ന്യൂഡല്‍ഹി: നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സമീപനം മാറിയില്ലെങ്കില്‍ തനിക്ക് ഷൂട്ടിങ് ഉപേക്ഷിക്കേണ്ടി വരുമെന്ന് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. അസോസിയേഷനുമായി സഹകരിച്ച് ഭാവിയില്‍ തനിക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കുവേണ്ടി ആറുമാസമായി ബിന്ദ്ര വിദേശത്ത് പരിശീലനത്തിലാണ്. എന്നാല്‍ ഉടന്‍ ഇന്ത്യയിലെത്തി പരിശീലനം നടത്തണമെന്നാണ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അസോസിയേഷന്റെ നിലപാട് തന്നെ നിരാശനാക്കുന്നുവെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. പരിശീലനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment