടിയിരുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ് കത്താത്തതുകാരണം കാണികള്‍ ഗ്രൗണ്ട് കയ്യേറി. മത്സരം നാളത്തേയ്ക്ക് മാറ്റിവെച്ചു. 6.30ന് തുടങ്ങേണ്ടിയിരുന്ന മത്സരം ഫ്ലഡ്‌ലിറ്റ് കത്താത്തതുമൂലം തുടങ്ങാന്‍ കഴിഞ്ഞില്ല. നാല് ഫ്‌ളഡ്‌ലിറ്റ് ടവറുകളില്‍ മൂന്നെണ്ണം മാത്രമാണ് 7.30 ആയപ്പോഴേയ്ക്കും കത്തിയുള്ളൂ. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ കാണികള്‍ ഗ്രൗണ്ട് കയ്യേറുകയും കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സമയത്ത് സ്റ്റേഡിയത്തില്‍ പോലീസോ സംഘാടകരോ ഉണ്ടായിരുന്നില്ല.

No comments:
Post a Comment